Monday, October 10, 2011

വീണ പൂവ്...!


ഞാനിന്ന് കണി കണ്ടുണര്‍ന്ന പൂവ്..
കാഴ്ച്ചയില് അവള് വളരെയേറെ സുന്ദരിയാണ്.
അരണ്ട വെട്ടത്തില് അവളെ വ്യക്തമായി കാണാന് കഴിയാതെയാണ്.
അവള് വിവാഹിതയാണൊ എന്നൊന്നും അറിവില്ല
പക്ഷേ അവള് സ്വന്തം പേരില് തന്നെയും സുപരിചിതയാണ്..
അവളുടെ മത്തുപിടിപ്പിയ്ക്കുന്ന ഗന്ധത്താലും.
ചെമ്പകത്തിന്‍റേയും ചന്ദനത്തിന്‍റേയും മിശ്രിതം.
പിന്നെ ആ കണ്ണുകളില് പൊടി പിടിച്ചെന്ന പോലെ പറ്റി കിടക്കുന്ന സുറുമയിലെ കര്‍പ്പൂര മണവും തിളക്കവും..
ഇതില് കൂടുതല് ചേരുവകള് അവളെ വേറിട്ടറിയിയ്ക്കാന് ആവശ്യമില്ല.
അവള്‍ക്ക് മുപ്പത് തികഞ്ഞിരിയ്ക്കാം..
പ്രഥമ ദൃഷ്ടിയില് ഇരുപത്തി രണ്ടിന്‍റെ അഴകുള്ളവള്.
ഓരോ രാത്രികളിലും സമ്പന്ന പുത്രന്മാരുടെ ആര്‍ഭാടങ്ങളില് പങ്ക് ചേരുന്നവള്..
ഒത്ത ശരീരവും.. മോഹിപ്പിയ്ക്കുന്ന ചിരിയും.. ഒഴുക്കന് നാട്യങ്ങളും കൊണ്ട് അവളാല് അവര് വശീകരിയ്ക്കപ്പെട്ടു..
നഗരത്തിലെ ധൂര്‍ത്ത് കരങ്ങളുടെ അംഗീകാരവും ലാളനയും നേടാന് അവള്‍ക്ക് വേറെ ഉപായങ്ങള് വശമാക്കണ്ടതായും വന്നിട്ടില്ല..
നാട്ടില് അവളായി സ്വയം ഉണ്ടാക്കി തീര്‍ത്ത അപമാനത്തിന്‍റെ സമൃദ്ധിയില് നിന്നുള്ള ഒളിച്ചോട്ടമാണ് മഞ്ഞവെളിച്ചം കുത്തിയൊഴുകുന്ന ഈ നഗരത്തിലെ സുരക്ഷിത വാസമെന്ന് അപവാദമുണ്ട് അവളെ കുറിച്ച് പലരുടേയും നാവുകളില്..

അവള് ‘മറുപടി ‘പറയും വരേയ്ക്കും..അല്ലെങ്കില്,
പുരികങ്ങളുയര്‍ത്തി ‘എന്തിന് ‘ എന്ന് ചോദിയ്ക്കുംവരേയ്ക്കും..അല്ലെങ്കില്,
കയ്യുയര്‍ത്തി’പൊയ്ക്കൊള്ളു’ എന്ന് ആജ്ഞാപിയ്ക്കും വരേയ്ക്കും..അല്ലെങ്കില്,
ചുവരില് ചാരിയിരിയ്ക്കുന്ന ആ നിഴല് ‘ചലിയ്ക്കും‘ വരേയ്ക്കും..അല്ലെങ്കില്,
ചുംബിയ്ക്കാന് തോന്നിപ്പിയ്ക്കുന്ന ആ ചുണ്ടുകള് ‘അനങ്ങും‘ വരേയ്ക്കും... നിശ്ശബ്ദനാകാം.
അവളുടെ ദൌര്‍ബല്യങ്ങള് അറിഞ്ഞു കൊണ്ടവളെ തന്നിലോട്ട് ആകര്‍ഷിപ്പിച്ചെടുക്കാം..
ആ തീരുമാനത്തെ സ്വയം അഭിനന്ദിച്ച് മൌനം പാലിച്ചു..

