Friday, April 1, 2011

യാത്രയില്ലാ...


മതി അമ്മേ..നിയ്ക്കിനി നടക്കാന്‍ വയ്യാ..
എത്ര ദൂരായി കാല്‍ കഴയ്ക്കുണൂ..
കുട്ടിക്കാലങ്ങളില്‍ ബന്ധു വീടുകളില്‍ പോകുമ്പോള്‍ സ്ഥിരം കരച്ചിലാ..
എവിടേം വീടിന്‍റെ ഉമ്മറത്ത് നിര്‍ത്തണ ബസ്സുണ്ടായിരിയ്ക്കില്ലാ, പിന്നേം കുറെ ദൂരം നടക്കണം..
അച്ചോടാ അമ്മേടെ മോള്‍ പിടയ്ക്കാതെ,
ദാ , അത് കണ്ടോ..ആ പാടം മുറിച്ച് കടന്നാല്‍ നമുക്ക് ഒത്തിരി വഴി ലാഭിയ്ക്കാം..അമ്മയുടെ ആശ്വാസ വചനങ്ങള്‍..
അപ്പുറവും ഇപ്പുറവും പച്ചത്തലപ്പുകള്‍ തല പൊക്കി നിക്കണ ചെളി പൂഴ്ന്ന വരമ്പിലൂടെ കാല്‍ വഴുതുമോ എന്ന പേടിയില്‍ ചെരിപ്പൂരി കൈയ്യില്‍ പിടിച്ചു കൊണ്ടുള്ള നടത്തം.
അത്രയും നേരം അസഹ്യത പ്രകടിപ്പിച്ച മുഖങ്ങളില്‍ വരമ്പിന്‍റെ പൊത്തുകളിലൂടെ എത്തി നോക്കണ  ഞണ്ടുകള്‍ കണങ്കാലില്‍ ഇറുക്കുമോ എന്ന ഭീതി..
ഹാവൂ..! കടമ്പ കഴിഞ്ഞേ എന്ന് മനസ്സും മുഖവും ആഹ്ലാദിച്ച് ചെരിപ്പുകള്‍ ധരിയ്ക്കുമ്പോഴായിരിയ്ക്കും അമ്മയുടെ ദീന സ്വരത്തിലുള്ള ഒരു അപേക്ഷ എന്നോണമുള്ള മുന്നറിയിപ്പ്..
ദാ, ആ കൈത്തോട് കൂടി ഒന്ന് മുറിച്ച് കടന്നാല്‍ മതി നമുക്ക് അക്കരെ വീട്ടില്‍ എത്താം,ട്ടൊ..
ഉള്ളിലൂടെ ഒരു മിന്നല്‍ പിളര്‍പ്പ് ആളും, പിന്നെ ഉറക്കെ ചീറും..
അയ്യോ..നിയ്ക്ക് തിരിച്ച്  വീട്ടില്‍ പോണേ.. ഇതിലൂടെ നടക്കാന്‍ നിയ്ക്ക് പേടിയാ..
വെള്ളത്തില്‍ വീണാല്‍ നിയ്ക്ക് നീന്താന്നറിയില്ലാ..
അമ്മയ്ക്കും അറിയില്ലല്ലോ..ആര്‍ക്കും അറിയില്ലല്ലോ.. വെള്ളത്തില്‍ മുങ്ങി മരിയ്ക്കാന്‍ നിയ്ക്കു പേടിയാ..
വിതുമ്പി തുളുമ്പുന്ന പേടിയാര്‍ന്ന കണ്ണുകള്‍ അമ്മയില്‍ സഹതാപം ഉണ്ടാക്കുമെങ്കിലും അന്നേരം കര്‍ശനമാകും, പിന്നെ വഴക്ക് പറയും..
ധരിയ്ക്കാനായ് മണ്ണിലിട്ട ചെരുപ്പുകള്‍ വീണ്ടും കൈയ്യില്‍ തൂക്കി തേങ്ങിയുള്ള സാഹസയാത്ര
മെലിഞ്ഞ മരപ്പലകകളും,പിടിയ്ക്കാനായ് കയര്‍ കെട്ടിയ അയയുമുണ്ടേല്‍ ഇച്ചിരി സമാധാനമായിരുന്നു..കൂട്ടിന്‍ അമ്മേടെ സാരിത്തലപ്പ് കൂടി മതി..
എന്നാല്‍ വിളറി വെളുത്ത മുഖവും മിടിയ്ക്കുന്ന നെഞ്ചും പേടിപ്പിയ്ക്കുന്ന ഒരനുഭവവുമാണ്‍ ഇതൊന്നും ഇല്ലാതെ വെട്ടിയിട്ട കവുങ്ങിന്‍റെ ഉരുളന്‍ തടിയുടെ മീതെയുള്ള ഒറ്റയടി വെച്ചുള്ള നടത്തം..
