Friday, September 30, 2011

ഇരട്ടകുട്ടികളുടെ അമ്മ..


വൈകുന്നേരമായപ്പോഴേയ്ക്കും വീട്ടിലെ പെണ്ണുങ്ങളുടെ എണ്ണം കുറഞ്ഞു..
തൊടിയിലെ ആണുങ്ങളും ഇരുട്ട് കട്ട കുത്തും മുന്നേ കുടികളിലേയ്ക്ക് വണ്ടി കയറി..
മിറ്റത്ത് കളിച്കു കൊണ്ടിരുന്ന കുട്ടികള് തിണ്ണയില് സ്ഥാനം പിടിച്ച് കളി തുടര്‍ന്നു..
‘കുട്ട്യോളേ നിങ്ങളിങ്ങനെ ബഹളം കൂട്ടി കളിയ്ക്കല്ല്യേന്നും..
സന്ധ്യാ സമയായ്ച്ചാല് ഇവറ്റയ്ക്ക് രണ്ട് നാമം ചൊല്ലിക്കൂടെ…‘
വാല്ല്യേക്കാരി പെണ്ണുങ്ങള് ഒച്ചവെയ്ക്കുന്നുണ്ട്.

ഇത് അവളുടെ സ്വന്തം വീടൊന്നുമല്ല..
കളിച്ചു വളര്‍ന്ന മിറ്റോം, അന്തരീക്ഷവും മാത്രം..
അവളുടെ സമപ്രായക്കാരായ പെണ്‍ക്കുട്ടികള് അവളുടെ ചുറ്റിനും ഇരിയ്ക്കുന്നു..
വായ് തുറന്ന് വെച്ചിരിയ്ക്കുന്ന അവളുടെ മിണ്ടാനാവാത്ത പിളര്‍ന്ന ചുണ്ടുകളില് നിന്ന് വാക്കുകള് ഇഴഞ്ഞിറങ്ങുന്നതും കാത്ത്..
തലയ്ക്കാന് ഭാഗത്ത് ഇട്ടിരിയ്ക്കുന്ന ഉയരം കൂടിയ സ്റ്റൂളിന്മേല് എന്തിനും തയ്യാറെന്നോണം കുട്ട്യേടത്തി ഇരുന്നു..
പെട്ടെന്നെങ്ങാനും കണ്ണ് തുറന്ന് കുട്ടി എന്തേലും ആവശ്യപ്പെട്ടാലോ..അവരുടെ ചിന്ത അതായിരുന്നു..
ജനാലയ്ക്കരികില് ഇരുന്ന് കൊണ്ട് വിദൂരതയിലേയ്ക്ക് കണ്ണും നട്ട് അവള്‍ക്ക് വേണ്ടി കണ്ണീര് വാര്‍ക്കാന് അങ്ങനെ പ്രത്യേകിച്ചാരും ഉണ്ടായിരുന്നില്ല.

ഒരേ മുഖത്ത് ചിരിയും കണ്ണീരും..
അവളുടെ കൃഷ്ണമണികള് അനങ്ങി..
ദേഹം ഇളകി..
അയഞ്ഞ ഉടുതുണിയില് ഇറുക്കി പിടിച്ച് ..
വെറും പലകയില് അമര്‍ന്ന് കിടന്നിരുന്ന മുഖം വലത് വശത്തേയ്ക്ക് ചെരിച്ച് ആ കണ്ണുകള് മുറിയുടെ തെക്കേ ഭാഗത്തുള്ള പത്തായ മുറിയിലേയ്ക്ക് തിരിഞ്ഞു..
“എന്തിനാ കുട്ട്യേടത്തി നമ്മടെ കുറുഞ്ഞി ഇങ്ങനെ കരയണേ..?
മുഖത്തെ അവശത ആ സ്വരത്തിന്മേല് ചിലമ്പിച്ച് പതറി വീണു..
അത് മോളേ..അതിന് പേറ്റ് നോവ് വന്നിട്ടാ..നേരായിരിയ്ക്കുണൂ..
സാരിത്തുമ്പ് കൊണ്ട് മുഖം തുടച്ച് അവര് ചിരി വരുത്തി..
തല ഒന്നൂടെ ചെരിച്ച് ചെവി വട്ടം പിടിച്ച് അവള് സംശയം പ്രകടിപ്പിച്ചു,
“പേറ്റ് നോവ് വന്നാല് ഇത്രേം കരയോ..കുട്ട്യേടത്തീ..
നിയ്ക്ക് പേറ്റ് നോവ് വരുമ്പോള് ന്റ്റെ വയറ്റീന്ന് ഇരട്ടകുട്ട്യോളെ തരാന് നിങ്ങള് പ്രാര്‍ത്ഥിയ്ക്കണം ട്ടൊ..“
അതൊക്കെ മോള്‍ക്ക് സമയാവുമ്പൊ തന്നത്താന് ഈശ്വരന് അറിയിയ്ക്കും ട്ടൊ.. കനിഞ്ഞ് തരും..ഇപ്പൊ കുട്ടി വിശ്രമിയ്ക്കാ..
മംഗല്ല്യം നിഷിദ്ധായിരിയ്ക്കണ കുട്ട്യോട് പേറ്റ് നോവിനെ കുറിച്ച് ഞാനെന്താ പറയാ ന്റ്റെ ഈശ്വരാ….അവര്‍ക്ക് പരിഭ്രാന്തിയായി.

