Friday, September 23, 2011

അയ്യപ്പന്‍റെ അമ്മ…!


അറിയില്ലേ അവളെ?
ഇറുകിയ കണ്ണകളും..
നീണ്ട് ചുരുണ്ട എണ്ണക്കറുപ്പ് മുടിയും..
ഒരു തുള്ളി വിയര്‍പ്പ് എപ്പഴും പൊടിഞ്ഞ് നിക്കണ വീതി കുറഞ്ഞ പാലമുള്ള മൂക്കും..
മാംസ പേശികള്‍ ഇളക്കാതെ നനഞ്ഞ ചുണ്ടുകളോടെ മാത്രം ചിരിയ്ക്കുന്ന
പെട്ടെന്ന് ആരേയും ആകര്‍ഷിയ്ക്കാന്‍ കെലുപ്പില്ലാത്ത കൊലുന്നനെയുള്ള പെണ്ണ്.

“പെണ്ണിനെ ഒരുത്തന്‍റെ കൂടെ വിടാറായി “എന്ന് വീട്ടുകാരും നാട്ടുകാരും മുറവിളി കൂട്ടിയപ്പോള്‍ അവള്‍ നയം വ്യക്തമാക്കി..
“നിയ്ക്ക് അന്യന്‍റെ കൂടെ പൊറുക്കണ്ട..
ചായപ്പീട്യേലും,സിനിമാ ടാക്കീസിലും ഒറ്റയ്ക്ക് സമയം കൊല്ലാന്‍  ന്നെ കൊണ്ടാകും,
പിന്നെ ബസ്സില്‍ ഒറ്റയ്ക്ക് സഞ്ചരിയ്ക്കാനും നിയ്ക്ക് പേട്യൊന്നും ഇല്ല്യാ..
പിന്നെ എന്തിനാപ്പൊ അങ്ങനെയൊര്‍ ആണൊരുത്തന്‍..
പുര നിറഞ്ഞു എന്ന കാര്യത്താല്‍ നിങ്ങക്ക് ന്നെ ഇവിടെ പാര്‍പ്പിയ്ക്കാന്‍ വയ്യേയ്ച്ചാല്‍,
ഞാനൊരു ഒറ്റമുറി തരാക്കി അങ്ങ്ട്ട് മാറിക്കൊള്ളാം.. “

അവിടെ അയ്യപ്പന്‍റെ അമ്മേടെ ചേച്ചി ചാടി വീണു..
“അതേപ്പൊ,പെണ്ണിന്‍റെ ഓരോ പൂത്യോള്‍..
ഒരു കൊട്ട അഹങ്കാരവും ഒരു ചാക്ക് തന്‍റേടവും ഉള്ള പെണ്ണ്ങ്ങള്‍ ശരിയല്ലാ..
അവര്‍ അപകടം വരുത്തും..
പുറത്തെ ഇരുട്ടിനെ അകം നിറയ്ക്കാന്‍  കൊട്ടിയടച്ചിരിയ്ക്കണ ജനവാതിലികള്‍ തൊറക്കാനുള്ള തൊര വരുത്തും..
ഉറക്കച്ചടവോടെ നിന്നെ ഉമ്മറ മുറ്റം തൂക്കാന്‍ വിടാന്‍ ഞങ്ങക്ക് മനസ്സില്ലാ,
അതോണ്ട് നീ ഒരുങ്ങിയ്ക്കോ ഒരുത്തന്‍റെ കൂടെ പടിയിറങ്ങാന്‍..“

അങ്ങനെ അവളും ഏതോ ഒരു അപരിചിതന്‍റെ കരവലയങ്ങളി കുരുങ്ങി.
ഉറക്കച്ചടവോടെ ഉമ്മറ മുറ്റം തൂക്കാന്‍ ഇടയാക്കിയ ദിനങ്ങള്‍ അവള്‍ക്ക് നല്‍കി..
“അയ്യപ്പനെ..”
അയ്യപ്പന്‍ മുട്ടില്‍ ഇഴഞ്ഞു..
അകത്തളത്തില്‍ പിച്ചവെച്ച് നടന്നു..
ഉമ്മറമുറ്റത്ത് ഓടിക്കളിച്ചു..