ദുഷ് കര്‍മ്മം ചെയ്താല്‍ ദൈവം തരുന്ന ശിക്ഷകളുടെ നീണ്ട പട്ടികയാണ്‍ മനസ്സില്‍ തെളിയാ..അതിലെ ഒന്നെങ്കിലും തരണം ചെയ്യണമെങ്കില്‍ ഇങ്ങനെയൊരു അനുഭവം നല്ലതാണെന്ന മനോബലത്തില്‍ രണ്ടും കൽപ്പിച്ച് എങ്ങനെയെല്ലാമോ അക്കരെ എത്തിപ്പെടും..
പക്ഷേ തിരിച്ചു വരവ് കുറുക്ക് വഴിയിലൂടെ ആയിരിയ്ക്കില്ലാ എന്ന ശാഠ്യത്തിന്മേല്‍ മുതിര്‍ന്നവര്‍ക്ക് അനുസരിയ്ക്കേ തരമുള്ളൂ..
അപ്പോഴൊന്നും ആസ്വാദിയ്ക്കാത്ത, മെനക്കെട്ടാലും ഭീതിയാല്‍ ശ്രദ്ധിയ്ക്കാന്‍ സാധിയ്ക്കാത്ത പച്ചപ്പിന്‍റെ മനോഹാരിത
ആ കുഞ്ഞ് അരുവിയുടെ നിശ്ശബ്ദ ഒഴുക്ക്.. കൈതപ്പൂക്കളുടെ മണം പേറി വിളയാടുന്ന ഇളം കാറ്റിന്‍റെ സൌമ്യത ..പൊങ്ങി നീന്തി കളിയ്ക്കുന്ന നീര്‍കുമിളകള്‍..ചുറ്റും വിടര്‍ന്ന് നില്‍ക്കുന്ന പേരറിയാത്ത പൂക്കള്‍.. പടര്‍ന്ന് ചാഞ്ഞ് നില്‍ക്കുന്ന തടിയന്‍ മരംഎല്ലാം നഷ്ട കണക്കുകളുടെ കൂട്ടത്തില്‍ കുറയ്ക്കാനാവാതെ കൂടി കൊണ്ടേ ഇരിയ്ക്കുന്നൂ..
ഇന്നലെകളുടെ ഈ കൊച്ച് സന്തോഷങ്ങളെ ഓര്‍മ്മകളുടെ കൊച്ച് സങ്കേതങ്ങളില്‍ നിന്നും  പലപ്പോഴും വീണ്ടെടുക്കാന്‍ ശ്രമിയ്ക്കുന്നത് വളരെ പഴയ ചലച്ചിത്രങ്ങളിലൂടെ മാത്രം..
ആരാരും അറിയാതെ ഒളിച്ചിരുന്നോണം കൈത്തോടിന്‍റെ അക്കരയും ഇക്കരയും നില്‍ക്കുന്ന ഇണകളും അവരുടെ പ്രേമ കടാക്ഷങ്ങളും, പാലത്തിന്‍റെ നടുക്കെത്തുമ്പോഴുള്ള തൊട്ടു തൊട്ടില്ലാ എന്ന് കളിപറയുന്ന നിഷ്കളങ്ക മേനികളും, ഗന്ധങ്ങളും..വെറുതനേ നഷ്ട സ്വപ്നങ്ങളിലേയ്ക്ക് കൂട്ടി കൊണ്ട് പോകും പോലെയുള്ള കാഴ്ച്ചകള്‍..
അങ്ങനെ ഏതോ നഷ്ടപ്പെടലുകളിന്‍റെ ദു:ഖ ഭാരവും പേറി അമ്മയുടെ ചുക്ക് കാപ്പി മോഹിച്ച ഒരു പനി നാളില്‍..
മുറിയിലാകെ ചൂട് വ്യാപിച്ച പോലെ.. ചുടുവായു ശ്വസിയ്ക്കും പോലെ..ആരോടെങ്കിലും ഒന്ന് മിണ്ടാന്‍..
ഫോണ്‍ ചിലയ്ക്കുന്നൂ,ദൈവം ന്റ്റെ മനസ്സറിഞ്ഞ പോലെ..
വളരെ നാളുകള്ക്ക്  ശേഷം അവന്‍ന്റ്റെ കളികൂട്ടുകാരന്‍!
എന്നത്തേയും പോലെ കുറെ ബാല്യകാല രസങ്ങള്‍, സംഭവങ്ങള്‍, കൂട്ടുകാര്‍.. അങ്ങനേ നീണ്ട് പോകുന്നു അവന്‍റെ വാചക കസര്‍ത്ത്..കൂടെ ചിരിപ്പിയ്ക്കാനുള്ള പാഴല്ലാത്ത ശ്രമങ്ങളും..