പലപ്പോഴായി അവള് കൂട്ടുകാരികളോട് പുലമ്പുന്ന രഹസ്യങ്ങള്..അവര് പരസ്പരം സ്വകകര്യം പറഞ്ഞു,
“നിങ്ങള്‍ക്കും മനസ്സിലാവില്ലേ..
മരണം ഞാന് ഇഷ്ടപ്പെടുന്നു..
പക്ഷേ അവനിലേയ്ക്ക് എത്തിപ്പെടാനുള്ള മാര്‍ഗ്ഗം ദുസ്സഹമാണ്..
ഉയരം എനിയ്ക്ക് പേടിയാ..ന്റ്റെ തല കറങ്ങും,
ഒഴുക്ക് ന്നെ ശ്വാസം മുട്ടിയ്ക്കും..
രക്തനിറം എന്നില് ഭയം ഉണര്‍ത്തിയ്ക്കും..
ഒന്നില്‍കൂടുതല് ഗുളികകള് എന്നെ ഓക്കാനിപ്പിയ്ക്കും..
ഞാനെന്ത് ചെയ്യും..?
ഞാനെന്ത് ചെയ്യണം..?“

ഒരു പുലര്‍ക്കാലത്ത് അവള് വീണ്ടും രഹസ്യമോതി..
ഞാനവനെ സ്നേഹിയ്ക്കുന്നു..
അവനോട് ഞാന് പലതവണ കേണു..
“സ്നേഹ സ്പര്‍ശമായ് ജ്വലിച്ചിറങ്ങുമീ പ്രാണ ഭാരം നീയും അറിയണം..
ഒരിയ്ക്കലെങ്കിലും പറയു നീ..എന്നെ സ്നേഹിയ്ക്കുന്നുവെന്ന്..
നീ അറിയുന്നുണ്ടോ.. നീ ഇല്ലാത്ത എന്‍റെ ജീവിതം പരിമിതമാണ്..
നിന്‍റ് ഒരു സ്പര്‍ശനത്തിനായി വെമ്പുകയാണീ ഉടല്..
നീ എന്‍റെ മീതെ സ്നേഹം പങ്കിടുമ്പോള് നിന്‍റെ നിശ്വാസജ്വാലയില് നിന്നോടൊത്ത് ഞാനും ജ്വലിയ്ക്കും..
നിത്യവും ശാശ്വതവുമായ നിന്‍റെ ശരീരത്തിലേയ്ക്ക് വെറും ഒരു മഴത്തുള്ളിയായ എന്‍റെ മേനി അര്‍പ്പിയ്ക്കപ്പെടുമ്പോള്,
ചൂട് പിടിച്ച എന്‍റെ ജീവന്‍റെ ഗന്ധം..
ചുടു നെടുവീര്‍പ്പുകളുടെ നിശ്വാസം..
മത്തുണര്‍ത്തും ഉന്മാദ ലഹരികള്…
എന്നിലൂടെ നിന്നിലേയ്ക്കും പ്രവഹിയ്ക്കപ്പെടും..
നീ എന്‍റെ അഗ്നി ദേവനാണ്..
ഞാനോ വെറും ഒരു മഴത്തുള്ളി..
എന്‍റെ ഈ സുന്ദര മേനി നിനക്ക് താങ്ങാനാവുകയില്ലേ..?“