ക്രമേണ അയ്യപ്പന്‍റെ അമ്മയുടെ ഇരുട്ടിന്‍റെ അറയ്ക്ക് വീതി കൂടിവിസ്താരം വെച്ചു..
ആ കറുത്ത മുറിയെ അവള്‍  പ്രണയിച്ചു.
ഉറക്കച്ചടവോടെ ഉമ്മറ മുറ്റം തൂക്കാന്‍ ഇടയാക്കിയ ദിനങ്ങള്‍ അവള്‍ക്ക് സമ്മാനിച്ചത് മഷി പുരണ്ട വിരല്‍ത്തുമ്പുകളെ..!

അയ്യപ്പന്‍ അപ്പോഴും ഇപ്പോഴും അലമുറയിട്ടു‘നിയ്ക്ക് നെയ്യപ്പം വേണമ്മേ..
ഇടയ്ക്കവന്‍ വാവിട്ട് കരഞ്ഞു,.’നിയ്ക്ക് കരിയാത്ത നെയ്യം മതിയമ്മേ..’
അയ്യപ്പന്‍റെ അമ്മ എന്നും നെയ്യപ്പം ചുട്ടു.
ഓരോ തവി കുഴിയില്‍ വീഴുമ്പോഴും അവളുടെ നെഞ്ചില്‍ പുതൃ വാത്സല്ല്യം അണപ്പൊട്ടിയൊഴുകി..

പിന്നെ പിന്നെ അയ്യപ്പന്‍ കാണാതെ അവള്‍ ഒരു കുഴി മാറ്റി ഒഴിച്ചു,
തെളിഞ്ഞ എണ്ണയില്‍ നിന്ന് പൊങ്ങി വരുന്ന മയമുള്ള നെയ്യപ്പം അവളുടെ നെഞ്ചില്‍ ജിജ്നാസ ഉയര്‍ത്തിയില്ല.. കണ്ണുകളില്‍ ലജ്ജ ഉണര്‍ത്തിയില്ല..
രൂപമില്ലാത്ത.. പ്രായമില്ലാത്ത.. ഒരു ആത്മാവിന്‍ വേണ്ടി അവളത് കൂടുതല്‍ മൊരിയിച്ചെടുത്തു.

ഒരു നാള്‍ അവള്‍ ചുറ്റിനും നോക്കി..
അയ്യപ്പന്‍ വളര്‍ന്നിരിയ്ക്കുന്നു..
അവനിപ്പോള്‍ നെയ്യപ്പത്തിനോട് പണ്ടത്തെ കമ്പം ഇല്ലാണ്ടായിരിയ്ക്കുന്നൂ..
അമ്മേടെ നെയ്യപ്പത്തിന്‍ പണ്ടത്തെ പോലെ ചൊവ്വില്ലാണ്ടായിരിയ്ക്കുന്നൂ..
അവന്‍ നെയ്യപ്പത്തിനെ പഴിയ്ക്കാന്‍ തുടങ്ങി.
ഇതെന്തിന്‍ കൊള്ളാം
നിങ്ങളിത് ആര്‍ക്കായ്ച്ചാല്‍ കൊണ്ടുപോയി കൊടുത്തോ എന്ന് അവന്‍ തന്‍റേടം പറഞ്ഞ നാള്‍..
ഒരച്ച് ശര്‍ക്കര കൂടുതല്‍ കലക്കി ഒഴിച്ച്.. ചേര്‍ത്ത് എടുത്ത് ആ ഒരു നെയ്യപ്പം കൂടുതല്‍ മൊരിയിച്ചെടുത്തു..
പൊതിഞ്ഞെടുത്തു..

മഴത്തുള്ളികള്‍ വീഴാന്‍ തുടങ്ങിയിരിയ്ക്കുന്നൂ..
പുത്തന്‍ ജാക്കറ്റും  നേര്യേതും ഉടുത്ത് തന്‍റെ നെരച്ച ശീലക്കുടയുമെടുത്ത്  അവള്‍ പടിയിറങ്ങി..

പിന്നീട് അവള്‍ നെയ്യപ്പം ചുട്ടില്ല!

52 comments:

 1. "നിങ്ങളിത് ആര്‍ക്കായ്ച്ചാല്‍ കൊണ്ടുപോയി കൊടുത്തോ"

  AA ammayude snehathinu makan thirike koduthath athre ullayirunnu......

  valare nalla ezhuthu....