ഞാനൊരു ദാസിയാണ്..
അവള് ഇരിപ്പിടത്തില് നിന്നുയര്‍ന്ന് തുടര്‍ന്നു,
അത് നിനക്കറിയാം..നിന്‍റെ കൂട്ടുകാര്‍ക്കും അറിയാം..
നിന്‍റെ വീട്ടുകാര്‍ക്കും, കാമുകിയ്ക്കും അറിയില്ല എന്നതും സത്യം..
തെരുവിലെ മഞ്ഞ വിളക്കുകള് കെട്ടാലും പുലര് വെട്ടം എതിരേല്‍ക്കാത്ത ഈ കുടുസ്സു മുറിയിലെ ഏകാന്തത എന്നെ അലസോലപ്പെടുത്തുന്നില്ലെ എന്ന് ശബ്ദമില്ലാതെ നീ ചോദിയ്ക്കുന്നത് ഞാന് കേട്ടു…
നീ തന്നെ പറയൂ..ഞാനെന്തിന് ഭയക്കണം..?
ഒരിയ്ക്കല് ആരവങ്ങളുടെ സമ്പന്നതയില് കളിച്ചു വളര്‍ന്നവളാണ് ഞാന്..
വേദനിപ്പിയ്ക്കുന്ന ഉള്ളമെങ്കിലും അഹന്ത കൈമുതലെങ്കിലും തെരുവിലെ ഈറന് മണ് തരികളില് തട്ടി കളിയ്ക്കാനുള്ളതല്ല എന്‍റെ കഥ..
ഒടുങ്ങാത്ത രാമഴ ഇപ്പോഴും പുലര്‍മഴയായി തിമിര്‍ക്കുന്നത് അറിയുന്നില്ലേ നീ..?
ആ മഴയില് നനഞ്ഞ് കുളിരാന് നിനക്ക് താത്പര്യം ഇല്ലെങ്കില് ആ നീറുന്ന കനലിന്നരികില് കാവലിരിയ്ക്കു നീ…ഞാന് ഉണരും വരേയ്ക്കും..
അത് നിന്നില് കിളിര്‍ക്കും പ്രണയത്തെ അസ്തമിപ്പിയ്ക്കും..
ചത്തു കിടക്കും വിരഹത്തെ അനുസ്മരിപ്പിയ്ക്കും..
ആ വികാരം നിന്നില് ഉണര്‍ത്തുവാനും ഉന്മേഷവാനാക്കുവാനും വേണമെങ്കില് ഒരു കപ്പ് വെള്ളത്തില് തേയില ഞാന് തിളപ്പിയ്ക്കാം..

മതിപ്പിയ്ക്കുന്ന സ്വരം..അവളുടെ സംസാരത്തിലും കര്‍പ്പൂരം മണക്കുന്നൂ..
സ്വപ്നം കണ്ടുണരാന് മോഹിപ്പിയ്ക്കുന്ന ആ മുഖം തെളിഞ്ഞ് വരുന്നൂ..
ഒരു പൂ വിടരും പോലെ..
ആ പൂവിന്‍റെ നിഴലിനേയും ആശ്ലേഷിയ്ക്കാന് തോന്നുന്നൂ..
“കടന്ന് പോ വൃത്തികെട്ടവനേ”..അവള് ആക്രോശിയ്ക്കുമോ..?
ആ പൂവ് കൂടുതല് വിടരും വരേയ്ക്കും കാത്തിരിയ്ക്കാം..

