Sunday, January 22, 2012

നൂപുര ധ്വനികള്….!

“മുരളിയൊന്നൂതു വേണുഗോപാലാ
കരുണയാലെൻ  മന പ്രേമമൂർത്തേ
വൃന്ദാവനമാമീ പാരിൽ പൊങ്ങും
പ്രേമ സന്ദേശമാം വേണുഗാനം കൃഷ്ണാ..
അനുദിനമുണ്ണുവാൻ കൊതി തിങ്ങീടും
മാനസ താപത്തെ മാറ്റിയാലും കൃഷ്ണാ..
മാനസ താപത്തെ മാറ്റിയാലും…“

ഉള്ളതിൽ  വെച്ച് ഏറ്റവും പ്രിയപ്പെട്ട ചുവന്ന പട്ടു പുടവയും പൂത്താലി മാലയും പാലയ്ക്ക കമ്മലുകളും മോതിരവുമണിഞ്ഞ് തലമുടി കോതി മിനുക്കി നീട്ടി മുടഞ്ഞ് കുഞ്ചലം ചേർത്ത് കെട്ടി വെച്ചു..
മുല്ലപ്പൂ മാല ചൂടി ചുണ്ടുകളിൽ ഇളം ചുവപ്പ് ചായം തേച്ച് വാസനകൾ പുരട്ടി കാത്തിരിയ്ക്കുകയാണ്..
ആദ്യമായി ഉടുത്ത ചേല ഒരിയ്ക്കൽ  കൂടി ചുറ്റാൻ കിട്ടിയ ചാരിതാര്ത്ഥ്യം..
നീണ്ട കൈവിരലുകൾ ചുവന്ന ചേലയിലെ ചുളിവുകൾ  ഉഴിഞ്ഞ് താഴോട്ടിറക്കുന്നതിനിടെ യാതൊരു കാരണവും കൂടാതെ പിറുപിറുത്തു..,
“കാത്തിരിയ്ക്കുകയാണ് ഞാൻ..
നിന്റെ അക്ഷര കുഞ്ഞുങ്ങളെ പ്രസവിച്ച് മാറോടണയ്ക്കവാൻ..
രൂപവും ഭാവവും പ്രായവും ഇല്ലാത്ത നിന്റ്റെ മുന്നിൽ ഞാൻ കാഴ്ച്ചവെയ്ക്കുന്നത് ആൽത്ത പുരട്ടി ചുവപ്പിച്ച കൈ വിരലുകളും കാലടികളും ശൃംഗാര ചേഷ്ഠകളുമായിരിയ്ക്കുകയില്ല..
ലജ്ജാപ്രകടനങ്ങളാൽ തീര്ത്ത മുദ്രാ വിക്രിയകളും ആയിരിയ്ക്കുകയില്ല..
പ്രണയം സമ്മാനിച്ച പുഞ്ചിരിയും ആത്മവിശ്വാസം നല്കിയ തിളങ്ങുന്ന തൊലിയും..
നൃത്ത കലയോടുള്ള അഭിനിവേശം കാഴ്ച്ച വെയ്ക്കുന്ന ലാസ്യ ഭാവങ്ങൾ മാത്രം ആയിരിയ്ക്കും..“

നിലവിളക്കിന്‍ തിരി കൊളുത്തി അന്ധകാരത്തെ മയക്കിയപ്പോൾ  ഉള്ളിലെ തീ നാളങ്ങൾ ആളി കത്തും പോലെ..
കണ്ണുകൾ  ഉയർത്തി കറുപ്പിനെ അനുഭവിയ്ക്കാൻ  തുനിഞ്ഞപ്പോൾ കാല്‍ കീഴില്‍ പൊട്ടി ചിതറി വീണത് ഇപ്പോൾ ജനിച്ചു വീണ താരക പൈതങ്ങൾ..
“ഇല്ല..എന്റെ നൂപുരങ്ങൾ  നിങ്ങൾക്കും  ദൃശ്യമാക്കുകയില്ല ഞാന്‍..“
അവയെ ശകാരിച്ച് പുടവ ഒന്നു കൂടി താഴ്ത്തി കെട്ടി..