“എന്തിനാണ് ഇങ്ങനെ ചെയ്തത് മോളേ..?
എന്തിനാ ന്റ്റെ കുട്ടീ നീ ഇങ്ങനെയൊരു കടുംകൈയ്ക്ക് ഒരുമ്പിട്ടത്..“?
നിറഞ്ഞ ഒരു കൂട്ടം കണ്ണുകളിലേയ്ക്ക് അവളുടെ തളര്‍ന്ന ശബ്ദം പുറത്തു വന്നു..
“എന്നെ സുന്ദരിയെന്ന് വിളിയ്ക്കുന്ന ചുണ്ടുകളെ.. കണ്ണുകളെ ഞാന് തോൽപ്പിച്ചു കുട്ട്യേടത്തീ..
കോലരക്കും മഞ്ഞളും പാല്പാടയും ചേര്‍ത്ത് മിനുക്കിയെടുത്ത എന്‍റെ നഗ്നതയെ ഞാന് ചുളുവില് കറുപ്പിച്ചെടുത്തു..
അദൃശ്ശ്യനായ ആ തീ നാളത്തെ ഞാന് പ്രണയിച്ചിരുന്നു..
എന്‍റെ പ്രണയത്തെ കെട്ടണയ്ക്കാനുള്ള അവന്‍റെ ശ്രമങ്ങള് വ്യഥയായി..
ഞാനവനില് സ്വയം അര്‍പ്പിച്ച് …സ്വയം എരിഞ്ഞ് അവനിലേയ്ക്ക് കീഴടങ്ങാന് ശ്രമിച്ചു..
എന്റ്റെ സൌന്ദര്യത്തിന്‍റെ മാറ്റ് കൂടിയിരിയ്ക്കുന്നത് കണ്ടില്ലേ..
അവനിപ്പോള് എന്നോട് പ്രിയം തോന്നി തുടങ്ങിയിരിയ്ക്കുന്നു..
ഞാനിപ്പോള് അവന്‍റെ പ്രണയ ആലസ്യത്തിലാണ്..
എനിയ്ക്ക് വിശ്രമം ആവശ്യമാണ്..
എന്‍റെ തലയ്ക്കരികിലിരുന്ന് ആ വിരലുകള് കൊണ്ടെന്‍റെ തലമുടിയില് തടവൂ..
ഞാനവന്‍റെ സാമിപ്യം അറിഞ്ഞോട്ടെ..
അവന്‍റെ സ്പര്‍ശനങ്ങളിലേയ്ക്ക് നിങ്ങളൊന്ന് വീശി തരൂ..
എനിയ്ക്ക് കുറേശ്ശെയായി നോവും പോലെ..
അരുത്, പഴിയ്ക്കരുതവനെ..അവന്‍റെ കുഞ്ഞ് കുസൃതി മാത്രമാണിത്..“

കണ്ടില്ലേ അവളെ..
മനോവിഭ്രാന്തി ബാധിച്ച കുട്ടിയാ..
നല്ലത് മാത്രം പറയണം..
സുന്ദര സ്വപ്നങ്ങള് മാത്രം കണ്ട് നടക്കണം.. എന്ന് മോഹിയ്ക്കുണ പെണ്ണ്,..
ഇവള്‍ക്ക് ഈ ഇളം പ്രായത്തില് ഇങ്ങനെ എന്തിന് തോന്നിച്ചു ന്റ്റെ ഈശ്വരാ..

അവരുടെ സ്വരത്തില് തേങ്ങലുകള് കലര്‍ന്നിരുന്നു..
ചുറ്റും കൂടിയവര് മൌനമവലംബിച്ചു..
അപ്പോഴേയ്ക്കും അവള് അവന്‍റെ കൂടെ ഇറങ്ങിത്തിരിച്ചിരുന്നു..

കുറുഞ്ഞിയുടെ കരച്ചില് നിലച്ചു..
അവള്‍ക്ക് ഇരട്ടക്കുട്ടികള് പിറന്നിരിയ്ക്കുന്നൂ….!

52 comments:

 1. ന്‍റെ തലയ്ക്കരികിലിരുന്ന് ആ വിരലുകള് കൊണ്ടെന്‍റെ തലമുടിയില് തടവൂ..
  ഞാനവന്‍റെ സാമിപ്യം അറിഞ്ഞോട്ടെ..
  അവന്‍റെ സ്പര്‍ശനങ്ങളിലേയ്ക്ക് നിങ്ങളൊന്ന് വീശി തരൂ..
  എനിയ്ക്ക് കുറേശ്ശെയായി നോവും പോലെ..
  അരുത്, പഴിയ്ക്കരുതവനെ..അവന്‍റെ കുഞ്ഞ് കുസൃതി മാത്രമാണിത്..“
  ഒരു പ്രണയത്തിന്റെ അവസാനം നല്ല അവതരണം

  ReplyDelete
 2. എന്‍റെ തലയ്ക്കരികിലിരുന്ന് ആ വിരലുകള് കൊണ്ടെന്‍റെ തലമുടിയില് തടവൂ..
  ഞാനവന്‍റെ സാമിപ്യം അറിഞ്ഞോട്ടെ..
  അവന്‍റെ സ്പര്‍ശനങ്ങളിലേയ്ക്ക് നിങ്ങളൊന്ന് വീശി തരൂ..
  എനിയ്ക്ക് കുറേശ്ശെയായി നോവും പോലെ...