അവള് നീട്ടിയ തേയില വെള്ളം ഊതി കുടിയ്ക്കുമ്പോള് അവളറിയാതെ തന്നിലേയ്ക്ക് അടുക്കുന്നതും..ആ സ്വരം ചെവിയില് പതിയുന്നതും അറിഞ്ഞു,
അവള് തുടരുകയാണ്..
ജാതക വശാലെന്ന് പറയാം..സമയ ദോഷ വശാലെന്നും പറയാം..
എനിയ്ക്ക് പടരാന് പറ്റിയൊരു മാവ് എന്‍റെ ദേശത്ത് പൊങ്ങിയില്ല..
ഊരും പേരുമുള്ളൊരു പടു വൃക്ഷം വീട്ടു പടിയ്ക്കല് ഉയര്‍ന്നപ്പോള് ഞാനൊരു കൊടുവാള് കൊണ്ടത്തിനെ മിറ്റത്ത് വെട്ടിയിട്ടു..
പിന്നെയൊരു പേരില്ലാ മരം ഊരു തെറ്റി വന്നപ്പോള് ആരെല്ലാമോ കൂടി എന്നെയതിന്മേല് പടര്‍ത്തി കയറ്റാന് വമ്പ് കാട്ടി..
ഞാനെന്‍റെ കൈകള് കൊണ്ടവനെ വരിഞ്ഞ് മുറുക്കി പടര്‍ന്നില്ലെങ്കില് ചുരുങ്ങിയ നാളുകള്‍ക്കകം ശ്വാസം മുട്ടി മരിയ്ക്കുമെന്ന് എനിയ്ക്ക് ബോധ്യപ്പെട്ടു..
മധുവിധു രാവുകളിലും ഞാനെന്‍റെ ദു:സ്വപ്നങ്ങളെ ന്യായം പിടിച്ച് അബോധാവസ്ത്ഥയില് എന്ന പോലെ പുലമ്പി കൊണ്ടിരുന്നു.
സഹനത്തിന്‍റെ തീച്ചൂളയില് വെന്തമര്‍ന്ന് രക്തസമര്‍ദ്ദം കൂട്ടാതിരിയ്ക്കാനും..
കറുത്ത മേഘ കൂട്ടുകള് കൊണ്ട് കുറുക്കിയൊഴിച്ച മരിച്ച സ്വപ്നങ്ങളെ എതിരേല്‍ക്കുവാനുമുള്ള തന്‍റേടം എനിയ്ക്കുണ്ടായിരുന്നു..
പക്ഷേ ഒരു വിധവാലങ്കാര പദവി ഒരിയ്ക്കലും ഞാന് പ്രാര്‍ത്ഥിച്ചിട്ടില്ല,
ആ മരത്തില് നിന്നടര്‍ന്ന് ഭൂമിയില് പടര്‍ന്നലിയുവാനും ഒരിയ്ക്കല് പോലും ആഗ്രഹിച്ചിട്ടില്ല.
എന്നിട്ടും ഉടയ തമ്പുരാന് ബോധപൂര്‍വ്വമോ അശ്രദ്ധയാലോ എന്നെ ഒരു വിധവയാക്കി..
“നിന്‍റെ വിധി.. തലേലെഴുത്ത്..വീട്ടുകാര് വിലപിച്ചു,
നിര്‍ഭാഗ്യവതി..കൂട്ടുകാര് മൂക്കത്ത് വിരല് വെച്ചു,
ഉടുത്തൊരുങ്ങി നടക്കുന്നൂ.. ലജ്ജയില്ലാത്തവള്..നാട്ടുകാര് ആക്ഷേപിച്ചു..
ലോകമെന്നെ മാനസ്സികമായി ആക്രമിയ്ക്കാന് തുനിഞ്ഞപ്പോള് ഒരു നട്ടപാതിരായ്ക്ക് വണ്ടി കയറി ഞാന്..
പഠിപ്പോ പത്രാസോ കൈവശമില്ലാതെ.. ഒരു തെരുവ്കാരിയെ പോലെ..


“നീ ഒരു വിധവയോ..“
ചുണ്ടുകള് ചലിച്ചു..
കയ്യിലെ കപ്പ് വിറച്ചു..
നിന്‍റെ മണിയറ പുലമ്പലുകള് നിന്നെ ഒരു വിധവ ആക്കിയെന്നോ..?
ഞാന് ഈ വിവരം അറിഞ്ഞിരുന്നില്ലാ…
ഞാനെന്നല്ല…ആരും..
എനിയ്ക്ക് നിന്നോട് വെറുപ്പ് തോന്നുന്നൂ..
നീ സര്‍വാംഗ സുന്ദരിയല്ല.. യക്ഷിയാണ്..
പുരുഷ രക്തം ഊറ്റി കുടിയ്ക്കുന്ന യക്ഷസ്സ്..
നിന്നെ നിന്‍റെ ദേശം വെറുതെ വിട്ടതെന്തിന്..?
നിന്നെ ആരും ഇരുട്ടത്ത് പൊട്ട കിണറ്റില് തള്ളിയിടാഞ്ഞതെന്ത്..?“

“കടന്നുപോ വൃത്തികെട്ടവനേ..
സമയം മറന്ന് നേരമ്പോക്ക് തേടി നടക്കുന്നവനേ..
ഞാന് ശിക്ഷയ്ക്ക് അര്‍ഹയെന്ന് ലോകം പഴിയ്ക്കുന്നുവെങ്കില് എന്‍റെ ശിക്ഷയ്ക്കര്‍ഹനാണ് നീ..
മാന്യതയുടെ പരിവേഷം അണിഞ്ഞ് സ്നേഹം നടിയ്ക്കുന്നവന്..
നീ ഒരുത്തനില് ഞാന് അട്ടഹസിയ്ക്കുന്ന സമൂഹത്തെ കാണുന്നു..”

അവള് കിതച്ചു..
കതക് കൊട്ടിയടച്ച് തിരിഞ്ഞ് മെത്തയിലേയ്ക്ക് തിരിയുമ്പോള് അവള് വിളര്‍ത്തിരുന്നു..
അവളുടെ കണ്ണുകളില് ചുവപ്പ് നിറം പടര്‍ന്നിരുന്നു..
പക്ഷേ അവളുടെ ഹൃദയം തണുക്കാന് അവള് അനുവദിച്ചില്ല…!