ജനക് ജനക് ജങ്കാര്…

താരക കുഞ്ഞുങ്ങൾ നൂപുര മണികളിൽ സ്ഥാനം പിടിച്ചതറിഞ്ഞില്ല..
അവ തിളങ്ങുന്നൂ..കിലുങ്ങി കിലുങ്ങി കളിയാക്കി ചിരിയ്ക്കുന്നു..
ഞെരിയാണികളിലൂടെ കാൽ പാദങ്ങളിൽ വലിഞ്ഞു മുറുകി ഇക്കിളിയാക്കും തിളങ്ങും വെട്ടങ്ങളുടെ തണുത്ത സ്പര്ശം..
കണ്ണുകളിലും മനകണ്ണിലും കേറി പറ്റിയ ഇരമ്പുന്ന സ്വസ്ത്ഥ മൌനം..
പൊള്ളുന്ന ഭാവങ്ങൾ..
വിസ്മയിപ്പിയ്ക്കുന്ന രസങ്ങൾ...
ചടുല ചലനങ്ങൾ...
നെറുകിൽ പൊടിഞ്ഞ് ഒലിച്ചിറങ്ങും കുങ്കുമ ചാർത്തുകൾ..
നട്ടെല്ലിലൂടെ ഒലിച്ചിറങ്ങും ഉപ്പാം വിയർപ്പിൻ ചാലുകൾ..
വലിഞ്ഞു മുറുകുന്ന തുടയിലെ പേശികൾ..
ഹൊ…അനുഭവിച്ചറിയേണ്ട വേദനയുണർത്തുന്ന സുഖങ്ങൾ…!

ജനക് ജനക് ജങ്കാര്…!


പൂജാ വിളക്കിന്റെ തിരി നാളത്തിൽ
സംഗീത മാധുര്യ സന്ധ്യയിൽ
ദൂരെ കാണുമാ നക്ഷത്ര പൊൻ വെട്ടങ്ങളിൽ ഉന്മത്തനായ പാൽത്തുള്ളികൾ  വിളമ്പും തിൻകളിനായി ഈ നൂപുരങ്ങൾ ചലിച്ചു..
മുറ്റത്ത് നിലാവ് വിരിയും ഓരോ രാവിലും എന്ന പോലെ ഇന്നും നെഞ്ചിടിപ്പോടെ ഓതി …
“ഇല്ല…നീ സംശയിയ്ക്കും പോലെ ഈ താരക പൈതങ്ങൾക്ക് ജന്മം നല്കിയവൾ ഞാനല്ല..
നീ എന്നെ എത്രമേൽ കുറ്റം ചുമത്തുന്നുവോ അത്രമേൽ ഞാന്‍ ശഠിയ്ക്കും..
എന്റെ നൂപുരങ്ങൾ കിലുങ്ങിയത് നിന്റെ സദസ്സുകളിൽ മാത്രം..
എന്റെ നൂപുരങ്ങൾ  അന്യ കരലാളനകൾ ഏറ്റു വാങ്ങിയിട്ടില്ല..
നിന്റെ കാതുകൾ എന്റെ ചുണ്ടുകളെ വിശ്വസിയ്ക്ക..
നിന്റെ കണ്ണുകൾ എന്റെ ചുണ്ടുകളെ സമ്മതിയ്ക്കു..”
എങ്കിലേ എനിയ്ക്ക് ഈ ചുവര്‍ തടവിൽ നിന്ന് മോചനം അനുവദനീയമുള്ളു..
നാളുകൾ ഇച്ചിരി ആയി…മടുപ്പ് അലസോലപ്പെടുത്തുന്നു.
ജനൽ ഇരുമ്പഴികളിലൂടെയുള്ള എത്തി നോട്ടങ്ങളും, അനുകമ്പ മിഴികളും മൊഴികളും എന്നിലെ ക്രോധം ഇരട്ടിപ്പിയ്ക്കുന്നു..
തടുത്തു നിർത്താനാവാത്ത അണപ്പൊട്ടും രൌദ്ര ഭാവങ്ങൾ ഒരു കൊടുങ്കാറ്റിന്റെ വേഗതയിൽ പാഞ്ഞ് എതിരാളികളെ തൊടാന്‍ ആയുമ്പോൾ...
ഈ ചങ്ങല മാലകൾ എന്നെ തളയ്ക്കുന്നു..