പനി മറന്ന് ഫോണ്‍ ചെവിയോടടുപ്പിച്ച് കുറേ നേരം ഉലാത്തി..
വളരെ പഴക്കമുള്ള ഒരു ചലചിത്രവും, ബാല്യ കാലം ഉണര്‍ത്തുന്ന ഓര്‍മ്മകളും, അമ്മയുടെ സാമിപ്യം കൊതിയ്ക്കുന്ന പനി ചൂടും, കുഞ്ഞു നാളിലെ കൂട്ടുകാരനും..
മനസ്സ് പിടയും പോലെ..ശ്വാസം മുട്ടും പോലെ..
ഞാനിപ്പോള്‍ ആ കവുങ്ങ് പാലത്തിന്‍റെ ഇപ്പുറത്തല്ലേ പേടിച്ച് കണ്ണ് പൊത്തി നില്‍ക്കുന്നത്..?
അപ്പുറത്ത് എന്‍റെ നഷ്ടങ്ങളും, മോഹങ്ങളും, സ്വപ്നങ്ങളും..ഒരു നിമിഷത്തെ ശൂന്യത..
വീണ്ടെടുത്ത ബോധത്തോടെ എന്തിനുള്ള മറുപടി എന്നില്ലാതെ അവന്‍റെ ചെവിയില്‍ പിറുപിറുത്തു,
ഞാന്‍ ഒളിച്ചോടുന്നൂ..
കാത്ത് നില്‍ക്കേണ്ടി വന്നില്ലാ..എങ്ങോട്ടാ , മറു ചോദ്യം..
എങ്ങോട്ടെങ്കിലും..ലക്ഷ്യമില്ലാത്ത യാത്ര..ദൂരെഅങ്ങ് ദൂരേ..
നില്‍ക്കൂ.. ഞാനും വന്നോട്ടെ..?
ഒട്ടും പ്രതീക്ഷിയ്ക്കാത്ത ചോദ്യം,
എനിക്ക് വേണ്ടി ജീവിയ്ക്കാന്‍ ഞാനും മറന്നു..
എന്തെല്ലാമോ നഷ്ടപ്പെടുത്തിയുള്ള ജീവിതയാത്ര..എന്തിനേറെ,പ്രേമിയ്ക്കാന്‍ പോലും മറന്നൂ..
നീ ഒരു വഴികാട്ടിഞാനും വന്നോട്ടെ..?
മരവിച്ച മനസ്സ്,ശോഷിച്ച ദേഹം..ചുറ്റും നിസ്സംഗത.കളിയ്ക്കു പോലും ആലോചിച്ച് ഒരുത്തരം നല്‍കാന്‍ വയ്യാ..
ഇല്ലാ, എന്‍റെ യാത്രകള്‍ തനിച്ചാണ്‍..നയിയ്ക്കാനും നയിയ്ക്കപ്പെടാനും ആഗ്രഹമില്ലാത്തവള്‍..
ആരാലൊക്കെയോ നയിയ്ക്കപ്പെടുന്നൂ എന്ന് മാത്രംഎന്നെ വെറുതെ വിടൂ
എന്‍റെ ചിന്തകളിലെങ്കിലും ഞാന്‍ തനിയെ സഞ്ചരിച്ചോട്ടെ.. ആരുമില്ലാത്ത,ആരുമറിയാത്ത ഒരു ലോകത്തിലേയ്ക്ക് ..
ഉം..നിനക്കതിനാകും..എനിയ്ക്കെന്‍റെ ചിന്തകളില്‍ പോലും കുടുംബത്തെ വിട്ടുപിരിയാനാകില്ലാ, നീ പോയി വരൂ..നിന്‍റെ ഭ്രാന്തന്‍ ചിന്തകളുമായി അലഞ്ഞ് തിരിഞ്ഞ് വരുമ്പോള്‍ അറിയിയ്ക്കൂ..
പോ ചെറുക്കാപനിയില്‍ കുതിര്‍ന്ന ഒരു ചിരി നല്‍കി അവനെ യാത്രയയച്ചു..
വീണ്ടും ചുട്ടു പൊള്ളുന്ന മെത്തയിലേയ്ക്ക്..
അവിടെ നിന്ന്  ഞാനെന്‍റെ യാത്ര തുടരുന്നൂ..
വഴിയോരത്തെ വെളുത്ത പൂക്കളോട് കിന്നരിച്ച് , മഴപ്പാട്ടുകള്‍ മൂളി
വഴികാട്ടികളായി മിഴിവേറും സ്വപ്നങ്ങളും, അഴകേറൂം മോഹങ്ങളുമായി.
എന്‍റെ പാട്ടിന്റ്റെ പൊരുളറിയുന്ന ദിക്കിലേയ്ക്ക്..!