39 comments:

 1. വിഭ്രമാത്മകമായ വരികൾ..മനസ്സിന്റെ ചിതറിയ മന്ത്രണങ്ങൾ...കൂട്ടിവായിക്കാൻ കഴിഞ്ഞോ എന്നെനിക്കറിയില്ല....ഒരു പക്ഷേ അപൂർണ്ണതയായിരിക്കും ഇതിന്റെ സൌന്ദര്യം...

  ReplyDelete
 2. എനിക്കും പഥികന്‍റെ അഭിപ്രായമാണ്.
  ആ ഒരു അപൂര്‍ണ്ണതയാണോ ഈ കഥയുടെ ഭംഗി. .?
  കഥയുടെ അപൂര്‍ണ്ണത എന്ന് ആധികാരികമായി പറയാന്‍ എനിക്ക് പറ്റില. വായനയിലും കുഴപ്പം കാണാം.
  പക്ഷെ എനിക്കെന്തൊക്കെയോ വായിച്ചെടുക്കാന്‍ പറ്റി കഥയില്‍ .കുറച്ച് കഴിയാതെയും.
  ഒരു പക്ഷെ അടുത്ത വായനയില്‍ ശരിയാകും.

  ReplyDelete
 3. കൊള്ളാം ഈ മാറ്റം...
  ഈ അക്ഷരങ്ങളില്‍ അഗ്നിയുണ്ട്..
  എഴുത്ത് പുരോഗമിക്കട്ടെ..!!!
  എല്ലാ ആശംസകളും....


  സമീര്‍.

  ReplyDelete
 4. പ്രതീക്ഷിച്ചത് കിട്ടിയില്ല എന്നൊരു പരിഭവമുണ്ട് ..അത് പോലെ പതിവില്ലാത്ത വിധം അക്ഷര പിശാചും ....(ദൂര്‍ത്ത് - ധൂര്‍ത്ത് ,
  പുരികങ്ങളുയ്ര്ത്തി-പുരികങ്ങളുയര്‍ത്തി , ആജ്നാപിയ്ക്കും- ആജ്ഞാപിക്കും , etc )

  ReplyDelete
 5. “കടന്നുപോ വൃത്തികെട്ടവനേ..
  സമയം മറന്ന് നേരമ്പോക്ക് തേടി നടക്കുന്നവനേ..
  ഞാന് ശിക്ഷയ്ക്ക് അര്‍ഹയെന്ന് ലോകം പഴിയ്ക്കുന്നുവെങ്കില് എന്‍റെ ശിക്ഷയ്ക്കര്‍ഹനാണ് നീ..
  മാന്യതയുടെ പരിവേഷം അണിഞ്ഞ് സ്നേഹം നടിയ്ക്കുന്നവന്..
  നീ ഒരുത്തനില് ഞാന് അട്ടഹസിയ്ക്കുന്ന സമൂഹത്തെ കാണുന്നു..”

  വിനുചേച്ചി..
  മദലനക്കാരി മറിയയെ ഓര്‍മ്മിപ്പിച്ചു.. നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന യേശു വചനവും.. വാക്കുകള്‍ക്കിടയിലൂടെ ഒരു കഥ ഭംഗിയായി പറഞ്ഞു.. കാല്പനികവും കാലികമായ വിഷയങ്ങളെ ബിംബങ്ങളായി സന്നിവേശിപ്പിച്ചു മനോഹരമായ ഈ എഴുത്ത് സമ്മതിക്കാതെ വയ്യ.. ഈ ശൈലി എന്റെ വായനയില്‍ പുതിയത് തന്നെ.. തുടരുക.. തുടരുക..

  ReplyDelete
 6. Valare vethyasthamaya ezhuthu...., vakkukal oronnum theevramanu.....

  ReplyDelete
 7. സ്നേഹം പ്രിയരേ..
  ഒരിയ്ക്കല്‍ പോലും വിട്ടു പിരിയാന്‍ ഇഷ്ടമില്ലാത്ത... ന്റ്റെ കണ്മുന്നില്‍ തെളിയുന്ന രൂപങ്ങളെ കഥാപാത്രങ്ങളാക്കി ന്റ്റെ പെയ്തൊഴിയാനില്‍ തളച്ചിടുകയാണ്‍ ഞാന്‍...
  അത് നിങ്ങളുമായി പങ്കു വെയ്ക്കുമ്പോള്‍ ന്റ്റെ മനസ്സിലെ കനം ഇച്ചിരി കുറയുന്നു, ഒരു ആശ്വാസം കിട്ടുന്നൂ...
  ചിലപ്പോള്‍ അതിന്‍ ഇച്ചിരി തിടുക്കം കൂടി പോകുന്നൂ...അങ്ങനെ വന്നു പോയ തെറ്റുകള്‍ക്ക് ക്ഷമ ചോദിയ്ക്കുന്നൂ..!