  ReplyDelete
 2. പിന്നീടെന്താ നെയ്യപ്പം ചുടാഞ്ഞത്..?
  അയ്യപ്പനിപ്പോള്‍ നെയ്യപ്പത്തേക്കാള്‍ ഇഷ്ടം എന്താണാവോ..

  വിത്യസ്ഥമായ ഒന്ന്.. നന്നായിട്ടുണ്ട് വര്‍ഷിണി..
  ആശംസകള്‍..!!

  ReplyDelete
 3. ormakal..സന്തോഷം ട്ടൊ.
  കൊച്ചുമുതലാളി...മനസ്സിലായില്ല എന്ന് തോന്നുന്നൂ...
  അയ്യപ്പനിപ്പോള്‍ അവളുടെ കൂടെ ഇല്ല..
  പുത്ര സ്നേഹവും അകന്ന് പോയി തുടങ്ങി എന്ന് തോന്നിയ നാള്‍,
  അവള്‍ ഒരിയ്ക്കല്‍ ആഗ്രഹിച്ച ബന്ധു മിത്രാതികളില്‍ നിന്നുമുള്ള ഒളിച്ചോട്ടം സ്വയം നടപ്പിലാക്കി..:)

  ReplyDelete
 4. ഉം....കൊള്ളാം..

  ReplyDelete
 5. നന്നായിട്ടുണ്ട് ട്ടോ വര്‍ഷിണീ .
  നല്ല ഒതുക്കത്തില്‍ വ്യത്യസ്തമായ കഥ .
  ആശംസകള്‍

  ReplyDelete
 6. വര്‍ഷിണി ആ വിശദീകരണം ഒഴിവാക്കാമായിരുന്നു. കഥയുടെ പരിണാമഗുപ്തി വായനക്കാരന്‍ തീരുമാനിക്കട്ടേന്നേ :) എഴുത്ത് പതിവ് പോലെ നന്നായിരിക്കുന്നു.

  ReplyDelete
 7. കൊള്ളാം വർഷിണി, കഥ ഇഷ്ടമായി.

  ReplyDelete
 8. സമൂഹം കല്പിച്ചു നല്‍കിയ വേഷം കുടഞ്ഞെറിഞ്ഞു
  അവസാനം അവള്‍ യാത്രയാവുന്നു അല്ലെ.
  നല്ല അവതരണം. വായനക്കാരന് ആലോചിയ്ക്കാന്‍
  കുറച്ചു ഇടം ബാക്കിയിടുന്ന ഈ ശൈലി നന്നാവുന്നു.

  ReplyDelete
 9. അയ്യപ്പന്‍മാരങ്ങനെയാണ്,

  പക്ഷേ അമ്മമാരിങ്ങനെയല്ല.

  ആത്മാഭിമാനമില്ലാതെ...................

  ഒടുവിലാരെങ്കിലും ശര്‍ക്കരചേര്‍ക്കാതെ അരിവേവിച്ച് ഉരുട്ടുന്നതുവരെ....

  ReplyDelete
 10. കുടുംബത്തിന് താന് ഒരു അധികപറ്റായി എന്ന് ബോധ്യാവുന്ന നാള്‍ ഒരു സ്ത്രീ സ്വാര്‍ത്ഥയാകുന്നൂ..
  സമൂഹത്തിന്‍ വേണ്ടാത്ത ഒരു അമ്മ അവിടെ ജനിയ്ക്കുന്നൂ.

  അയ്യപ്പന്‍റെ അമ്മയെ കാണാന്‍ വന്നവര്‍ക്കെല്ലാം നന്ദി ട്ടൊ..സന്തോഷം.

  മനോരാജ്....അയ്യപ്പന്‍റെ അമ്മ വളരെ ലളിതമല്ലേ, ന്നിട്ടും അവിടെ സംശയം വന്നപ്പൊ അവളെ പരിചയപ്പെടുത്തി എന്നു മാത്രം, നന്ദി ട്ടൊ.

  ReplyDelete
 11. വര്‍ഷിണി,

  സംഭവം ജോറായിരുന്നൂട്ടാ..