ഈശ്വരാ…അപ്പോൾ കിലുങ്ങി ചിരിയ്ക്കുന്ന എന്റെ നൂപുരങ്ങളെവിടെ..?
തിളുങ്ങുന്ന നൂപുര മണികളിലെ നക്ഷത്ര കൂട്ടങ്ങൾ എവിടെ..?
നോക്കൂ…എന്റെ മുടിപ്പൂക്കൾ കൊഴിഞ്ഞു വീഴുന്നു..
പച്ചയും ചുവപ്പും കലർന്ന  ആടയാഭരണങ്ങൾ പൊട്ടിച്ചിതറുന്നതും,
മുഖപുട്ടികളും ചാർത്തുകളും ഒലിച്ച് മാഞ്ഞു പോകുന്നതും..
വീണ കമ്പികളുടെ ശ്രുതി നിലയ്ക്കുന്നതും..
മൃദംഗ ധ്വനികൾ അപതാളം ഉയർത്തുന്നതും  കേൾക്കുന്നില്ലേ…?
സഹിയ്ക്കാനാവുന്നില്ലാ…
മാർത്തടം പൊട്ടും നിലവിളികൾ ഉയര്ത്തി
ജ്വാലാമുഖിയായി പൊട്ടിച്ചിരികൾ  മുഴക്കി
സദസ്യരെ കൂട്ടി അരങ്ങുകൾ ഒരുക്കി വിളംബരം നടത്തി.
താണ്ഡവ നടനം അരങ്ങേറി..

…ഹോ....ആട്ടക്കലാശം തീർന്നു..!

ഇനി തുടുത്ത മുഖം തുടച്ച്
നാദം വിതുമ്പും പ്രണയ സന്ധ്യയെ തൊഴുത്
കുങ്കുമം ചാർത്തി
നൂപുരങ്ങൾ എടുത്തണിഞ്ഞ്
സൌപർണ്ണികയിലേയ്ക്ക് ആഴ്ന്നിറങ്ങി ഒഴുകുകയാണ്..
നിന്റെ അക്ഷരകുഞ്ഞുങ്ങളെ പ്രസവിയ്ക്കുവാൻ...

54 comments:

 1. നഷ്ടപ്പെടലിന്റെ വിങ്ങലുകള് അനിയന്ത്രിത ചലനങ്ങളിലേയ്ക്ക് വഴിമാറുമ്പോള് കടിഞ്ഞാണ് വിട്ട മനസ്സ് സ്വയം മറന്ന് അരങ്ങേറുന്നു..
  “ഞാന് പ്രണയാര്ദ്ര “ എന്ന് സ്വയം അവകാശപ്പെടുന്നു…അട്ടഹസിയ്ക്കുന്നു…!

  ReplyDelete
 2. നന്നായിരിക്കുന്നു. പക്ഷെ ഈ അക്ഷരത്തെറ്റുകൾ വല്ലാതെ അലോസരമുണ്ടാക്കുന്നു വായനയ്ക്ക്. ൻ,ൽ,ർ തുടങ്ങിയ വാക്കുകളൊന്നും അതിലില്ല. പിന്നെ, 'നൃ്ത്ത' ഇങ്ങനേയുള്ള, വായനയ്ക്ക് തടസ്സം സൃഷ്ടിക്കുന്ന പിഴവുകളും ഈ ചെറിയ പൊസ്റ്റിൽ ധാരാളമുണ്ട്. പിഴവുകൾ തിരുത്തി ഒന്നൂടെ പൊസ്റ്റൂ, എനിക്കൊന്നൂടി വായിക്കണം. അതാ. ആശസകൾ.

  ReplyDelete
  Replies
  1. ൻ,ൽ,ർ...ന്റ്റെ കൂടപ്പിറപ്പായിരിയ്ക്കുന്നു..മാറ്റാന്‍ ആവുന്നില്ല...ചിലര്‍ പറയാറുണ്ട്...ശ്രമിയ്ക്കാം ട്ടൊ..
   ‘നൃ്ത്തം’...ഇതു കണ്ടോ, എനിയ്ക്ക് അങ്ങനെയാ വരുന്നത്...!

   Delete
 3. അണിയറയില്‍ ആടി തകര്‍ക്കുമ്പോഴും മനസ്സൊരിടത്ത് ഉറച്ച് നില്‍ക്കാതെ എവിടെയൊക്കെയോ അരങ്ങില്‍ പരതി നടക്കുന്നു. തനിയ്ക്ക് നേരേ നീളുന്ന കണ്ണുകളില്‍ കാണുന്ന അനുകമ്പയെ സ്നേഹമെന്നോ, ദയയെന്നോ തിരിച്ചറിയാന്‍ കഴിയാത്ത വിധം ചുറ്റും ഇരുട്ട്.. നന്നായിട്ടുണ്ട് വര്‍ഷിണി ഈ നൂപുര ധ്വനികള്‍!