  പ്രണയം എല്ലാം ചെയ്യിക്കും അല്ലെ?..

  ReplyDelete
 3. വായനാസുഖം നല്കുന്ന വരികൾ. ആശംസകൾ..

  ReplyDelete
 4. ''Nee enne snehikunundennu nee ariyunundo''......., oro varikalum vayikumpol entho oru anubhoothi.... Kannukal vidarunnu.....m vayikumpol entho oru anubhoothi.... Kannukal vidarunnu.....

  ReplyDelete
 5. വിഭ്രമത്തിന്റെ വിരലറ്റം പിടിച്ച് ഒരു കഥ

  ReplyDelete
 6. എന്തു എല്ല എഴുത്ത്..അഭിനന്ദനങ്ങള്‍...

  ReplyDelete
 7. വായനാ സുഖമുള്ള വരികള്‍ മരണം ഒരു സന്തത സഹാജാരി ആണ് മനസ്സ് സന്തോഷിക്കുമ്പോള്‍ അകലെ പോകും മനസ്സ് സങ്കട പെടുമ്പോള്‍ അടുത്ത വരും അടുത്ത എനിക്ക് ഇഷ്ട്ടമാ മരണത്തെ നമ്മളെ ശത്രു പോലും മരിച്ചു കഴിഞ്ഞാല്‍ നമ്മെ സ്നേഹിക്കും അങ്ങനെ ഈ ഭൂമിയിലെ എല്ലാവരും നമ്മെ സ്നേഹിക്കുന്നത് ഒന്ന് ഒഎത്തുനോക്കൂ

  ReplyDelete
 8. “സ്നേഹ സ്പര്‍ശമായ് ജ്വലിച്ചിറങ്ങുമീ പ്രാണ ഭാരം നീയും അറിയണം..
  ഒരിയ്ക്കലെങ്കിലും പറയു നീ..എന്നെ സ്നേഹിയ്ക്കുന്നുവെന്ന്..
  നീ അറിയുന്നുണ്ടോ.. നീ ഇല്ലാത്ത എന്‍റെ ജീവിതം പരിമിതമാണ്..
  നിന്‍റ് ഒരു സ്പര്‍ശനത്തിനായി വെമ്പുകയാണീ ഉടല്..
  നീ എന്‍റെ മീതെ സ്നേഹം പങ്കിടുമ്പോള് നിന്‍റെ നിശ്വാസജ്വാലയില് നിന്നോടൊത്ത് ഞാനും ജ്വലിയ്ക്കും..
  ഹൃദയസ്പര്‍ശി ആയ വരികള്‍ .........എല്ലാരും ആഗ്രഹിക്കുന്നതും സ്നേഹം തന്നെ അല്ലെ ......

  ReplyDelete
 9. അലോസരപ്പെടുത്തുന്ന, പേടിപ്പിക്കുന്ന വരികൾ....!

  പക്ഷേ, നല്ല എഴുത്ത്!

  ReplyDelete
 10. കവിത പോലെ ഒരു കഥ.. നന്നായി പറഞ്ഞു.. പ്രണയത്തിന്റെ തീയില്‍ എരിഞ്ഞടങ്ങും എന്നറിഞ്ഞിട്ടും വീണ്ടും വീണ്ടും ആ ജ്വലയ്ക്ക് നേരെ പറന്നടുക്കുന്ന മഴശലഭങ്ങളാവുന്നു ഇന്നത്തെ പെണ്‍കുട്ടികള്‍ .. നല്ലൊരു ഓര്‍മ്മപ്പെടുത്തല്‍ .. പക്ഷെ സ്വതവേ ആത്മഹത്യാ ലാഞ്ചനകള്‍ മനസ്സിലുള്ള എന്നെ പോലുള്ളവര്‍ക്ക് അതിനു പ്രചോദനമായി മാറിയേക്കാം ഈ കഥാതന്തു.. അത്രമേല്‍ വശ്യമായ ആത്മഹത്യാ വിവരണം.. anyaways ആശംസകള്‍ ...

  അക്ഷരത്തെറ്റുകള്‍ കഴിവതും ഒഴിവാക്കുമല്ലോ...

  ReplyDelete
 11. സ്നേഹം പ്രിയരേ...!

  jayanEvoor...മാനസിക രോഗികളെ സമൂഹം ഭയക്കുന്നൂ...നന്ദി ട്ടൊ.!