  എഴുതിയിരിക്കുന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് ഇന്നതാണെന്ന്‍ എഴുത്തുകാരന്‍ വിശദീകരിക്കുന്നത് അയാളുടെ പരാജയമാണ്.

  ReplyDelete
 12. അയ്യപ്പന്ടെ അമ്മയെ പോലെ ഇന്ന് എത്രയോ അമ്മമാര്‍ ഉണ്ട് ........മക്കള്‍ക്ക് തിരിച്ചറിവ് എന്നും കൊടുക്കട്ടെ ....നമുക്ക് പറയാന്‍ അല്ലെ സാധിക്കുള്ളൂ അല്ലെ ....കഥയുടെ ശൈലി ഇഷ്ടമായി.

  ReplyDelete
 13. അയ്യപ്പന്റെ അമ്മ കാലം മാറിയത് അറിഞ്ഞില്ലെന്ന് തോന്നുന്നു. ഇനി പിസ്സായോ, ബർഗറോ ഒക്കെ ഉണ്ടാക്കാൻ ആ അമ്മ പടിക്കേണ്ടിയിരിക്കുന്നു.... മഹോഹരമായ കവിത്. പത്തിൽ ഒൻപത് മാർക്ക്

  ReplyDelete
 14. നന്നായിട്ടുണ്ട് ..... :)

  ReplyDelete
 15. നല്ല എഴുത്ത്. ഇനിയും തുടരുക.

  ReplyDelete
 16. വ്യത്യസ്തമായൊരു ആഖ്യാനം.
  അയ്യപ്പന്റെ അമ്മയിലേക്കുള്ള വളര്‍ച്ച മറ്റൊരു തരത്തില്‍ അവളെ പരിമിതപ്പെടുത്തുകയയിരുന്നു എന്ന് വേണം അറിയാന്‍.
  വര്‍ഷിണിക്ക്, എഴുത്തിന് അഭിനന്ദനം.

  ReplyDelete
 17. മനസ്സിലാവാഞ്ഞിട്ടല്ല വര്‍ഷിണി.. ഒരു കഥയോ കവിതയോ വായിക്കുമ്പോള്‍ അയാളില്‍ ചില ചോദ്യങ്ങള്‍ അവശേഷിയ്ക്കും; അതിനര്‍ത്ഥം അതിലെ കഥാപാത്രങ്ങളെ അയാള്‍ ഉള്‍ക്കൊണ്ടു, അയാളാ‍ കഥാപാത്രത്തെ കുറിച്ചു ചിന്തിയ്ക്കുന്നു.. പിന്നീടെന്തുസംഭവിയ്ക്കുമെന്നറിയുവാനുള്ള ഒരു കുരൂഹുലത.. അത്രമാത്രം. ചട്ടിയും കലവുമായാല്‍ തട്ടിയും മുട്ടിയും ഇരിയ്ക്കും എന്നൊരു ചൊല്ലില്ലേ; അത്രയ്ക്കേയുള്ളൂ അമ്മയും മകനും തമ്മിലുള്ള പരിഭവങ്ങള്‍. വാത്സല്യം, സ്നേഹം.. ഇതെല്ലാം അധികം കിട്ടുമ്പോള്‍ നമുക്കതിന് വിലതോന്നില്ല; അത് കിട്ടാത്ത അവസ്ഥ വരുമ്പോള്‍ മാത്രമേ നമ്മള്‍ അതിനെ കുറിച്ച് ചിന്തിയ്ക്കൂ.. നാട്ടിലായിരുന്നപ്പോള്‍; അമ്മ നേരത്തിന് ഉണ്ണാന്‍ വിളിച്ചാല്‍ ദേഷ്യം, മോന്‍ നന്നായിക്കോട്ടെ എന്ന് കരുതി അല്പം ഭക്ഷണം അധികം വിളമ്പി തന്നാല്‍ ദേഷ്യം, ചായ അല്പം ചൂടുകൂടിയാല്‍ ദേഷ്യം ഇതൊക്കെയായിരുന്നു ഞാന്‍.. പലരും ഇതുപോലെയൊക്കെ തന്നെയായിരിയ്ക്കും. പാതിരാമയക്കത്തിലെ അമ്മയും, മകളും തമ്മിലുള്ള വൈകാരിക ബന്ധം കണ്ടില്ലേ, അവിടെ അമ്മയോട് ചിലനിമിഷങ്ങളില്‍ അതിലെ നായിക ചൊടിയ്ക്കുന്നുവെങ്കിലും അവര്‍ പുത്രിവാത്സല്ല്യത്തില്‍ അതെല്ലാം അലിയിച്ചു കളയുന്നു.. അയ്യപ്പന്റെ കാര്യത്തിലും തികച്ചും വിത്യസ്ഥമല്ല അവനും ബര്‍ഗറിനേക്കാളും, പിസ്സയേക്കാളും സ്വാദ് അമ്മതന്നിരുന്ന കരിഞ്ഞ നെയ്യപ്പം തന്നെയായിരിയ്ക്കും.. രണ്ടമ്മമ്മാരെ രണ്ട് കഥകളിലൂടെ പരിചയപ്പെടുത്തി തന്ന വര്‍ഷിണീയ്ക്ക് അഭിനന്ദനങ്ങള്‍.. കുറഞ്ഞ വാക്കുകളില്‍, അധികം ദീര്‍ഘിപ്പിയ്ക്കാതെ നല്ലൊരു കഥപറഞ്ഞിരിയ്ക്കുന്നു.. അഭിനന്ദനങ്ങള്‍..!!!

