Friday, September 21, 2012

** മുന്തിരിച്ചാറിലെ പ്രണയം **ഇങ്ങനേയുമുണ്ടൊ ഒരു നാണം കുണുങ്ങി..
ഒന്ന് സംസാരിച്ചു കൂടെ പെണ്ണേ നിനക്ക്..?
ഇവളെയൊന്ന് ധാരാളം സംസാരിച്ച് കാണാൻ എപ്പോഴാണ്  സാധിയ്ക്കുക..?“
ഡയറിയുടെ നടുക്കത്തെ താളെടുത്ത്  ഒരു മാർജിൻ വരച്ച്  ഇപ്പുറത്തായി എഴുതി
മുകളിൽ പറഞ്ഞവ ഞാൻ കേൾക്കാൻ ആഗ്രഹിയ്ക്കുന്ന സംഭാഷണ ശകലങ്ങൾ മാത്രമാണ്..

മാർജിന്റെ അപ്പുറത്തെ വശത്തായി കുറിച്ചു,,
“ഈ പെണ്ണിന്റെ വായൊന്ന് മൂടികെട്ടാൻ ആകുന്നില്ലല്ലോ ഈശ്വരാ..
പെൺകുട്ട്യൊൾടെ സൌന്ദര്യ ലക്ഷണങ്ങൾ കാറ്റിൽ പറത്താനായിട്ട് ഇങ്ങനെയൊരു  ജന്മം..
തർക്കുത്തരങ്ങളും വേദാന്തങ്ങളും മാത്രമാണ്  കൈമുതൽ..
ഒതുക്കമില്ലാത്ത പെണ്ണുങ്ങൾക്ക്  വായിൽ നാവും വെച്ച് പിഴയ്ക്കാമെന്നാ ധാരണ എത്ര മോശം..നനഞ്ഞ് കുതിർന്ന മണ്ണ്..
കാലുകൾ പൂഴ്ന്ന് പോകും ചെളിമണ്ണിലൂടേയുള്ള യാത്ര ദുസ്സഹം..
എങ്കിലും യാത്രകൾക്ക് ഒരു ക്ഷീണ കുറവും ഇല്ല..
ഏകാന്തത അവകാശപ്പെടുന്നുവെങ്കിലും ചുറ്റിനും  കിതച്ചും കുരച്ചും അലറും മുഴക്കങ്ങൾക്കിടയിൽ ഞാൻഎന്ന വ്യക്തിത്വം അലങ്കരിച്ച ഈ ജന്മം..ഹാ..എത്ര സുന്ദരം..!