  “എന്തിനീ ചിലങ്കള്‍
  എന്തിനീ കൈവളകള്‍
  എന്‍ പ്രിയനെന്നരുകില്‍
  വരില്ലയെങ്കില്‍...”

  ReplyDelete
 4. വിനോദിനിയുടെ വിരല്‍പ്പാടുകള്‍ ഈ പോസ്റ്റിലും ഉണ്ട് ,അലസം മയങ്ങുന്ന വൈകുന്നേരത്തില്‍ എന്റെ വാടക മുറിക്കു ചാരെ ഒരു നൂപുരധ്വനി ,ഉണര്‍ന്നു തിരഞ്ഞു പോകും നേരം എങ്ങു പോയെങ്ങു പോയെങ്ങു പോയി ?

  ReplyDelete
 5. നൂപുര ധ്വനികള്‍ ഇനിയും ഉയര്‍ന്നിടട്ടെ.....

  ReplyDelete
 6. വീണ്ടുമൊരു വര്‍ഷിണി ടച്ച്..

  ReplyDelete
 7. അക്ഷരങ്ങളോടുള്ള മോഹം വാക്കില്‍ മനോഹാരിതയില്‍ തെളിയുന്നു.
  അഭിനന്ദനങ്ങള്‍ ..

  ReplyDelete
 8. ആദ്യം പോസ്റ്റ്‌ വായിച്ചു.
  പിന്നെ "എന്തിനീ ചിലങ്കകള്‍ എന്ന പാട്ടും കേട്ടു.
  വര്‍ഷിണിയുടെ പോസ്റ്റുകള്‍ വായിക്കുന്ന ഫീല്‍ അതുപോലെ ഒരു കമ്മന്റില്‍ പറയാന്‍ ബുദ്ധിമുട്ടുന്നു.
  അതുകൊണ്ട് പോസ്റ്റ്‌ മനോഹരമായി എന്ന് മാത്രം പറയാതെ.
  ആശംസകള്‍

  ReplyDelete
 9. എന്തിനീ ചിലങ്കകൾ....

  മനസ്സിൽ നിന്നും മായാത്തൊരു നൂപുരധ്വനിയുമായി ...

  കൊള്ളാം സഖീ

  ReplyDelete
 10. സ്താനം=സ്ഥാനം, ഇനീം മാറല്ലേ..
  വായിക്കാനൊരുപാട് നാളത്തേത് ബാക്കീണ്ട്.
  അതെല്ലാം പെന്‍ഡിംഗ് തന്നെ :)
  എഴുത്തിന്റെ ചിലമ്പൊലികളിനിയുമുണരട്ടെ..

  ReplyDelete
 11. “എന്തിനീ ചിലങ്കള്‍
  എന്തിനീ കൈവളകള്‍ "

  ഒന്നും പറയാന്‍ പറ്റണില്ല വിനുവേച്ചി.....
  എന്തൊക്കെയോ ഫീല്‍ മിന്നി മാഞ്ഞു..
  കുറച്ചു വാക്കില്‍ കുറെ പറയുന്നു..
  കുറെ പറയാതെ പറയുന്നു..
  കുറെയധികം കാര്യങ്ങള്‍ വായനക്കാരന്റെ
  ഭാവനയ്ക്ക് വിട്ടു കൊടുക്കുന്ന എഴുത്ത് രീതി....
  ഞാനും കണ്ടു പഠിക്കുന്നു...
  കുറെ കുറെ അസൂയയോടെ.... :)

  സ്നേഹപൂര്‍വ്വം
  അനിയന്‍

  ReplyDelete
 12. ആകര്‍ഷകമായ ശൈലി.രചന നന്നായിരിക്കുന്നു.
  പിന്നെ "നൂപുരം" അല്ലെ വേണ്ടത്?

  ആശംസകളോടെ,
  സി.വി.തങ്കപ്പന്‍

  ReplyDelete
 13. ചില നഷ്ടപ്പെടലുകള്‍ പ്രതീക്ഷിക്കാത്ത ചിലത് നേടിത്തരുന്നുണ്ട്.

  ReplyDelete
 14. അപ താളങ്ങള്‍ ഒഴിവാക്കി നൂപുര ധ്വനികള്‍ വീണ്ടും മുഴങ്ങട്ടെ
  ജനക് ജനക് ജങ്കാര്…!
  അത് ലാസ്യ നടനം തന്നെയാവട്ടെ !!!!!!!
  ഒരിക്കലും താണ്ഡവം ആകാതിരിക്കട്ടെ ......