  ReplyDelete
 8. പെണ്മനസ്സു തൊട്ടറിയുന്ന വാക്കുകളുടെ മൂര്‍ച്ച ഹൃദയത്തെ കുത്തി മുറിവേല്‍പ്പിക്കുന്നു.

  പ്രിയ സഖീ, എഴുത്ത് നന്നാവുന്നു എന്ന് പറയാന്‍ ഏറെ സന്തോഷം ഉണ്ട് ട്ടോ...

  ReplyDelete
 9. ചിലസമയങ്ങളില്‍ വാക്കുകള്‍ തൊണ്ടയില്‍ കുടുങ്ങും വര്‍ഷിണി, എന്താണ് പറയേണ്ടതെന്നറിയില്ല.. കഥാപാത്രവുമായി കൂടുതല്‍ ഇന്‍വോള്‍വ് ചെയ്യുന്നത് കൊണ്ടാകാം..

  ReplyDelete
 10. സാഹചര്യങ്ങളും ചുറ്റുപാടുകളും ജീവിതത്തിന്റെ താളം തെറ്റിക്കുന്നു എന്ന് കേട്ടിട്ടുണ്ട് ,,, ഇതിലെ നായികയും അത്തരം വഴികളിലൂടെ ജീവിതം നടന്നു തീര്‍ത്തു ,,,, എന്നാണ് കഥാസാരം എന്ന് ഞാന്‍ വിശ്വസിക്കുന്നു . കഥ പറഞ്ഞ രീതിയിലെ വളവുകള്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ എന്നെ വല്ലാതെ വിഷമിപ്പിച്ചു ,,,,,, ആശംസകള്‍

  ReplyDelete
 11. അല്ലേലും, ഇത്തരം 'മാര്‍ജാര ജന്മങ്ങള്‍' ഇരുളിനെ ആയുധമാക്കുന്ന കാഴ്ചകളനവധി.!
  ഉള്‍പ്പുളകാസ്വാദനത്തിന് ശേഷം കുറ്റം വിധിച്ചു കലിച്ചമറുന്നവരിലും ഇതേ കള്ളകൂട്ടത്തെ കാണാം. തീര്‍ത്തും ഏകപക്ഷീയം. തന്‍'കാരണം, ഇവിടെ നീതിയും വ്യഭിചരിക്കപ്പെടുന്നു.
  'കഥ' പറയുന്നതിനൊപ്പം കൂടാന്‍.. എനിക്കുമൊരു 'കള്ളനാ'വേണ്ടി വന്നു..!!!
  ആശംസകള്‍..!!

  ReplyDelete
 12. വ്യതസ്തമായ രീത്യില്‍ അവതരിപ്പിച്ചിരിക്കുന്നു. ഒപ്പം ശക്തമായ ചിന്തയും ഭാഷയും.

  ReplyDelete
 13. വാക്കുകള്‍ ശക്തമാണ് ചിലതിനോടുള്ള വെറുപ്പിന്റെ കാര്‍ക്കിച്ചു തുപ്പലുകളുണ്ട്

  ReplyDelete
 14. കവിതയോട് അടുക്കുന്ന പുതിയൊരു ഗദ്യശൈലി - ഏറെ ആകര്‍ഷകമാണ്. മനോഹരമായ ബിംബകല്‍പ്പനകള്‍... എഴുത്തു തുടരുക..

  ReplyDelete
 15. കനലെരിയുന്ന ഭാഷ.. വികാരങ്ങള്‍ ആളിപ്പടരാന്‍ അനുവദിക്കാത്തതുകൊണ്ടാണൊ എന്നറിയില്ല,, മുഴുവനായി മനസ്സിലാക്കാന്‍ കഴിഞ്ഞില്ല എന്നൊരു തോന്നല്‍.. വായിച്ചു ശീലിച്ചിട്ടില്ലാത്ത ശൈലിയായതുകൊണ്ടുമാവാം.. പ്രിയകൂട്ടുകാരിയുടെ എഴുത്ത് ഇനിയും ഇനിയും പുരോഗമിക്കട്ടെ.. കൂടെയുണ്ട്, ഒരു ആസ്വാദകയായിട്ട്....