കേൾവിക്കാർ ഇല്ലെങ്കിലെന്താസ്വയം അറിഞ്ഞും അറിയാതേയും എന്നോട് തന്നെ സം‍വേദിച്ചു..
ശ്വസിയ്ക്കാത്ത, ഭക്ഷിയ്ക്കാത്ത,ജീവനില്ലാത്ത വസ്തുക്കളുമായെല്ലാം സം‍വദിച്ചു.
അങ്ങനെ എന്റെ സംഭാഷണ പ്രിയരിൽ,
ഞാൻ തന്നെ തുന്നിയ സുന്ദരിയുടെ മുഖമുള്ള തലയിണ ഉറയും, പൂക്കളുള്ള ഉണ്ണുന്ന ചില്ല് പാത്രവും, കുളിമുറിയിലെ പിടിയില്ലാത്ത ചുവന്ന കപ്പും,സിംഹത്തിന്റെ തലയുള്ള കൊച്ച് താക്കോൽ തൂക്കും , അകത്ത് ധരിയ്ക്കുന്ന പഞ്ഞി പോലെ നനുനനുത്ത ചെരിപ്പും,മൂടി നഷ്ടായിട്ടും മഷി തീർന്നിട്ടും ഇന്നും സൂക്ഷിച്ചു വെയ്ക്കുന്ന കറുത്ത ബോൾപെന്നുമെല്ലാം പങ്കാളികളായി..!
പിന്നേയുമുണ്ട്ധാരാളം
 പേരുകൾ നൽകാനാവാത്തതും പറയാൻ വയ്യാത്തതുമായ  വായയില്ലാത്ത ഇഷ്ടം പോലെ കൂട്ടുകാർ..!
ഉമിനീർ വറ്റും വരെ അവരുമായി കൂട്ടം കൂടി..
കൊഞ്ചി, പിണങ്ങി,വഴക്കിട്ടു, പരിഭവങ്ങൾ അറിയിച്ചു..
എത്ര പ്രിയമുള്ള എന്റെ മിത്രങ്ങൾ..
അവർ ഒരിയ്ക്കലും മറുത്ത്  സംസാരിച്ചില്ല..വഴക്കിട്ടില്ല..ശാസിച്ചില്ല..
എത്ര ശാന്തരാണ്..
അവർ ഉറങ്ങുന്ന വേളകളിൽ കാറ്റിനോട്, ഇരുട്ടിനോട്, നക്ഷത്രങ്ങളോട്, നിലാവിനോട്, നിഴലിനോട് .കുസൃതികൾ പറഞ്ഞു..
പലപ്പോഴും വഴക്കിട്ടു..
അവരും ശാന്തരാണ്..
പുഞ്ചിരിയ്ക്കുന്നു..
കേൾക്കാത്ത ഈ സ്വരങ്ങളുടെ അർത്ഥമെന്താണ്..?
പൊരുളുകൾ തേടി അലയാൻ നടക്കാത്തത്രയും..
നിഷ്കളങ്കത കാത്ത് കിടക്കുന്ന ഹൃദയങ്ങളുടെ സിംഫണി..,ജീവനില്ലാത്ത രാപകലുകൾ  എനിയ്ക്ക് സമ്മാനിയ്ക്കുന്നു..
എന്നിട്ടും അന്ധമാം മിഴികളേയും മരവിച്ച് കിടക്കുന്ന മൌനത്തേയും ഞാൻ പ്രണയിച്ചതെന്തു കൊണ്ട്..?

മുത്തുകൾ പൊഴിയ്ക്കുന്ന  മൊഴികളേസുഖകരമല്ലാത്ത  നിന്റെ ഭാഷയും പുലമ്പലുകളും പെറുക്കി കൂട്ടി ചവറ്റ് കുട്ടയിൽ ഇടൂ..
എന്ന  അറ്റമില്ലാ  അവഹേളനങ്ങളുടെ ,ആക്ഷേപങ്ങളുടെ..വേദന സഹിച്ച്  ഒരു കൊടും വേനലിൽ അലയുകയായിരുന്ന ഞാൻ,,,,,
ഒരു ആട്ടിൻ കുട്ടിയെ അനുഗമിയ്ക്കുന്ന പോലെ,
ഞാൻ വെയ്ക്കുന്ന ചുവടുകൾക്ക് ചോദ്യങ്ങൾ ഇല്ലാതെ, എവിടേയ്ക്ക് എന്നില്ലാതെ അനുഗമിയ്ക്കുന്നവളും എന്റെ കൂട്ടിന്..


ഈ ചുട്ടു പൊള്ളുന്ന വേനലിനെ ഞാൻ എങ്ങനെ സഹിയ്ക്കും..?
രക്ത ചവർപ്പും വിയർപ്പിൻ ഉപ്പുംപിന്നെകണ്ണുനീരിന്റെ  പുളിപ്പൊ....?
ഊഹും..അല്ല.കണ്ണീരിന്റെ കയ്പ്പ്..“            

നീ ആ കയ്പ്പു നീർ കുടിയ്ക്കാതെ വരൂ..
ശിതീകരിച്ച മുറിയിലിരുന്ന്  തണുത്ത പാനീയം കുടിയ്ക്കാം..”
വെറുമൊരു പാഴ്വാക്കായിരിയ്ക്കുമോ എന്നു പോലും ചിന്തിയ്ക്കാതെ അവളെ അനുഗമിച്ചു..