  ആശംസകള്‍ .............

  ReplyDelete
 15. ഇഷ്ട്ടമായ് ഈ നൂപുര ധ്വനികള്‍

  ReplyDelete
 16. നിലവിളക്കിന്‍ തിരി കൊളുത്തി അന്ധകാരത്തെ മയക്കിയപ്പോള്‍ ഉള്ളിലെ തീ നാളങ്ങള്‍ ആളി കത്തും പോലെ..
  കണ്ണുകള്‍ ഉയര്ത്തി കറുപ്പിനെ അനുഭവിയ്ക്കാന്‍ തുനിഞ്ഞപ്പോള്‍ കാല്‍ കീഴില്‍ പൊട്ടി ചിതറി വീണത് ഇപ്പോള് ജനിച്ചു വീണ താരക പൈതങ്ങള്‍..
  “ഇല്ല..എന്റെ നൂപുരങ്ങള്‍ നിങ്ങള്ക്കും ദൃശ്യമാക്കുകയില്ല ഞാന്‍..“
  അവയെ ശകാരിച്ച് പുടവ ഒന്നു കൂടി താഴ്ത്തി കെട്ടി

  നന്നായിരിക്കുന്നു ,
  ആശംസകള്‍!

  ReplyDelete
 17. മനോഹരമായിരിക്കുന്നു ഈ നൂപുര ധ്വനികള്‍...
  ആശംസകൾ

  ReplyDelete
 18. നന്നായി എന്നു പറഞ്ഞൊഴിയാനേ എന്നെക്കൊണ്ടാവൂ.പിന്നെ അക്ഷരത്തെറ്റുകള്‍ കവിതയിലാവുമ്പോള്‍ കൂടുതല്‍ കല്ലു കടിയാവും,മെനക്കെട്ട് തിരുത്തിയേ തീരൂ.ശ്രദ്ധിക്കുക. ആശംസകള്‍ നേര്‍ന്നു കൊണ്ട്.

  ReplyDelete
  Replies
  1. സുപ്രഭാതം ഇക്കാ..
   ഇക്കാ...ഉണ്ടായിരുന്ന രണ്ട് തെറ്റുകള്‍ ഞാന്‍ തിരുത്തിയല്ലോ..ഇനിയും ഉണ്ടോ..

   ഇക്കയുടെ പരിഭവം അടുത്ത പോസ്റ്റില്‍ ഞാന്‍ തീര്‍ക്കുന്നുണ്ട് ട്ടൊ..
   ഒരുപാട് സന്തോഷം ട്ടൊ,വീണ്ടും ഇവിടെ കാണാന്‍ കഴിഞ്ഞതില്‍...!

   Delete
  2. ചില്ലുകള്‍ ഇപ്പോഴും അങ്ങിനെ തന്നെ കിടക്കുന്നു.

   Delete
  3. നൂപുര ധ്വനികള്….! ധ്വനികള്‍..!
   കരുണയാലെന്‍ മന പ്രേമ മൂര്ത്തേ.. മൂര്‍ത്തേ എന്നല്ലെ ശരി
   കുഞ്ചലം ചേര്ത്ത് ..ചേര്‍ത്ത്
   സൌപര്ണ്ണികയിലേയ്ക്ക് ..സൌപര്‍ണ്ണികയിലേയ്ക്ക്.......ചില ഉദാഹരണങ്ങള്‍.

   Delete
  4. ഇക്കാ....ഇപ്പോൾ ശരിയായി ട്ടൊ..നന്ദി ഒരുപാട്.

   Delete
 19. പ്രിയപ്പെട്ട വിനോദിനി,
  സുപ്രഭാതം!
  തൃശൂരില്‍,യുവജനോത്സവം തുടങ്ങിയത് മുതല്‍ എന്റെ ഹൃദയത്തിലും ചെവിട്ടിലും നൂപുരധ്വനികള്‍ മുഴങ്ങുന്നുണ്ട്. പിന്നെ എന്നും നന്ദയുടെ വക, റിപ്പോര്‍ട്ടും !ഇവിടെ ശ്രീ അയ്യപ്പ ക്ഷേത്രത്തിലും നൃത്തനൃത്യങ്ങള്‍ ഉണ്ടായിരുന്നു...! ഓര്‍ത്തു പോയി, നന്ദയും അനുവും കൂടി ചെയ്ത ഭരതനാട്യം !
  മനസ്സിലെ ചടുല താളം ഒരിക്കലും പിഴക്കാതിരിക്കട്ടെ !
  വളരെ നന്നായി വരികള്‍ കവിത ചൊല്ലി...!അഭിനന്ദനങ്ങള്‍!
  സസ്നേഹം,
  അനു