  ReplyDelete
 16. ഒരു പാട് കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ പൊതു സമൂഹത്തിന്റെ കപട സദാചാരം. പകല്‍ വേദമോതി വെളിച്ചം ചൊരിയുന്നുവെന്നു നടിക്കുന്ന കപടന്‍ രാവില്‍ വിളക്കില്ലാതെ പകല്‍ അവന്‍ ശപിച്ച "അപഥ സഞ്ചാരിണി" യെ തേടിയെത്തുന്നു. അവള്‍ക്കു ആത്മാമാവുണ്ടെങ്കില്‍ ഹൃദയത്തെ തണുപ്പിക്കാനും ഉറക്കാനും ആവുമോ? അതീവ ഹൃദ്യമായി പറഞ്ഞ വരികളില്‍ സത്യത്തിന്റെ കനലെരിയുന്നു.

  ReplyDelete
 17. ചില പൂവുകള്‍ അങ്ങിനെയാണ്. മുറ്റത്ത്‌ നിന്ന് കുപ്പതൊട്ടിയിലേക്കു പിഴുതെറിയപ്പെടുന്നു. അതില്‍ ചിലത് ആര്‍ക്കോ വേണ്ടി വീണ്ടും മുളച്ചുപൊന്തുന്നു.. തിരസ്കരണത്തിന്റെ മുള്ളുകള്‍ എല്ക്കുമ്പോഴും വെളുക്കെ ചിരിച്ചങ്ങനെ നില്‍ക്കുന്നു ആ പൂക്കള്‍.
  "നട്ടപ്പാതിര സൂര്യനുദിച്ചാല്‍ പൊളിഞ്ഞു വീഴും മലയാളിയുടെ കപട സദാചാരത്തിന്റെ മുഖംമൂടി.."
  അവതരണത്തിലെ വ്യത്യസ്തത തന്നെയാണ് കേട്ടോ നിങ്ങളുടെ പ്ലസ് പോയിന്റ്‌. തുടരുക.. ആശംസകള്‍..

  ReplyDelete
 18. ഏതൊരു സ്ത്രീയ്ക്കും തന്റെ ജീവിതത്തില്‍ ഒരുപാട് സ്വപ്നങ്ങളും, മോഹങ്ങളും, ഒരുപാട് പ്രതീക്ഷകളുണ്ടായിരിയ്ക്കും.. ഇച്ചിരി സ്നേഹം, അല്പം ലാളന ഇതൊക്കെതന്നെയായിരിയ്ക്കും ഏതൊരു സ്ത്രീയ്ക്കും ഏറ്റവും മാനസിക സംതൃപ്തി നല്‍കുന്നത്.. അതവളുടെ അവകാശമാണ്.. അവളുടെ സ്നേഹത്തെ അംഗീകരിയ്ക്കാതെ, അത് തിരസ്ക്കരിച്ച് പകരമായി കുത്തുവാക്കുകളും കുറ്റപ്പെടുത്തലുകളും മാത്രം നല്‍കി പുതിയ തീരങ്ങള്‍ തേടി ചേക്കേറി തുടങ്ങുമ്പോള്‍ അവള്‍ സ്വയം വെറുത്തുതുടങ്ങുന്നു.. സമൂഹത്തെ വെറുക്കുന്നു.. സ്വയം ജയിച്ചുകാണുവാനുള്ള ത്വര, ഒരുപ്രാവശ്യമെങ്കിലും ഒന്നുനോവിച്ച് അതിന്റെ ലഹരിനുണയുവാനുള്ള മോഹം.. ഒരു സ്ത്രീയെ ഇങ്ങനെയൊക്കെയാവാന്‍ ചിന്തിപ്പിയ്ക്കുന്നു.. അവള്‍ക്ക് പ്രതികരിയ്ക്കാന്‍, സ്വയം മനസ്സിലെങ്കിലും ജയിയ്ക്കുവാന്‍ ഇത്തരം ചിന്തകളല്ലാതെ എന്തുണ്ട് പിന്നെ.. ഒരു താലിചരടില്‍ അവളുടെ ജീവിതം തളച്ചിട്ടില്ലേ.. മക്കളെന്ന യാതാര്‍ത്ഥ്യം കൊണ്ട് കൂച്ചുവിലങ്ങിട്ടില്ലേ.. വിടരും മുമ്പെ കൊഴിഞ്ഞു വീണ പൂക്കള്‍..

  ബന്ധങ്ങള്‍ ശിഥിലമായികൊണ്ടിരിയ്ക്കുന്ന ഇന്നത്തെ സമൂഹത്തില്‍ കാര്യപ്രസക്തമായ ഒരു ബ്ലോഗ്.. ബ്ലോഗിന് വര്‍ഷിണിയ്ക്ക് നൂറുമാര്‍ക്ക്.. ഇത്തവണ തീമഴയാണ് പെയ്യിപ്പിച്ചത്..!!!