ശ്രുതി മധുര സംഗീതം..
ഉഷ്ണ സഞ്ചാരത്തിന്  പൊറുതി..
മിത്രമേ..സന്തോഷം തോന്നുന്നു..എനിയ്ക്ക് നിന്നോട് അളവില്ലാത്ത സ്നേഹം തോന്നുന്നു..”
തൊട്ടരികിൽ കണ്ണും പൂട്ടി ഇരിയ്ക്കുന്ന അവളെ സ്നേഹത്തോടെ നോക്കി..!

പൊടുന്നനെ,
പൊള്ളിയ മനസ്സിനെ ആരോ തലോടുന്നു
ആരുടേയൊ സാന്നിദ്ധ്യം അറിഞ്ഞതാണ്..
മുഖമുയർത്തിയപ്പോൾ മുന്നിൽ ഒരു നോട്ട്പാഡുമായി അവൻ നിൽക്കുന്നു..
നിനക്ക് ഞാൻ എന്ത് കുറിച്ചു തരും..”എന്ന് മിഴികളുയർത്തി ആരാഞ്ഞപ്പോൾ അവൻ പുഞ്ചിരിച്ചു,,,
ഹേയ് പെണ്ണേ..നിന്റെ ദാഹം തീർക്കുവാനുള്ള പാനീയം എന്റെ മൺകലത്തിൽ നിറച്ചു വെച്ചിരിയ്ക്കുന്നു..
നിനക്കു വേണ്ട പാനീയത്തിന്റെ പേർ നിനക്ക് നൽകാം..
കത്തി ജ്വലിയ്ക്കുന്ന നിന്റെ മനസ്സിന് കുളിരേകാനും വരണ്ട് പൊട്ടിയ തൊണ്ടയെ നനയ്ക്കുവാനുമുള്ള പാനീയം  നിനക്ക്  എത്തിയ്ക്കാം ഞാൻ..”
അവന്റെ കണ്ണുകൾ എന്നൊട് സംസാരിയ്ക്കുകയാണ്..
ഹൊപരഹൃദയരുടെ ദാഹം അറിയുന്നവൻ!

എന്താണിത്എന്തേ ഇവൻ ഇങ്ങനെ..
അവന്റെ കണ്ണുകളിൽ മാത്രം വാചാലതയോ..?”

മിത്രം പറഞ്ഞു..
അവൻ സംസാരിയ്ക്കില്ല..
അവൻ മാത്രമല്ലഇവിടെയുള്ള മിക്ക ജീവനക്കാരും..
അവർക്കൊരു ഉപജീവനംഅതു കൂടി ലക്ഷ്യമാക്കി പ്രവൃത്തിയ്ക്കുന്ന ഒരു കൂൾബാറാണിത്..”

അവൻ കാത്തു നിൽക്കുന്നു
അവന്റെ നോട്ട്പാഡിൽ ഞാൻ കുറിച്ചു,,
എനിയ്ക്കു ചുറ്റുമുള്ളവർ തണുത്ത പാനീയങ്ങൾ ഊറ്റി കുടിച്ച്, വിയർപ്പ് തുടച്ച് ഇറങ്ങി പോകുന്നു..
അവർ ശാന്തരാണ് താനും..
എന്തേ എനിയ്ക്ക് മാത്രം ഭ്രാന്ത് പിടിയ്ക്കുന്നു..?
മൌനം കൊണ്ട് പുതച്ചവനേ പറയൂ
മൌനം ആവരണമാക്കിയവനേ പറയുക നീ
തുരുമ്പിച്ച എന്റെ മനസ്സിന് മാത്രം എങ്ങനെ തുള വീണു..?“