  Sandeep.A.K ..ആത്മഹത്യാപ്രവണത നല്ലതല്ലെന്ന് പറയപ്പെടുന്നൂ..നന്ദി
  ന്റ്റെ ബ്രൌസറില്‍ നിയ്ക്ക് നേരാം വണ്ണം വായിയ്ക്കാം സന്ദീപ്..ചിലര്‍ പറയുന്നുണ്ട്, ഞാന്‍ നോക്കാം ട്ടൊ.

  ReplyDelete
 12. വല്ലാതെ മോഹിപ്പിക്കുന്ന എഴുത്ത്.

  ReplyDelete
 13. നല്ല ഭംഗിയുള്ള ചിട്ടയുള്ള എഴുത്ത്..

  ReplyDelete
 14. നന്നായി ആസ്വദിച്ചു, ആശംസകള്‍

  ReplyDelete
 15. ഏത് രീതിയില്‍ ആസ്വദിച്ചു എന്ന് പറയാന്‍ ബുദ്ധിമുട്ടാകുന്നു വര്‍ഷിണി .
  കഥയുടെ അവസാനം ആകുമ്പോഴേക്കും വാക്കുകളുടെ താളം മുറുകുന്നു.
  തുടക്കത്തില്‍ സൌമ്യമായി പറഞ്ഞ് പിന്നെ വേറൊരു തലത്തിലേക്ക്.
  നന്നായി. ആശംസകള്‍

  ReplyDelete
 16. മരണം ... കേള്‍ക്കാന്‍ ഒട്ടും ഇഷ്ടമില്ലാത്ത സംഭവം. അതിനെ സ്വയം വരിക്കാന്‍ ശ്രമിക്കുന്നവര്‍ ... വായിച്ചു വല്ലാത്ത ഒരവസ്ഥയിലെത്തി ... നന്നായി എഴുതി .... ആശംസകള്‍

  ReplyDelete
 17. നല്ല സൗന്ദര്യമുള്ള എഴുത്ത്. തുടരുക. ആശംസകള്‍.

  ReplyDelete
 18. പതിവു പോലെ വിസ്മയിപ്പിക്കുന്ന ശൈലിയിലൊരു കഥ...ആശംസകൾ കൂട്ടാരീ

  ReplyDelete
 19. നല്ല വരികള്‍
  ചിലയിടങ്ങള്‍ കവിതയോളം മുട്ടി
  പ്രണയം കവിതയപ്പോലെ പലതിലൂടേയും കുത്തിയൊഴുകും

  ReplyDelete
 20. പ്രിയപ്പെട്ട വര്‍ഷിണി,
  പറയാതെ അറിയണം,പ്രണയം...അതാണ് മനോഹരം! :)
  ചില വരികള്‍ മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നു!
  മറ്റു ചിലത് മനസ്സിന്റെ വിങ്ങലാകുന്നു!
  വളരെ നന്നായി എഴുതി! അഭിനന്ദനങ്ങള്‍!

  സസ്നേഹം,
  അനു

  ReplyDelete
 21. നല്ല എഴുത്ത്.


  ആശംസകള്‍.!!!!

  ReplyDelete
 22. വേറിട്ട വഴിയില്‍ വിരിഞ്ഞ ഒരു നല്ല പൂവ്

  ReplyDelete
 23. വളരെ നല്ല എഴുത്ത് .. ഒരു വശ്യതയുള്ള ശൈലി, കവിത്വമുള്ള കഥ ..മരണത്തെ പുല്‍കുന്ന രീതി കൊള്ളാം വല്ലാത്ത ഒരു അനുഭൂതിയിലൂടെ എഴുത്ത് അവസാനിപ്പിച്ചു ... വരികള്‍ക്കിടയിലൂടെ ഇതിനെ വായിചെടുക്കുംപോള്‍ പറയാതെ തന്നെ കുറെ കാര്യങ്ങള്‍ നമുക്ക്‌ പറഞ്ഞു തരുന്നു വീടും കുട്ട്യേടത്തിയും കുറിഞ്ഞിയുമെല്ലാം മനസിലിടം തേടിയത് പോലെ ... ഇനിയും വരാം ഇങ്ങോട്ട് എഴുത്ത് ഒത്തിരി ഇഷ്ട്ടമായി ആശംസകള്‍ ...ഭാവുകങ്ങള്‍..