  ReplyDelete
 18. വെത്യസ്ത ആഖ്യാനത്തിലൂടെ പറഞ്ഞ കഥ നന്നായിരിക്കുന്നു

  ReplyDelete
 19. അമ്മമാരെ, സ്‌ത്രീയെ ആവശ്യം കഴിയുമ്പോള്‍ വലിച്ചെറിയുന്ന, ഒഴിവാക്കുന്ന പ്രവണത നല്ലൊരു കഥയിലൂടെ നന്നായി പറഞ്ഞു വര്‍ഷിണീ.... ന്റെ പ്രിയ സഖിക്കു എല്ലാ ആശംസകളും...

  ReplyDelete
 20. ഞാന്‍ ഇന്നലെ വായിച്ചിരുന്നു...ഈ വ്യത്യസ്ത ശൈലി എനിക്കും ഇഷ്ടായി..

  ReplyDelete
 21. നന്നായിട്ടുണ്ട്........

  ReplyDelete
 22. ഇന്നത്തെ ലോകത്തെ ഒരു നെയ്യപ്പം കൊണ്ട് പറഞ്ഞു..എനികിഷ്ട്ടായിട്ടോ. ഇനിയും വരും നെയ്യപ്പം തിന്നാന്‍ ... വീണ്ടും..

  ReplyDelete
 23. എണ്ണമയം വറ്റിയ ജീവിതത്തെ നന്നായി പറഞ്ഞു..

  ReplyDelete
 24. കഥ പറച്ചിലിലെ ഈ വ്യത്യസ്ഥത ഇഷ്ടായി..

  ReplyDelete
 25. അയ്യപ്പന്മാരിന്നും നെയ്യപ്പം മറന്നു പോകുന്നു ഒരു കാലത്തിനപ്പുറം...അമ്മമാരോ...ചിലരിതു പോലെ ഒരിക്കലുമിനി നെയ്യപ്പം ചുടില്ലെന്ന് തീരുമാനിക്കുന്നു...

  ഹൃദയത്തിന്റെ ഭാഷയിൽ ഒരു കഥ നന്നായി പറഞ്ഞു കൂട്ടാരീ

  ReplyDelete
 26. That’s a like the rapture of a heavy rain…

  ReplyDelete
 27. നന്നായി.
  വ്യത്യസ്തമായ ഒരു നല്ല കഥ

  ReplyDelete
 28. പ്രതികരണ ശേഷിയ്ക്ക് കടിഞ്ഞാണ്‍ ചാര്‍ത്തി തളച്ചു നിര്‍ത്തിയിരിയ്ക്കുന്ന ഒരു പ്രകൃതി നിയമമാണ്‍ പെണ്ണിന്‍റെ മനസ്സ്..
  അവളത് മറികടക്കാന്‍ ശ്രമിയ്ക്കുന്നത് അല്ലെങ്കില്‍ വിരോധാഭാസമാക്കാന്‍ ശ്രമിയ്ക്കുന്നത് ഒരുപക്ഷേ തൂലികാ തുമ്പിലൂടെയായിരിയ്ക്കാം..
  അവളെ സ്വതന്ത്രയാക്കാനുള്ള ഒരു അത്ഭുത സിദ്ധി..!