അവൻ ആ കുറിപ്പെടുത്ത് നീങ്ങി..
നിമിഷങ്ങൾക്കകം ഒരു സ്റ്റീൽ ട്രേയിൽ മുന്തിരി ചാറുമായി അവൻ എത്തി..
നാലായി മടക്കിയ ഒരു കുറിപ്പും ഉണ്ടായിരുന്നു കുപ്പിഗ്ലാസ്സിന്റെ അടിയിലായി..
അവന്റെ പുഞ്ചിരിയ്ക്കുന്ന അക്ഷര തുള്ളികൾ..
മൌനമാകുന്ന അക്ഷരങ്ങളെ വാചാലമാക്കുന്ന അക്ഷരച്ചാറ്..
ആർത്തിയോടെ മുന്തിരിച്ചാറിനോടൊപ്പം ആ അക്ഷര തുള്ളികളേയും എടുത്ത് മോന്തി
പിന്നെ അടിയിലെ തുള്ളികൾ ഊറ്റി കുടിച്ചു..
മേൽചുണ്ടുകൾ നാവ് കൊണ്ട് നക്കി തുടച്ചു..

അതാ..
 മുന്തിരിച്ചാറ് വാചാലമാകുന്നു.
അവൻ പറഞ്ഞു..
 “നീ പറഞ്ഞില്ലെങ്കിലും ഞാൻ മനസ്സിലാക്കുന്നു
പെണ്ണേ നീ എന്നോട് പ്രണയത്തിലാണ്..
എനിയ്ക്ക് കടുത്ത ആശ്ചര്യം തോന്നി
പിന്നെ മനസ്സിലാക്കി,
ഉഷ്ണം പെരുത്ത്  ചുട്ടു പൊള്ളുന്ന നിന്റെ മനസ്സ്  എന്റെ മൌനവുമായി പ്രണയത്തിലാണ്..
തിളയ്ക്കുന്ന ഈ വേനലിൽ ഞാൻ ജീവിതം വെന്ത് തീർക്കുമ്പോൾ നീ നിന്റെ പൊള്ളുന്ന മനസ്സിന് മൌനം വിരിയ്ക്കുവാൻ ആഗ്രഹിയ്ക്കുന്നു..
നീ പ്രണയിയ്ക്കുന്ന എന്റെ മൌനം വാചാലമാണ്..
അത് ഉൾക്കൊണ്ട നിനക്ക് ഞാൻ എന്റെ സ്നേഹം തരുന്നു..“

സത്യം.ഇപ്പോൾ  ഞാന്‍ അറിയുന്നു
ഞാന്‍ അവന്‍റെ മൌനത്തെ പ്രണയിച്ചതായിരുന്നു!


കണ്ണുകൾ ചുറ്റിനും ആർത്തിയോടെ പരതി..
ഇല്ല, അവനെങ്ങുമില്ല..
എന്റെ ഉഷ്നത്തിന് അറുതി നൽകിയവനേ...
നീ എങ്ങു പോയി ഒളിച്ചു..?”
ആ വിതുമ്പുന്ന ചുണ്ടുകൾക്കൊപ്പം ചുവന്നു കലങ്ങിയ കണ്ണുകൾ എന്നെ പിന്തുടരുന്നുണ്ടെന്ന് ഞാൻ വിശ്വസിച്ചോട്ടെ..?

അവനിൽ നിന്നും അകലും നേരം എന്റെ ചുണ്ടുകൾ പിന്നേയും മന്ത്രിച്ചു,

പ്രിയനേ...ഞാൻ നിന്റെ മൌനത്തെ എന്റെ അധരങ്ങളിൽ മുദ്രവെച്ചു കൊണ്ട് ഇറങ്ങുകയാണ്..
നിന്റെ ചുണ്ടുകളിൽ എന്റെ വാചാലതയെ അർപ്പിയ്ക്കുവാൻ ഞാൻ കൊതിച്ചു പോവുന്നു..
നാം പരസ്പരം കൈമാറുന്ന വാചാലതയും മൌനവും തമ്മിൽ പ്രണയത്തിൽ അകപ്പെട്ടിരിയ്ക്കുന്നു എന്ന് നിനക്കും അറിയാം..
അടുത്ത വേനൽ വരേയ്ക്കും നമ്മൾ വിരഹം അനുഭവിയ്ക്കും..
നീ നൽകിയ മുന്തിരിച്ചാറിന്റെ മധുരവും പുളിപ്പും നുണഞ്ഞു കൊണ്ട് ഞാൻ അതുവരേയ്ക്കും നിനക്കായ് കാത്തിരിയ്ക്കും..!