 പ്രിയരേ.ഒരു കൊച്ച് ഇടവേളയ്ക്കു ശേഷം കാണാം ട്ടൊ..
42 comments:

 1. ആഗ്രഹങ്ങളാണു ചിന്തകള്‍ക്കു നിദാനം.. പോസ്റ്റ് വളരെ നന്നായി.

  ReplyDelete
 2. വർഷിണിയുടെ പോസ്റ്റുകൾ എപ്പോഴും സുന്ദരമാണ്, എന്തൊക്കെയോ ഒരുപാട് അതിൽ ഒളിഞ്ഞിരിക്കുന്നതു പോലെ തോന്നും,കവിതപോലെ..അത് അത്ഭുതപ്പെട്ത്താറുണ്ട്. ഇതും.നന്നായിരിക്കുന്നു എഴുത്ത്.എവിടെയ്ക്കാണെങ്കിലും പോയി വരുമല്ലോ. വീണ്ടും കാണാൻ.

  ReplyDelete
 3. വായിച്ചു സ്വയം നഷ്ടപ്പെട്ടു പോകുന്ന ചന്തകളും വരികളുമാണ് വര്‍ഷിണിയുടേത് .
  ഗ്രാമവും അമ്മയും പ്രണയവും എല്ലാം കടന്നു വന്ന ഈ പോസ്റ്റ്‌ ഹൃദ്യമായി.
  നല്ലൊരു വായനാ അനുഭവം.
  ഇതുപോലെ ജീവനുള്ള പോസ്റ്റുകളുമായി ഇടവേളയ്ക്കു ശേഷം മടങ്ങിയെത്തുമല്ലോ.
  ആശംസകള്‍

  ReplyDelete
 4. Yathra thudarunnu... Shubhayathra nerunnu... Nice varshini. Keep it up

  ReplyDelete
 5. ഇഷ്ടായി എഴുത്ത്..പക്ഷേ ഞാന്‍ വന്നപ്പോഴേക്കും ഇടവേളയായല്ലോ.വേഗം പോയി വരൂ..

  ReplyDelete
 6. കൊള്ളാം സഖീ...കൂടെ നടന്നു..പോയി വരിക...ഇവിടെ കാത്തിരിക്കാൻ ഞങ്ങളുണ്ട്

  ReplyDelete
 7. മനോഹരമായ അവതരണം .....

  ReplyDelete
 8. ഓപ്പോളേ വെഗം വരൂ...

  ഇത്പോലേ സുന്ദരമായ രചനകള്‍ക്കായി കാത്തിരിക്കുന്നൂ ഞങള്‍...

  ReplyDelete
 9. ഓര്‍മ്മയില്‍ പാടവും , കൈത്തോടും , കുളവുമെല്ലാം....
  നല്ല ഓര്‍മ്മകള്‍...!!
  നല്ല എഴുത്ത് .....

  ശുഭയാത്ര....!!
  നല്ലൊരു അവധിക്കാലത്തിന് പ്രാര്‍ഥനകളും...

  ReplyDelete
 10. എഴുത്തിന്റെ രീതി നന്നായി ഇഷ്ടപ്പെട്ടു.
  എല്ലാ ആശംസകളും!