  നന്ദി പ്രിയരേ....സ്നേഹം മാത്രം.

  ReplyDelete
 29. എത്താന്‍ വൈകിപ്പോയത്തിനു ക്ഷമിക്കണേ...
  സ്ത്രീയ്ക്ക് സമൂഹം കല്‍പ്പിച്ചു കൊടുത്തിരിക്കുന്ന ചട്ടക്കൂട്, അതില്‍ നിന്നും മാറി ചിന്തിച്ചാല്‍ അവള്‍ അഹങ്കാരി, ദുര്നടപ്പുകാരി ! പറഞ്ഞാല്‍ തീരില്ല ... ഒത്തിരി ഇഷ്ടായി എന്ന് മാത്രം പറയട്ടെ ...

  ReplyDelete
 30. മനോഹരമായ ഒരു രചന.
  നന്നായിരിക്കുന്നു.
  നന്മകള്‍.

  ReplyDelete
 31. സുഹൃത്തേ,
  പെരുമ്പാവൂരില്‍ നിന്ന്‌ ഒരു സമ്പൂര്ണ്ണ വെബ്‌ മാഗസിന്‍ വരുന്നൂ. ഇലോകംഓണ്‍ലൈന്‍‍.കോം.

  സര്ഗ്ഗാ്ത്മകതയുടെ ഈ സൈബര്‍ ലോകത്തിലേയ്ക്ക്‌ സ്വാഗതം..

  കൂടുതല്‍ വിവരങ്ങള്‍ വരുംദിനങ്ങളില്‍ http://perumbavoornews.blogspot.com ല്‍ നിന്ന്‌ ലഭിയ്ക്കും.

  ReplyDelete
 32. ഇവിടെ വരാന്‍ വൈകി.ക്ഷമിക്കണേ.ഇണയും തുണയുമില്ലാതെ എങ്ങിനെ ജീവിക്കും ?ആണായാലും പെണ്ണായാലും.വിഷമങ്ങള്‍ ജീവിതത്തിന്‍റെ ഒരു വശമല്ലേ...ഏതായാലും കഥാകാരിക്ക് എന്റെ വിനീതമായ ആശംസകള്‍ !

  ReplyDelete
 33. എത്താന്‍ ഒരല്പം വൈകി . എത്തിയപ്പോള്‍ മനസു നിറയാന്‍ ഒരു നല്ല കഥയും കിട്ടി . ആശംസകള്‍ നല്‍കി ഇവിടെയൊക്കെ തന്നെ കാണും .പുറകെ കൂടിയിട്ടുണ്ട് ...

  ReplyDelete
 34. എപ്പോള്‍ വന്നൂ എന്നതിലല്ലല്ലോ,വന്നു എന്നതിലല്ലേ സന്തോഷം..
  ഹൃദയം നിറഞ്ഞ സ്നേഹം അറിയിക്കുന്നൂ പ്രിയരേ..!

  ReplyDelete
 35. ശൈലിയിലെ വ്യത്യസ്ഥത വായനക്ക് ഉന്മേഷമുണ്ടാക്കി

  ReplyDelete
 36. അയ്യപ്പനെ കാക്ക കൊത്തി കൊണ്ടുപോയല്ലോ.....

  പാവം അമ്മ!

  ReplyDelete
 37. ഇസ്മായില്‍ കുറുമ്പടി (തണല്‍)..ഈ വായനയ്ക്ക് സന്തോഷം.

  jayanEvoor..പാവം അയ്യപ്പന്‍..!

  ReplyDelete
 38. അയ്യപ്പന്‍ എന്നു പറഞ്ഞാല്‍ കൂടെ നെയ്യപ്പവും വേണമല്ലെ?,എനിക്കിതൊന്നും ദഹിക്കില്ല(നെയ്യപ്പമല്ല,കഥ).അതു പോലെ വര്‍ഷിണിയുടെ കൂടെ വിനോദിനി വന്നതും!. പിന്നെ ആളിനെ അറിയുന്നത് കൊണ്ട് തല്‍ക്കാലം ഒന്നും പറയുന്നില്ല!.