എന്റെ പ്രണയ വാർത്ത അറിയാതെ..അവൾ...എന്റെ മിത്രം...എന്നെ അനുഗമിച്ചു...!ദേ...ഇവിടേം മുന്തിരിച്ചാറിലെ പ്രണയം നുണയാം..! 

35 comments:

 1. ഇവിടെ ആദ്യം അഭിപ്രായം പറഞ്ഞാല്‍ ചിലപ്പോള്‍ പണി കിട്ടും. നമ്മളുദ്ദേശിച്ചതും മനസ്സിലാക്കിയതും ഒന്ന്. കഥാകാരി വേറൊന്ന്. മുമ്പ് എനിക്കങ്ങിനെ പറ്റിയോ എന്നൊരു സംശയം ഇല്ലാതില്ല. :)
  വികാരങ്ങളെയും വിചാരങ്ങളെയും ഇങ്ങിനെ ഭാഷ കൊണ്ട് ഇളക്കി മറിക്കുന്നതാണ് വര്‍ഷിണിക്കഥകള്‍
  മുന്തിരിച്ചാറിലെ പ്രണയം അതുപോലെ തന്നെ. ഇഷ്ടപ്പെട്ടു

  ReplyDelete
  Replies
  1. സ്നേഹിതനു സ്നേഹം...ആദ്യ വായനക്ക് നന്ദി ട്ടൊ..!

   Delete
 2. ഈ മുന്തിരി ചാറിലെ പ്രണയം ഒളിപ്പിച്ചു വയ്ക്കരുത് കേട്ടോ നന്നായിട്ടുണ്ട് വരികള്‍ക്ക് സ്പേസ് കൂടിയോ എന്നൊരു സംശയം വരികള്‍ ഒന്നുകൂടി ക്രമീകരിക്കാം.,.,അഭിനന്ദനങ്ങള്‍.

  ReplyDelete
  Replies
  1. നന്ദി ട്ടൊ...
   ഞാൻ ശ്രമിച്ചു...സ്പേസ് അത്ര തന്നെ വരുന്നു..
   വായനാ സുഖം നഷ്ടപ്പെടുത്തിയെങ്കില്‍ ക്ഷമിയ്ക്കാ...!

   Delete
 3. ഇവിടുത്തെ കഥകള്‍ വായിച്ചു ഇഷ്ടം തോന്നിയാ കൂടെ കൂടിയത്. ഈയിടെയായി എഴുതിയത് തന്നെയാണോ ഞാന്‍ മനസ്സിലാക്കുന്നത് എന്ന സംശയം. സംശയം മാറ്റാന്‍ പിന്നേം വായിച്ചാല്‍ പിന്നേം സംശയം...
  എന്‍റെ പൊന്നെ, ഇതെന്തു ഭാവിച്ചാ...

  ReplyDelete
  Replies
  1. നല്ല വായനക്ക് നന്ദി ബിജിത്...!

   Delete
 4. കാവ്യാത്മകത നിറഞ്ഞ വരികൾ. ഓരോ വരിയിലും കിനിയുന്ന പ്രണയം...
  മുന്തിരിച്ചാറിലെ പ്രണയം നല്ല വായനാനുഭവം നൽകുന്നു.

  ReplyDelete
 5. നല്ല വിവരണമാണ്,
  “പ്രിയനേ...ഞാൻ നിന്റെ മൌനത്തെ എന്റെ അധരങ്ങളിൽ മുദ്രവെച്ചു കൊണ്ട് ഇറങ്ങുകയാണ്..
  നിന്റെ ചുണ്ടുകളിൽ എന്റെ വാചാലതയെ അർപ്പിയ്ക്കുവാൻ ഞാൻ കൊതിച്ചു പോവുന്നു..