  ReplyDelete
 24. പ്രിയ വര്‍ഷിണി ..ഈ കഥ എഴുതിക്കഴിഞ്ഞപ്പോള്‍ ഒരു 'പെയ്തൊഴിയല്‍' ശരിക്കും അനുഭവിച്ചില്ലേ?ഹാ!എന്തൊരാശ്വാസം എന്ന് മനസ്സെങ്കിലും മന്ത്രിച്ചില്ലേ?അതാണ്‌ എഴുത്തിന്‍റെ ശക്തി.സാഫല്യം....വേദനിക്കുന്ന മനസ്സില്‍ നിന്നേ സര്‍ഗസിദ്ധികള്‍ നിര്‍ഗളിക്കൂ...!ഒരായിരം അഭിനന്ദനങ്ങള്‍ !ഇനിയും നല്ല രചനകള്‍ക്കുള്ള കാത്തിരിപ്പോടെ...

  ReplyDelete
 25. mohammedkutty..സത്യമാണ് അങ്ങ് പറഞ്ഞത്….
  എപ്പോഴൊക്കെയായി ഉള്ളിന്‍റെയുള്ളില് കനംകൂടി കെട്ടി നിന്നിരുന്ന മേഘകൂട്ടുകളാണ് ഈ ഒരെഴുത്ത് കൊണ്ട് പെയ്തൊഴിഞ്ഞു പോയത്..
  ഇനിയും പെയ്തൊഴിയാനായി എത്രയെത്ര മേഘശകലങ്ങള്….
  ഹൃദയപൂര്‍വ്വം സ്വീകരിയ്ക്കുന്നൂ ആ അഭിനന്ദനങ്ങള്.

  ഉമ്മു അമ്മാര്‍ ..ഞാനെന്‍റെ കണ്ണുകള് കാണുന്ന ആ വീടും ,തൊടിയും,ക്ട്ട്യേടത്തിയും, കുറുഞ്ഞിയും ആ കണ്ണുകളിലും കാണുന്നു ..വളരെ സന്തോഷം ട്ടൊ.

  anupama..പ്രണയം എനിയ്ക്കും പറഞ്ഞറിയിയ്ക്കാനാവാത്ത എന്തെല്ലാമോ ആണ്..സന്തോഷം ട്ടൊ…!

  ചെറുവാടി…വേണുഗോപാല്..തിരിനാളം ഒടുക്കത്തില് ആളി കത്താറില്ലേ…മാനസിക അവസ്ഥകളും വിത്യാസമല്ല..!

  അനീഷ്‌ പുതുവലില്‍,sameeran,ഷാജു അത്താണിക്കല്‍, സീത, Varun Aroli, Vp Ahmed, അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ, Manoraj, നാമൂസ്..ഈ വാക്കുകള് നിങ്ങള് എനിയ്ക്ക് നല്‍കുന്ന പ്രോത്സാഹങ്ങളാണ്..ഹൃദയപൂര്‍വ്വം സ്വീകരിയ്ക്കുന്നൂ…നന്ദി..!

  ReplyDelete
 26. വളരെ മനോഹരിയായ രചന ...
  ആശംസകള്‍ വര്ഷിനീ

  ReplyDelete
 27. ആദ്യമായാണ് ഇവിടെ.. വായിച്ചപ്പോള്‍ കമന്റ് എഴുതാതെ പിന്നെയും പിന്നെയും വായിക്കുകയായിരുന്നു. വശ്യമനോഹരമായ എഴുത്തുരീതി അസ്വദിക്കുകയായിരുന്നു..

  ആത്മാവിനെ എഴുത്തിലേക്ക് ആവാഹിക്കുക എന്നത് അത്ര എളുപ്പമല്ല. കവിതയോടടുക്കുന്ന ഒരു ക്രാഫ്റ്റ് ഉപയോഗിച്ച് ഭംഗിയായി അതു സാധിച്ചിരിക്കുന്നു.ബ്ലോഗെഴുത്തിലും പുതു പരീക്ഷണങ്ങളും, സംവേദനശീലങ്ങളും ഉരുവം കൊള്ളുകയാണെന്നു തെളിയിക്കുന്ന പോസ്റ്റ്.

  -'കളിച്കു കൊണ്ടിരുന്ന കുട്ടികള്.. പെണ്‍ക്കുട്ടികള് അവളുടെ ചുറ്റിനും.., ചുണ്ടുകളില് നിന്ന്...'- എന്നിങ്ങനെ ചില്ലക്ഷരങ്ങളും, കൂട്ടക്ഷരങ്ങളും ഉപയോഗിക്കുന്നിടത്ത് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് ഒന്ന് നോക്കുക.(എന്റെ ഫോണ്ടിന്റെ പ്രശ്നവുമാകാം)..

  ഭാവുകങ്ങള്‍...