  ReplyDelete
 11. വായാടിയുടെ പോസ്റ്റ്‌ വായിച്ചു അതിന്റെ ഹാങ്ങ്‌ ഓവര്‍ വിടുന്നതിനു മുന്നേ വര്‍ഷിണി യുംകൌമാര കാലത്തേക്ക് ഓടാന്‍ തുടങ്ങി ..പിന്നെ മടിച്ചു തിരികെ വന്നു പിന്നെയും എങ്ങോട്ടോ പോകാനൊരുങ്ങുന്നു ...സത്യത്തില്‍ ഉള്ളില്‍ എന്തെങ്കിലും കരുതിവച്ചു എഴുതുന്നതൊന്നും എനിക്ക് മനസിലാകാറില്ല ..ഇതിലും എന്തോ നിഗൂഡതകള്‍ ഉണ്ടെന്നു തോന്നി ..എവിടെയ്ക്കാച്ചാ പോയിട്ട് കുഴപ്പമൊന്നും കൂടാതെ തിരികെ വാ എന്നേ ആശംസിക്കാനുള്ളൂ..നമ്മുടെ ഭാരതത്തിന്റെതെന്നു അവകാശപ്പെട്ടു കൊണ്ടുള്ള ഒരു സേര്‍ച്ച്‌ എഞ്ചിന്‍ ഉണ്ട് എപ്പിക് .അത് ഡൌണ്‍ ലോഡ് ചെയ്‌താല്‍ ഈ ആണ്‍ എന്നയാള്‍ ആണ് ആയി മാറും .ആവര്‍ത്തിച്ചു ഒരേ തെറ്റ് കാണുമ്പോള്‍ അരോചകത്വം തോന്നുന്നു ...വായിക്കുന്നവര്‍ക്ക് (എഴുതുന്നവര്‍ക്ക് അതില്ലല്ലോ :)

  ReplyDelete
 12. എല്ലാം നഷ്ട കണക്കുകളുടെ കൂട്ടത്തില്‍ കുറയ്ക്കാനാവാതെ കൂടി കൊണ്ടേ ഇരിയ്ക്കുന്നൂ..

  മനസ്സില്‍ കരുതിയത്‌ മുഴുവന്‍ എഴുത്തിലൂടെ വായിക്കാന്‍ കഴിയാത്തത്‌ പോലെ അനുഭവപ്പെട്ടു.
  പോയി വരൂ.

  ReplyDelete
 13. നല്ല എഴുത്ത്, ഇടവേളയ്ക്കു ശേഷം വേഗം മടങ്ങുക, ഞങ്ങള്‍ കാത്തിരിക്കുന്നു

  ReplyDelete
 14. നന്നായിട്ടുണ്ട് വര്ഷിണീ... പ്രണയത്തിന്‍റെ പനി ചൂടും മണ്ണിന്‍റെ മണവും.... പോയ്‌ വരൂ...

  ReplyDelete
 15. പോസ്റ്റ്‌ ഹൃദ്യമായി വർഷിണി.ആശംസകൾ

  ReplyDelete
 16. പ്രിയകൂട്ടുകാരിയുടെ അവധിക്കാലം ഹൃദ്യമായിരിക്കട്ടെ.. വരികളെ കുറിച്ചിനി പറയേണ്ടല്ലോ...

  ReplyDelete
 17. നല്ല വരികള്‍. നന്നായി അവതരിപ്പിച്ചിരിക്കുന്നു.
  പിന്നെ, നേരുന്നു യാത്രാമംഗളം...

  ReplyDelete
 18. എല്ലായ്പ്പോഴുമെന്ന പോലെ വര്‍ഷിണിയുടെ 'വര്‍ഷം'. മഴ തന്നെ


  NIDHISH

  ReplyDelete
 19. ന്റെ, വർഷിണി,,,ഇതു വായിച്ചപ്പോൽ എന്നോ നഷ്ടപ്പെട്ട ഒരു കുട്ടിക്കാലം മനസ്സിലെത്തി....അപ്പുറത്ത് എന്‍റെ നഷ്ടങ്ങളും, മോഹങ്ങളും, സ്വപ്നങ്ങളും..ഒരു നിമിഷത്തെ ശൂന്യത..

  നന്നായി രചന.ശൈലി എനിക്ക് നന്നേ ഇഷ്ടായിട്ടാ.....