  അഭിനന്ദനങ്ങള്‍ വര്‍ഷിണി..

  ReplyDelete
 19. സ്ത്രീയെ തെറ്റുകാരി എന്ന് മുദ്ര കുത്തുന്ന സ്ദാചാരികള്‍ അതെ തെറ്റ് ചെയ്യാന്‍ പ്രേരിപ്പിച്ച പുരുഷനെ പുണ്യ വാന്‍ ആക്കി മാറ്റുന്നു
  നേരിന്റെ നനവുള്ള അക്ഷരങ്ങള്‍

  ReplyDelete
 20. കനലെരിയുന്ന വാക്കുകൾ സഖീ...ചിതറിയ ചിന്തകളെ കോർത്തിണക്കാൻ അല്പം പാടുപെട്ടു...

  ReplyDelete
 21. സമൂഹം സ്ത്രീയെ എപ്പോളും തെറ്റ്കാരി ആയി ചിത്രീകരിക്കുന്നു...വാക്കുകളുടെ മൂര്‍ച്ച മനസ്സിലാക്കാന്‍ രണ്ടു തവണ വായിക്കാന്‍ തോന്നി... സദാചാരം മുഖം മൂടി അണിഞ്ഞു നില്‍ക്കുന്നത് അക്ഷരങ്ങളിലൂടെ പുറത്ത് കൊണ്ട് വരാന്‍ സാധിച്ചു വളരെ സന്തോഷം തോന്നണു വിനോദിനി ...

  ReplyDelete
 22. Distinctly different writing.

  Congrats!

  (Sorry, Malyalam font does not work...)

  ReplyDelete
 23. വിധവകളോട് നമ്മുടെ സമൂഹത്തിനുള്ള മനോഭാവം മറ്റെന്തോ ആണോ..? എഴുത്തിന്റെ ശക്തമായ വാൾമുന..!!

  ReplyDelete
 24. വല്ലാത്ത എഴുത്ത്!!! അപൂര്‍ണ്ണത! അപൂര്‍ണ്ണത തന്നെയാണ് ഇതിന്റെ ഭംഗി. അക്ഷരങ്ങള്‍ക്ക് മേല്‍ ഒരു വല്ലാത്ത അധികാരശക്തിയുണ്ട് താങ്കളുടെ എഴുത്തിന്. അഭിനന്ദനങ്ങള്‍!! (പക്ഷെ, ആ ശക്തിയെ കുറയ്ക്കുന്ന അക്ഷരപ്പിശാചിനെ ഓടിക്കുമല്ലോ :-))

  ReplyDelete
 25. ..എഴുത്ത് തുടരൂ .കഥാ പരിസരവും ഇതിവൃത്തവും പഴകിയതെന്കിലും വേറിട്ട എഴുത്ത് മികവ് പുലര്‍ത്തുന്നു .ആശംസകള്‍

  ReplyDelete
 26. ആശംസകള്‍ ..പെണ്‍മനസ് അറിഞ്ഞെഴുതിയതിനു, തുറന്നു കാട്ടാതെ ഉള്ളിലെ തീയും കരുത്തും എടുത്തു കാട്ടുന്ന എഴുത്തിനു..

  ReplyDelete
 27. വീണപൂവ് മലയാളത്തിലെ ഒരു ഉള്‍കൃഷ്ടമായ കാല്‍പ്പനിക ചിഹ്നമാണ് . നിങ്ങളുടെ ബ്ലോഗ്ഗിനു ഗൃഹാതുരതയുടെ ഗന്ധമുണ്ട്. ആശംസകള്‍

  ReplyDelete
 28. കത്തുന്നുണ്ടോ വാക്കുകളഗ്നിയായി.ചേര്‍ത്തുപിടിച്ചു വായിക്കുമ്പോള്‍ വല്ലാതെ പൊള്ളുന്നു.വായിച്ചു കഴിഞ്ഞപ്പോള്‍ പിന്നെയും നീറ്റല്‍...നന്നായി ട്ടോ .ഒരു പാട് ആശംസകള്‍.
  ഇവിടെ ഞാന്‍ എത്താന്‍ വൈകുന്നത് മനപ്പൂര്‍വമല്ലട്ടോ.ഏതായാലും ഇനി ഇ മെയില്‍ സബ്ക്രൈബു ചെയ്യുകയാണ്.അപ്പോള്‍ പോസ്റ്റു കാണാത്ത പ്രശ്നം പരിഹരിക്കുമല്ലോ.