  ReplyDelete
 39. ഇക്കാ...ന്നോട് കനിവ് കാണിയ്ക്കണം..!

  ReplyDelete
 40. പോട്ടെ സാരല്യ. ജ്ജ് ഞ്ഞിം എയ്ത്. ഞാമ്മള് ബായിച്ചോളാം.

  ReplyDelete
 41. ഇതാണ്‍ നിയ്ക്ക് ഇക്കയെ ഇഷ്ടം...!

  ReplyDelete
 42. ചെറുത് മനോഹരം .
  ഒരുപാട് കേട്ടിട്ടുള്ള അയ്യപ്പനെയും അമ്മയെയും കുറിച്ച് ഇങ്ങനെയൊരു ഭാവനയും അതിലൊരു കഥയും സമ്മാനിച്ചതിന് നന്ദി

  ReplyDelete
 43. ചില അലിഖിത നിയമങ്ങളെ കുടഞ്ഞെറിയാന്‍ മനസ്സുകള്‍ ഇനിയും തയ്യാറാവേണ്ടിയിരിക്കുന്നു.
  ഇഷ്ടായി.

  ReplyDelete
 44. വായിക്കാന്‍ വൈകിപ്പോയി --- ഇപ്പോഴാണ് എന്റെ ശ്രദ്ധയില്‍ പെടുന്നത് .

  എനിക്കോര്‍മ വന്നത് അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു എന്ന പാട്ടാണ്..... കാക്ക കൊത്തി കടലിലിട്ടു എന്ന ഭാഗത്തെത്തുമ്പോള്‍ വൃഥാവിലായിപ്പോയി ആ നെയ്യപ്പം എന്നും വേണമെങ്കില്‍ വായിച്ചെടുക്കാം അല്ലെ. മുക്കുവ പിള്ളേര് മുങ്ങിയെടുത്ത നെയ്യപ്പം തട്ടാന്‍ പിള്ളേര് തട്ടിയെടുക്കുകയാണ് - പലര്‍ക്കും തട്ടിക്കളിക്കാന്‍ ഒരു നെയ്യപ്പം...

  ടീച്ചര്‍ അയ്യപ്പന്റമ്മയുടെ വൃഥാവിലായിപ്പോയ ജീവിതം ആ പഴയ നാടന്‍പാട്ടിനോട് കൂട്ടിയിണക്കി എഴുതിയതു കണ്ടപ്പോള്‍ ഇതു പറയണമെന്നു തോന്നി... നെയ്യപ്പം ചുടുന്ന അയ്യപ്പന്റമ്മയെ കൂട്ടു പിടിച്ച് ഏകാന്തതയിലേക്ക് സ്വതന്ത്രയാവുന്ന സ്ത്രൈണമനസ്സിനെ അവതരിപ്പിച്ച എഴുത്തിനെ അഭിനന്ദിക്കാതെ വയ്യ....

  ReplyDelete
 45. ഒരു പാട് അയ്യപ്പന്‍റെ അമ്മമാര്‍ നെയ്യപ്പം ചുടല്‍ നിര്‍ത്തി വൃദ്ധസദനങ്ങളില്‍ കൂടുകൂട്ടുന്ന ഈ കാലത്തില്‍ ഈ കഥ വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. അതും നല്ല ഭാഷയില്‍ മനസ്സില്‍ തട്ടും പോലെ ,,, അയ്യപ്പന്മാര്‍ ഈ കഥ വായിച്ചിരുന്നെങ്കില്‍ ...!

  ReplyDelete
 46. meeshayum thaadiyum vannaal okke ayyapanmaaraa.. oru pennu kettiyaal pinne parayaanumilla..

  ReplyDelete
 47. ഇഷ്ടമായി, പക്ഷെ കഷ്ടവുമായി!!!

  ReplyDelete
 48. ഇത് ഞാൻ വായിച്ചാർന്ന്.,. സത്യായിട്ടും വായിച്ചാർന്ന്.. പക്ഷെങ്കില് ന്റെ കമന്റെവിടെ??

  ReplyDelete

വാക്കുകള്‍ ചെപ്പിലൊളിപ്പിച്ചു വെയ്ക്കാതെ..

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...