  ReplyDelete
 20. സുപ്രഭാതം അനൂ..
  ന്റ്റെ മനസ്സിലും നൂപുര ധ്വനികള്‍ അലയടിയ്ക്കുകയായിരുന്നു..
  വര്‍ഷങ്ങള്‍ക്കു മുന്നെ ക്ലാസ്സിയ്ക്കല്‍ നൃ്ത്തം പഠിച്ചുവെങ്കിലും, അതവിടെ ഇട്ട് പല വഴികളിലേയ്ക്കും തിരിഞ്ഞു..
  എന്നിരുന്നാലും വീണ്ടും സ്ക്കൂള്‍ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയപ്പോള്‍ സെമി ക്ലാസ്സിയ്ക്കലും മറ്റുമായി നൃ്ത്ത രൂപങ്ങള്‍ അവതരിപ്പിയ്ക്കുവാന്‍ സാധ്യമാകുന്നുണ്ട്...
  അതിന്‍ ഈശ്വരനോട് നന്ദി..സന്തോഷം..!

  ഈ പൊന്‍പുലരിയില്‍ ആ ദിനങ്ങളെ ഓര്‍മ്മിപ്പിച്ച അനുവിന്‍റെ വാക്കുകള്‍ വളരെയേറെ സന്തോഷം നല്‍കുന്നൂ...നന്ദി...!

  ReplyDelete
 21. പെയ്തൊഴിയാനില്‍ നൂപുര ധ്വനികള്‍ ആസ്വാദിച്ച..പ്രോത്സാഹിപ്പിച്ച പ്രിയരേ..ഒരുപാടൊരുപാട് നന്ദി, സ്നേഹം...നല്ല ദിനം നേരുന്നു...!

  ReplyDelete
 22. പതിവു ശൈലിയില്‍ വാചക കസര്‍തില്ലാതെ ഭംഗിയായി എഴുതി.. നല്ല ഒഴുക്ക് ...വായിക്കാന്‍ സുഖം..
  സ്നേഹാശംസകളോടെ...

  ReplyDelete
  Replies
  1. പതിവു ശൈലിയില്‍ , വാചക കസര്‍തില്ലാതെ ഭംഗിയായി എഴുതി....

   ഒരു കോമയുടെ കുറവുണ്ട് ഇവിടെ.... ഇന്നൊരു ബ്ലോഗ്ഗില്‍ കൊമയിടാന്‍ മറന്നത് തെറ്റിധാരണ ഉണ്ടാക്കി... ഇവിടെയും അത് തന്നെ പറയട്ടെ....ബ്ലോഗ്ഗില്‍ പതിവായി കാണുന്ന എന്നാണ് ഉദ്ദേശിച്ചത്... ഈ ബ്ലോഗ്ഗില്‍ പതിവായി എന്നല്ല.......

   Delete
  2. സന്തോഷം ഖാദൂ...ഞാന്‍ ഇടയ്ക്കിടെ വന്ന് ഈ ഒറ്റവരിയുടെ ഉദ്ദേശം എന്തെന്ന് ഓര്‍ത്ത് പോകാറുണ്ട്.. :)

   Delete
 23. പൊള്ളുന്ന ഭാവങ്ങള്‍..
  വിസ്മയിപ്പിയ്ക്കുന്ന രസങ്ങള്‍..
  ചടുല ചലനങ്ങള്‍..
  നെറുകില്‍ പൊടിഞ്ഞ് ഒലിച്ചിറങ്ങും കുങ്കുമ ചാര്ത്തുകള്‍..
  നട്ടെല്ലിലൂടെ ഒലിച്ചിറങ്ങും ഉപ്പാം വിയര്പ്പിന് ചാലുകള്‍..
  വലിഞ്ഞു മുറുകുന്ന തുടയിലെ പേശികള്‍..
  ഹൊ…അനുഭവിച്ചറിയേണ്ട വേദനയുണര്ത്തുന്ന സുഖങ്ങള്‍…!..അതെ അത് അനുഭവിച്ചറിയണ്ട സുഖം തന്നെ ആണ് ...കുഞ്ഞുന്നാളില്‍ അനുഭവിച്ചതും മത്സരത്തിനു പങ്കെടുത്തതും ഒക്കെ ഇന്നലെ പോലെ മനസ്സില്‍ പതിഞ്ഞു നിക്കണ്..ഇപ്പോള്‍ അതൊക്കെ മനസ്സിന് തരുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തത് തന്നാണ് വിനൂ ..അതെ മനസ്സിലെ താളങ്ങള്‍ ഒരിക്കലും പിഴക്കാതിരിക്കട്ടെ ... നൂപുര ധ്വനികള്‍ ഇനിയും ഉയരട്ടെ ട്ടോ .....