  ഹൊ പ്രണയത്തിനെന്തു മത്താണല്ലേ, രണ്ട് പെഗിനെക്കാൾ ഹാങ്

  ആശംസകൾ

  ReplyDelete
 6. വാചാലമായ മൌനം! മനോഹരം!!!
  ആശംസകള്‍

  ReplyDelete
 7. മുന്തിരിച്ചാര്‍,,ഹോ ,,കണ്ണീരണിഞ്ഞ ഓര്‍മ്മകള്‍ ...

  ReplyDelete
 8. ഒന്ന് വരവ് വൿഗ്ൿഗ് പോകന്നൂ....ഞാൻ വരാം

  ReplyDelete
 9. എനിക്കൊന്നും പറയാന്‍ കിട്ടുന്നില്ല.
  കുറേക്കഴിഞ്ഞ് വീണ്ടും വന്നു നോക്കട്ടെ.

  ReplyDelete
 10. പ്രണയത്തിന്റെ ലഹരി വാക്കിന്റെ മുന്തിരിച്ചാറിലൂടെ...
  മനോഹരം.

  ReplyDelete
 11. വരും വേനലിലിളവേൽക്കാൻ ഈ മരുപ്പച്ചതേടി അവൻ വരും.
  മുന്തിരിച്ചാറൊരുക്കിവയ്ക്കാൻ നീ മറക്കരുതേ!

  ReplyDelete
 12. ഈ മഷിയില്‍ വായിച്ചിരുന്നു. ഗവി ഉദേശിച്ചതാണോ ഞാന്‍ ഉദേശിച്ചതാണോ എന്ന വര്‍ണ്യത്തില്‍ ആശങ്ക ഉള്ളത്കൊണ്ട് ഒന്നും പറയുന്നില്ല.

  ReplyDelete
 13. ഇത്രയൊന്നും കുടിക്കരുത് ..മത്തു പിടിക്കും ..പാഥേയം പൊതിച്ചോറ് ആണ് കേട്ടോ ..

  ReplyDelete
  Replies
  1. നന്ദി ട്ടൊ...ഞാന്‍ ശ്രദ്ധിച്ചോളാം..!

   Delete
 14. വര്‍ഷിണിയുടെ സംഭാഷണ പ്രിയരോട് എനിക്ക് അസൂയയാണ്. “പ്രിയനേ..ഞാന്‍ നിന്റെ മൌനത്തെ എന്റെ അധരങ്ങളില്‍ മുദ്ര വച്ചുകൊണ്ട് ഇറങ്ങുകയാണ്.” ആ പ്പ്രിയന്റെ മുദ്ര എന്റെ കൈവിരല്‍ തുമ്പിലെങ്കിലും ഏറ്റിരുന്നെങ്കില്‍ എനിക്കും വര്‍ഷിണിയോട് ചിലത് പറയായിരുന്നു...

  ReplyDelete
 15. ടീചെരെ ഇ മഷിയില്‍ നേരെത്തെ തന്നെ വായിച്ചിരുന്നു
  എന്നും ഈ എഴുത്ത് മുന്തിരിച്ചാര് പ്പോലെ തന്നെ ലഹരി ഉള്ളതാണ്

  ReplyDelete
 16. ചേച്ചി ...കുറച്ചു കാലമായി ....ഈ വഴി വന്നിട്ട് ....ഓണ്‍ലൈനില്‍ തന്നെ ഇല്ലായിരുന്നു ...
  എന്തായാലും തിരിച്ചു വന്നപ്പോള്‍ തന്നെ നല്ല ശകുനം ...
  മനോഹരമായിട്ടോ .............നന്ദി ...ഒരു പാട് .....

  ReplyDelete
 17. നല്ല വായനാ സുഖം.. കൂടുതലൊന്നും ചോദിക്കരുത്.

  ReplyDelete
 18. എപ്പോഴും ഇവിടെ വരുമ്പോള്‍ ഒരു വേറിട്ട വയനാനുഭാവമായിരിക്കും. ഇത്തവണയും അങ്ങനെതന്നെ. ആശംസകള്‍.

  ReplyDelete
 19. ഈ വാക്കുകളിലെ കാവ്യാതമാകത എനിക്കിഷ്ട്ടമാണ്...