  ReplyDelete
 28. എനിയ്ക്ക് പേടി തോന്നി കുട്ടീ...
  ഇതിനു ഒരു സംഭവകഥയുടെ പിൻബലമൂണ്ടാകണം...
  അത്രയ്ക്ക് ശക്തം!
  അഭിനന്ദങ്ങൾ!

  ReplyDelete
 29. ഈ ആഖ്യാനം അസൂയാര്‍ഹം..
  പതിയെ പതിയെ പറഞ്ഞു തുടങ്ങി
  മരണമെന്ന "ജീവിതത്തിലെ ഏറ്റവും വലിയെ നേരി"ലേക്ക്
  ഒഴുകിയെത്തിയ വാക്കുകളുടെ കസര്‍ത്ത്...
  അവസാനത്തില്‍ നെറുകെയിലിറ്റിയ ഒരു മഴത്തുള്ളിപോലെ
  വാക്കുകള്‍ കൊണ്ട് വിവരിക്കാനാകാത്ത എന്തോ ഒരു അനുഭൂതി..
  തുടരുക..

  ReplyDelete
 30. ആദ്യമായാണ് ഇവിടെ. ആഖ്യാനരീതിയ്ക്ക് ഒരു വല്ലാത്ത വശ്യതയുണ്ട്, കവിത പോലെ! അഭിനന്ദനങ്ങള്‍!! ഒരു പ്രണയത്തിന്‍റയല്ല,ചാപല്യത്തിന്റെ ദുഃഖപര്യവസായിയായ അന്ത്യം എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

  ReplyDelete
 31. എഴുത്തു രീതി വശ്യമാണ്
  ബ്ലോഗിന്റെ ലേഔട്ട് ആകര്‍ഷകമാണ്.

  ReplyDelete
 32. ഈറന്‍ മഴയുടെ കുളിര് പോലെ ....

  ReplyDelete
 33. എന്നെ പേടിപ്പെടുത്തി.. വശ്യമായ അവതരണം....നന്നായി എഴുതി..ആശംസകൾ..!!

  ReplyDelete
 34. പ്രണയത്തിന്റെ കൊടും തുടിയുണരുന്ന വരികള്‍. വര്‍ഷിണിയുടെ വരികളില്‍ പ്രണയത്തിനു എപ്പോഴും വല്ലാത്ത തീഷ്ണതയുണ്ട്. അതു അഗ്നിജ്വാലയായി പടരുന്നുണ്ട്. വായനക്കാരനെ അതു പൊള്ളിക്കുന്നുമുണ്ട്.

  ReplyDelete
 35. ഉള്ളിലെരിയുന്നത് ഒരു നെരിപ്പോടാണ്..
  ഹാര്‍ട്ട് ഈസ് ഏന്‍ ഓര്‍ഗണ്‍ ഓഫ് ഫയര്‍..
  സ്വയം വെറുപ്പ് തോന്നുന്ന നിമിഷങ്ങള്‍..
  തിരസ്ക്കാരത്തിന്റെ കയ്പ്പുനീര്‍ വീണ്ടും വീണ്ടും കുടിയ്ക്കേണ്ടിവരുമ്പോള്‍,
  ഒരു നിമിഷമെങ്കിലുമൊന്ന് വിജയിച്ച് കാണുവാനുള്ള ത്വര..
  എ പെര്‍മനന്റ് റെസല്യൂഷണ്‍ ഓഫ് ടെമ്പററി പ്രോബ്ലംസ്..
  കഥയിലൂടെ സഞ്ചരിച്ചപ്പോള്‍ കണ്ണില്‍ ഈറനണിയിച്ചു..
  ഒരു വര്‍ഷക്കാലരാത്രിമഴയായ് പെയ്തൊഴിയൂ വര്‍ഷിണി..

  ReplyDelete
 36. Pradeep Kumar .. കവിതകള് ആസ്വാദിയ്ക്കാന് വളരെ താത്പര്യവും, കഥകള് പറഞ്ഞു കൊടുക്കാന് അതിലേറെ ഇഷ്ടവുമുള്ള ഒരു വ്യക്തിയാണ് ഞാന്..
  എന്നാല് കഥയെന്ത് കവിതയെന്ത് എന്നു ചോദിച്ചാല് വകതിരുവുള്ളൊരു ഉത്തരം നല്‍കാന് എനിയ്ക്ക് കഴിഞ്ഞെന്ന് വരില്ല.അതേ കുറിച്ചുള്ള അല്പ ജ്നാനം തന്നെ കാരണം.അതു കൊണ്ടായിരിയ്ക്കാം ഏത് രൂപമെന്ന് നിര്‍ണ്ണയിയ്ക്കാനാവാത്ത തരത്തില് എന്‍റെ എഴുത്തുകള് നീങ്ങുന്നത്..
  എന്‍റെ എഴുത്തിനെ പ്രോത്സഹിപ്പിയ്ക്കുന്ന അങ്ങയുടെ വാക്കുകള് ഞാന് ഹൃദയപൂര്‍വ്വം സ്വീകരിയ്ക്കുന്നൂ…നന്ദി.
  ഫോണ്ടിന്‍റെ പ്രശ്നം എന്താണെന്ന് അറിയണില്ലാ, എനിയ്ക്ക് തെറ്റില്ലാതെ വായിയ്ക്കാന്‍ ആവുന്നുണ്ട്.