  ReplyDelete
 24. ഒരു ചിന്ന പരസ്യം.. ക്ഷമിയ്ക്കുമല്ലോ.. :)

  http://pularkkaalam-pularkkaalam.blogspot.com/2012/01/blog-post_9116.html

  ReplyDelete
 25. സൌപര്ണ്ണികയിലേയ്ക്ക് ആഴ്ന്നിറങ്ങി ഒഴുകുകയാണ്..

  ReplyDelete
 26. അവന്‍ ആശിച്ച അക്ഷരകുഞ്ഞുങ്ങള്‍ക്ക്
  ജന്മം നല്‍കും മുന്നേ പകര്‍ന്നാടിയ
  ചടുലതാളത്തില്‍ മനസ്സെവിടെയോ
  കൈമോശം വന്നു പകര്‍ത്തി പൊയ വരികള്‍ ..
  ഇന്നീ കുങ്കുമസന്ധ്യയില്‍ ഏകാകിയായി പൊയ
  നിന്നിലേക്ക് കാലം ഇട്ടു തന്ന നൂപുരധ്വനികള്‍ ..
  ഒരൊ ചുവടിലും അവന്റേ ഓര്‍മകള്‍
  തേങ്ങുന്നുണ്ട് .. സ്നേഹത്തിന്റേ പകര്‍ത്തലുകളില്‍
  ഒരിറ്റ് സംശയം പൊലും അസഹനീയം തന്നെ .. അല്ലേ ?
  മനസ്സും ശരീരവും ഒന്നിച്ച് പകര്‍ന്നാടുമ്പൊള്‍
  മനസ്സിലേ വേവുകള്‍ ചിലപ്പൊള്‍ അലിഞ്ഞേക്കാം
  അല്ലെങ്കിലൊ വരികളിലൂടെ ജനിച്ചേക്കാം
  എത്ര ഒളിപ്പിച്ച് വച്ചാലും ഉപമകളുടെ തേരിലേറിയാലും
  ഉള്ളിലേ പൊള്ളലിന്റെ അംശം നീറ്റലുണ്ടാകും മിഴികളില്‍ ..
  ചടുലതാളത്തില്‍ മനസ്സിലേ ഭാരം പൊഴിക്കുമ്പൊള്‍
  കഥയും , കാലവും അറിയാതേ വേഷമാടുമ്പൊള്‍ ..
  ഒടുവില്‍ അപതാളത്തില്‍ ഇടറി , ജീവിതമെന്ന
  തുരുത്തില്‍ നിന്നും , വരികളുടെ ഓര്‍മകളിലേക്ക്
  ഊളിയിട്ടു പൊകുന്ന പരിശുദ്ധമായൊരു മനസ്സേ .. ഇനിയുമെഴിതിയാലും ..

  ReplyDelete
 27. ചടുലമായ ചുവടുകളും ചടുലമായ
  മനസ്സും വരികളിലൂടെ പകര്‍ത്തുന്ന
  വര്‍ഷിണി..അഭിനന്ദനങ്ങള്‍ എന്ന്
  മാത്രമേ പറയാന്‍ അറിയൂ...
  കാരണം വരികള്‍ക്ക് ഇടയില്‍
  പറയാന്‍ ഒത്തിരി ബാക്കി.....

  ReplyDelete
 28. നന്നായി ആസ്വദിച്ചു. ഈ ധ്വനികള്‍ ഇനിയും ഉയരട്ടെ, അതിനായി കാത്തിരിക്കുന്നു.

  ReplyDelete
 29. അഭിനന്ദനങ്ങള്‍!

  ReplyDelete
 30. ഈ മധുര ധ്വനികള്‍... ആസ്വദിച്ചു.. അഭിനന്ദനങ്ങള്‍..