  ReplyDelete
 20. പ്രിയരേ...ന്നെ സ്വീകരിക്കുന്ന നിങ്ങളുടെ ഈ സ്നേഹങ്ങൾക്ക്‌ ഹൃദയം നിറഞ്ഞ നന്ദി..സ്നേഹം..
  ശുഭരാത്രി...!

  ReplyDelete
 21. “പ്രിയനേ...ഞാൻ നിന്റെ മൌനത്തെ എന്റെ അധരങ്ങളിൽ മുദ്രവെച്ചു കൊണ്ട് ഇറങ്ങുകയാണ്..
  നിന്റെ ചുണ്ടുകളിൽ എന്റെ വാചാലതയെ അർപ്പിയ്ക്കുവാൻ ഞാൻ കൊതിച്ചു പോവുന്നു..
  നാം പരസ്പരം കൈമാറുന്ന വാചാലതയും മൌനവും തമ്മിൽ പ്രണയത്തിൽ അകപ്പെട്ടിരിയ്ക്കുന്നു എന്ന് നിനക്കും അറിയാം..
  അടുത്ത വേനൽ വരേയ്ക്കും നമ്മൾ വിരഹം അനുഭവിയ്ക്കും..
  നീ നൽകിയ മുന്തിരിച്ചാറിന്റെ മധുരവും പുളിപ്പും നുണഞ്ഞു കൊണ്ട് ഞാൻ അതുവരേയ്ക്കും നിനക്കായ് കാത്തിരിയ്ക്കും..!

  ഞാനും സ്വീകരിച്ചു,നന്ദി ഈ എഴുത്തും നന്ദിയും. അഭിപ്രായം കുറച്ചു കഴിഞ്ഞിടാം.!
  ആശംസകൾ.

  ReplyDelete
 22. എന്റെ പ്രണയ വാർത്ത അറിയാതെ..അവൾ...എന്റെ മിത്രം...എന്നെ അനുഗമിച്ചു...!
  ആണോ ??

  ReplyDelete
 23. "പ്രണയം കിനിയുന്ന മുന്തിരി ചാറ് "
  വേനലിന്റെ പൊള്ളലില്‍ അരികില്‍
  നറുതേന്‍ മഴയായ് അണഞ്ഞവന്‍ ..
  ചില നേരം , മൗനം മൊഴികളേക്കാള്‍ സംവേദിക്കും
  നിന്നേ അറിയുമ്പൊള്‍ , നിന്നിലേ വേവറിയുമ്പൊള്‍
  ഉള്ളം ഒന്നു തണുപ്പിക്കാന്‍ സ്വയമൊരു മഴയാകും ചിലര്‍ ..
  മറ്റൊരു മൗനം തീര്‍ക്കുന്ന മഹാസാഗരത്തിന്റെ തിരയടികളില്‍
  എങ്ങൊ ചെന്നെത്തുന്ന മനസ്സിനേ , തീരം കാട്ടി കൊടുക്കുവാന്‍
  കാലം കൊണ്ടു തരുന്ന ചില മൗനം ചുമക്കുന്ന മനസ്സിനേ ..
  അതി സുന്ദരമായി വര്‍ണ്ണിച്ചു വച്ചിരിക്കുന്നു പ്രീയ കൂട്ടുകാരീ ..
  വായിക്കുന്നവര്‍ക്ക് , അവര്‍ക്കിഷ്ടമുള്ള തലങ്ങള്‍ തുറന്നു കൊടുക്കുന്ന
  ബഹുമുഖ വഴികളിലൂടെയുള്ള എഴുത്ത് ഇതിലും കാണാം ..
  വര്‍ണ്ണം നിറക്കുന്ന , പുറം തൊടുള്ള വരികള്‍ക്ക് .. സ്നേഹാശംസ്കള്‍ ..