  Biju Davis,‍ആയിരങ്ങളില്‍ ഒരുവന്‍..എന്തിനാ പേടിയ്ക്കുന്നത്.. ...മാനസിക സംഘര്‍ഷങ്ങള്‍ തൂലികയിലൂടെ പതിയ്ക്കുമ്പോള്‍ ചിലപ്പോള്‍ അനുഭവിയ്ക്കുന്നതിനേക്കാള്‍ ഒരു പടി മുന്നോട്ട് സഞ്ചരിച്ചേയ്ക്കാം..അല്ലാതെ, നിങ്ങള്‍ കരുതും പോലെ ഒന്നും ഉണ്ടായിട്ടില്ലാ ട്ടൊ.. :)

  Salam..മഷി പാടുകളിലൂടെ തിളച്ചുയരുന്ന പ്രണയം നിങ്ങളുടെ നെഞ്ചില്‍ ഒരു നീറ്റലായ് പൊള്ളുന്നത് അറിയുന്നു ഞാന്‍..

  Ismail Chemmad,Hakeem Mons,സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു,അനില്‍കുമാര്‍,കൊച്ചുമുതലാളി,അഭിഷേക്..,വാക്കുകളില്ലാ..നന്ദി, ഈ വായനയ്ക്ക്..!

  ReplyDelete
 37. നല്ല എഴുത്ത്, അഭിനന്ദനങ്ങൾ...

  ReplyDelete
 38. valare nalla ezhuthu ... congrats..pranayathinte theekshnatha anubhavikkan kazhinnu !! enneyeum pollikkunnu ....valare manoharam

  ReplyDelete
 39. മുഹമ്മദ്‌ കുട്ടിക്ക പറഞ്ഞ കമന്റ് തന്നെ എനിക്കും.

  (ബ്ലോഗ്‌ ഡിസൈനും ഇഷ്ട്ടായി)

  ReplyDelete
 40. ഇനിയും സ്വപ്‌നങ്ങള്‍ കാണുക ,വാക്കുകളുടെ മയില്‍‌പ്പീലി കൊണ്ടുഴിഞ്ഞു ,നിലാവ് കൊണ്ട് അലങ്കരിച്ചു ഹൃദയങ്ങളിലേക്ക് പറത്തി വിടുക ...ആശംസകള്‍

  ReplyDelete
 41. കുഞ്ഞു വാക്കുകള്‍ പെറുക്കി വെച്ചുള്ള എഴുത്ത് ഒരുപാടിഷ്ടായി....ബ്ലോഗിന്റെ സെറ്റ് അപ്പ്‌ ജോറായി.....
  ചിത്രത്തിലെ ജാലകവും ഇഷ്ടമായി....
  [എന്റെ മുറ്റത്തേക്കു സ്വാഗതം ]

  ReplyDelete
 42. സ്നേഹം പ്രിയരേ...നന്ദി, സന്തോഷം..പ്രോത്സാഹനങ്ങള്‍ മാനിയ്ക്കുന്നൂ...!

  ReplyDelete
 43. നല്ല കഥ.
  വളരെ സുന്ദരമായ വരികള്‍

  ReplyDelete
 44. കഥയ മമ കഥയ മമ
  കഥകളതി സാദരം....

  ReplyDelete
 45. മുമ്പ് എന്നോ വായിച്ചിരുന്നു . ഇന്ന് വീണ്ടും വായിച്ചു . മനസ്സിലൊരു വിങ്ങൽ , പുനര് വായനയിൽ അറിയില്ല എനിങ്ങെ ഒരു ആശ്വാസം ലഭിച്ചുവെന്ന് , വീണ്ടും വീണ്ടും വായിച്ചു

  ReplyDelete

വാക്കുകള്‍ ചെപ്പിലൊളിപ്പിച്ചു വെയ്ക്കാതെ..

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...