  ReplyDelete
 31. കൊള്ളാം ട്ടോ ......ഇഷ്ട്ടമായി .........
  എല്ലാവിദ ആശംസകളും ...................

  ReplyDelete
 32. "ഇനി തുടുത്ത മുഖം തുടച്ച്
  നാദം വിതുമ്പും പ്രണയ സന്ധ്യയെ തൊഴുത്
  കുങ്കുമം ചാര്ത്തി
  നൂപുരങ്ങള്‍ എടുത്തണിഞ്ഞ്
  സൌപര്ണ്ണികയിലേയ്ക്ക് ആഴ്ന്നിറങ്ങി ഒഴുകുകയാണ്..
  നിന്റെ അക്ഷരകുഞ്ഞുങ്ങളെ പ്രസവിയ്ക്കാന്‍.."

  ഒരായിരം കുഞ്ഞുങ്ങളെ പ്രതീക്ഷിക്കുന്നു. നന്നായിട്ടുണ്ട് വരികള്‍.

  ReplyDelete
 33. വര്‍ഷിണി അക്ഷര പ്രണയത്തെ തനതു ശൈലിയില്‍ പറഞ്ഞു ആശംസകള്‍

  ReplyDelete
 34. ഭാവമേതായാലും ആടേണ്ടത് ആടിത്തന്നെ തീര്‍ക്കണം,

  ReplyDelete
 35. 'എന്തിനീ ചിലങ്കകള്‍ എന്തിനീ കൈവളകള്‍ ....'വര്‍ഷിണി,വാസനത്തൈലതിന്റെ മണമുള്ള ഈ അക്ഷരപ്പൂ വര്‍ഷം വളരെ വളരെ ഹൃദ്യം.അഭിനന്ദനങ്ങള്‍ !

  ReplyDelete
 36. അഭിനന്ദനങ്ങള്‍...

  ReplyDelete
 37. നൂപുര ധ്വനി പോലെ തോന്നി വര്‍ഷിണി യുടെ ഈ രചന ..പക്ഷെ ഈ കടും പച്ച .....

  ReplyDelete
 38. നിശാഗന്ധിയുടെ നിറച്ചാര്‍ത്തോടെ നൃത്തം തുടരട്ടേ... നിലയ്ക്കാതെ തുടരട്ടെ... കല്‍ച്ചിലമ്പിന്‍റെ ശബ്ദം നിലയ്ക്കാതിരിയ്ക്കട്ടേ....

  ReplyDelete
 39. ഇഷ്ടായി.....
  ഒരുപാട്..................!!!

  ReplyDelete
 40. കൊള്ളാം... ആടിതിമിര്‍ക്കൂ.. ചുവടുകള്‍ പിഴക്കാതെ...
  ഓരോ ധ്വനികളും ഓരോ അക്ഷരങ്ങളായി പിറക്കട്ടെ..
  ആസ്വാദക ലക്ഷങ്ങള്‍ ഉണ്ടിവിടെ...

  ReplyDelete
 41. പ്രിയരേ... അതിരില്ലാത്ത സന്തോഷം..!
  എന്‍റെ നൂപുരങ്ങള്‍ ഇനിയും ആടി തിമിര്‍ക്കും...
  എന്‍റെ തൂലിക ഇനിയും ചലിയ്ക്കും..
  അതിന്‍ പ്രോത്സാഹിപ്പിയ്ക്കും ഈ സ്നേഹോപഹാരങ്ങള്‍ ഹൃദയപൂര്‍വ്വം സ്വീകരിയ്ക്കുന്നു...
  വാക്കുകളാല്‍ പ്രകടിപ്പിയ്ക്കാനാവാത്ത സ്നേഹം..സന്തോഷം..!
  ശുഭരാത്രി..!

  ReplyDelete
 42. your writing has a haunting quality that keeps chasing the soul.

  ReplyDelete
 43. അഭിപ്രായപ്രകടനങ്ങള്‍ക്ക് പ്രസക്തിയില്ല എന്നു തോന്നി ഈ നല്ല രചനക്കുമുമ്പില്‍.....

  ഒന്നും പറയാനില്ല ... പ്രാര്‍ത്ഥനകള്‍ മാത്രം...- ഈ തൂലികയില്‍ നിന്നും ഇനിയും നല്ല രചനകള്‍ പിറക്കട്ടെ.....

  ReplyDelete

വാക്കുകള്‍ ചെപ്പിലൊളിപ്പിച്ചു വെയ്ക്കാതെ..

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...