  ReplyDelete
 24. മൌനത്തിലൂടെ മനസ്സ് കഥകള്‍ പറയുന്നു...
  പ്രണയത്തിന്റെ മുന്തിരിചാര് നിറഞ്ഞ ചഷകം
  കയ്യിലേന്തി പ്രിയന്‍ വരുന്നതും കാത്തു സ്വപ്നം
  കാണുന്ന പ്രിയ..ചുറ്റും ഉള്ളതിലും കാണുന്നതിലും
  കാണാത്തതിലും വരെ ഒളിപ്പിച്ചു വെയ്ക്കുന്ന പ്രണയ
  വിചാരങ്ങള്‍...

  ഓരോ വായനയിലും ചിന്തകള്‍ ശേഷിപ്പിക്കുന്നു
  വര്ഷിനിയുടെ രചനകള്‍...ആല്മാര്ഥമായ
  അഭിനന്ദനങ്ങള്‍ ..

  ReplyDelete
 25. വായിക്കുമ്പോള്‍ പ്രണയം ഉള്ളില്‍ തോന്നുന്ന വായന ആശംസകള്‍ കേട്ടാ അതെന്നെ...

  ReplyDelete
 26. ഈ മഷിയില് വായിച്ചിരുന്നു. എത്രെയെഴുതിയാലും ഭാവനാലോകമൊരു അക്ഷയപാത്രം കണക്കെ പ്രണയത്തിനായി വാതില് തുറന്നിടുകയാണല്ലോ!വായന കഴിഞ്ഞ് പാതി നീക്കിയ വാതിൽ വിരിയുടെ വിടവിലൂടെ കുറേ നേരം അനന്തതയിലേക്ക് നോക്കിയിരുന്നു, പ്രണയിക്കാത്തതിന്റെ നഷ്ടബോധമാണൊന്നറിയില്ല.....

  ReplyDelete
 27. പ്രണയം....ഇനി ഞാന്‍ എന്താ പറയുക ടീച്ചര്‍ സ്നേഹാശംസകള്‍ @ PUNYAVAALAN

  ReplyDelete
 28. “There are days when solitude is a heady wine that intoxicates you with freedom, others when it is a bitter tonic, and still others when it is a poison that makes you beat your head against the wall.”

  ഏകാന്തതയുടെ മുന്തിരിച്ചാർ ആവോളം നുകർന്ന് ഉന്മത്തയായൊരു പ്രണയിനിയുടെ ഹൃദയമൊഴുക്കുന്ന മൊഴിയാട്ടങ്ങൾ ഇവിടെ വായിക്കാനാവുന്നു., ജലം ചുണ്ടുകൊണ്ടു പാനം ചെയ്യുന്നുവെങ്കിൽ, മുന്തിരിച്ചാർ ഹൃദയം കൊണ്ടാണ് നാം പാനം ചെയ്യാറുള്ളത് എന്ന് എവിടെയോ വായിച്ചതോർക്കുന്നു ടീച്ചർ.....

  ReplyDelete
 29. ഹൃദയം പാർന്ന മുന്തിരിച്ചാർ നുണഞ്ഞ ന്റെ പ്രിയരേ...അതിരുകളില്ലാ സ്നേഹവും നന്ദിയും പകരുന്നൂ ആ സ്നേഹ ഹൃദയങ്ങളിലേക്ക്‌...!

  ReplyDelete
 30. ഈ വഴി വരാന്‍ ഞാനല്‍പം വൈകി, ബുക്ക്‌ മാര്‍ക്ക്‌ ചെയ്തവ വായിച്ച്‌ പോകുന്നതിനിടെ ഇവിടെ എത്തി.. നേരത്തെ വായിച്ചിരുന്നു... മുന്തിരിച്ചാറിലെ മനോഹരമായ പ്രണയം ... പ്രണയ വരികള്‍ ടീച്ചറുടെ ബ്ളോഗില്‍ ധാരാളമായി കാണുന്നു... ആശംസകള്‍

  ReplyDelete
 31. munthiricharu pranayavum.....very nice best wishes

  ReplyDelete

വാക്കുകള്‍ ചെപ്പിലൊളിപ്പിച്ചു വെയ്ക്കാതെ..

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...