  ReplyDelete
 29. എവിടെയോ ഒരപൂര്‍ണ്ണത തോന്നിയെങ്കിലും എനിക്കൊത്തിരി ഇഷ്ടായി വര്‍ഷിണീ...

  ReplyDelete
 30. കുഞ്ഞൂസ്..ഈ വാക്കുകള്‍ എന്നെ എന്തുമാത്രം സന്തോഷിപ്പിയ്ക്കുന്നുവെന്നോ..

  കൊച്ചുമുതലാളി...എന്താ ഞാന്‍ പറയാ..അടക്കി വെയ്ക്കാനാവാത്തതായ് ഒന്നുമില്ല..
  നിറം മങ്ങിയതെങ്കിലും താങ്ങി നിര്‍ത്താനാവുന്നതേയുള്ളു.

  വേണുഗോപാല്‍..ക്ഷമയുള്ള വായനയ്ക്ക് നന്ദി.

  നാമൂസ് ..കൊച്ചുണ്ണിയ്ക്ക് എപ്പോഴും സ്വാഗതം.

  Jefu Jailaf,ഷാജു അത്താണിക്കല്‍ ,Pradeep Kumar,ഇലഞ്ഞിപൂക്കള്‍ അംഗീകാരങ്ങലും ആശംസകളും സ്വീകരിയ്ക്കുന്നൂ...വളരെ സന്തോഷം.

  Salam,Hakeem Mons,കൊമ്പന്‍,kochumol,ആയിരങ്ങളില്‍ ഒരുവന്‍,Suma Rajeev..ഉള്‍കൊണ്ട വായനയ്ക്ക് നന്ദി..

  സീത,Lipi Ranju..അപൂര്‍ണ്ണതകള്‍ അകറ്റാന്‍ തീര്‍ച്ചയായൂം ശ്രമിയ്ക്കാം.

  jayanEvoor,സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു,രമേശ്‌ അരൂര്‍,Kattil Abdul Nissar,
  Mohammedkutty irimbiliyam ..അഭിനന്ദനങ്ങള്‍ സന്തോഷത്തോടെ സ്വീകരിയ്ക്കുന്നൂ..തെറ്റുകള്‍ തിരുത്താന്‍ തീര്‍ച്ചയായും ശ്രമിയ്ക്കാം.


  നന്ദി...സ്നേഹം പ്രിയരേ...വാക്കുകളില്ല ഈ പ്രോത്സാഹനങ്ങള്‍ക്ക്, സന്തോഷം.

  ReplyDelete
 31. വ്യത്യസ്ഥമായ പറച്ചില്‍ ഈ കഥയുടെ സൌന്ദര്യമായിരിക്കാം. ആശംസകള്‍.

  ReplyDelete
 32. അപൂർണ്ണതക്കും ഒരു ഭംഗി ഉണ്ട് അല്ലെ
  സ്നേഹപൂര്‍വ്വം
  പഞ്ചാരക്കുട്ടന്‍

  ReplyDelete
 33. നല്ല വരികള്‍.... ആശംസകള്‍.

  എന്‍റെ ബ്ലോഗിലേക്ക് സ്വാഗതം. എന്‍റെ പുതിയ കഥ പബ്ലിഷ് ചെയ്യ്തിട്ടുണ്ട്. വായിച്ചു അഭിപ്രായം അറിയിക്കുമല്ലോ?

  സ്നേഹത്തോടെ

  അശോക്‌ സദന്‍.

  ReplyDelete
 34. വാക്കുകളില്‍ നിന്ന് വാക്കുകളിലേയ്ക്കു തെന്നിത്തെന്നി പോകുന്ന പോലെ...ഒരു വല്ലാത്ത മൂഡ്‌ ക്രിയേറ്റ്‌ ചെയ്യുന്ന എഴുത്ത്.
  നന്നായിരിയ്ക്കുന്നു.
  അഭിനന്ദനങ്ങള്‍.

  ReplyDelete
 35. മ്, വായിച്ച് പണ്ടാരായീ :-/

  എഴുത്ത് ആസ്വാദ്യം, വായനയില്‍ കോര്‍ത്തിണക്കാന്‍ ഞാന്‍ പരാജയപ്പെട്ടു.. :(

  ReplyDelete
 36. നന്നായി...ഇനിയും തുടരുക

  ReplyDelete
 37. നന്ദി പ്രിയരേ.....സന്തോഷം...!

  ReplyDelete
 38. sthreeyude manasinde shakthi varikalil kanam kollam.....................

  ReplyDelete

വാക്കുകള്‍ ചെപ്പിലൊളിപ്പിച്ചു വെയ്ക്കാതെ..

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...