  ReplyDelete
 20. വളരെ ഹൃദ്യമായ രീതിയിലുള്ള എഴുത്താണ് വര്‍ഷിണിയുടെ പോസ്റ്റുകളുടെ പ്രത്യേകത.അതാണ് വീണ്ടും വീണ്ടും ഇവിടെ എത്തിക്കുന്നത്. നാട്ടിലേക്ക് പോയാലും എഴുത്ത് നിര്‍ത്തണ്ടാ ട്ടോ.
  ആശംസകള്‍...

  ReplyDelete
 21. അപ്പോഴേക്കും പോവാണോ ?
  കഷ്ടന്നെ ഇത്...
  ന്നാലും പോയി വരൂട്ടോ...
  നന്നായി ഈ എഴുത്ത് .
  യാത്രാ മംഗളങ്ങള്‍ .....

  ReplyDelete
 22. ഹൃദ്യമായിരിക്കുനു ഓരോ അവസ്ഥകളും.. കവുങ്ങു പാലം ഞാൻ മുന്നിൽ കണ്ടു പോയി.. ഭാവുകങ്ങൾ.

  ReplyDelete
 23. നന്നായി എഴുതി .. ഓര്‍മകള്‍ക്ക് മരണമില്ല
  ഈ ഓര്‍മ്മകള്‍ എന്നെയും ഒരുപാടു പിന്നോട്ട്
  കൊണ്ടു പോയി

  ReplyDelete
 24. നല്ല സുഖമുള്ള വായനാനുഭവം. അരികിലിരുന്നു കൊഞ്ചിപ്പറയും പോലെ ......സസ്നേഹം

  ReplyDelete
 25. വര്‍ഷിണിയുടെ പോസ്റ്റുകളിലെ ഗൃഹാതുരത്വം ഇവിടെയും ദര്‍ശിക്കാന്‍ കഴിഞ്ഞു. എന്തൊക്കെയോ ഒളിപ്പിച്ച് വെച്ചുകൊണ്ടുള്ള പറയല്‍. പക്ഷെ സുഖമുള്ള വായനതന്നെ ഇത്..

  ReplyDelete
 26. വശ്യമനോഹരിതം പച്ചപ്പു നിറഞ്ഞ ഗ്രാമവും വയലുകളും പ്രണയങ്ങളും.

  ReplyDelete
 27. പോയി വരൂ....ആശംസകള്‍....

  ReplyDelete
 28. തീര്‍ച്ചയായും ഒരു mysterious touch ഉള്ള പ്രത്യേക എഴത്താന്. വായിച്ചു തീര്‍ന്നാലും എന്തോ ബാക്കി നില്‍ക്കുന്ന പോലെ. നല്ല വരികള്‍ ഏറെ ഇഷ്ടമായി.

  ReplyDelete
 29. അതിമനോഹരമായിരിക്കുന്നു !!!!
  എല്ലാ ഭാവുകങ്ങളും നേരുന്നു..
  തനതായ ശൈലി..

  ReplyDelete
 30. കാലങ്ങള്‍ ക്ക് പിന്നില്‍ എങ്ങോട്ടൊക്കെയോ മനസ്സ് പോയി ..അത് ഏതു കാലമായിരുന്നു ..?
  നിറഞ്ഞ ആമ്പലുകള്‍ കാലില്‍ തൊട്ടിരുന്ന ഒറ്റയ്ക്ക് പാടിയ കുയിലിനു എതിര്പാട്ട് പാടിയ കാലം ..

  കാത്തിരിക്കാം ഇനിയും ഈ വരികള്‍ക്ക്
  ആശംസകള്‍

  ReplyDelete
 31. നല്ല എഴുത്ത്
  ആശംസകള്‍

  ReplyDelete
 32. ആദ്യമായാണ് ഇവിടെ. അധികം വായിക്കാന്‍ നേരം കിട്ടിയില്ല.വീണ്ടും വരാം. ഒരു കാര്യം മാത്രം പറയട്ടെ ,ബ്ലോഗിന്റെ ഡിസൈന്‍ അതിമനോഹരം.ഒരു ഗൃഹാതുരത്വം അനുഭവപ്പെടുന്ന ചിത്രങ്ങള്‍.ഭാവുകങ്ങള്‍.

  ReplyDelete
 33. മുലപ്പാല്‍  മുറ്റത്തിരുന്നു അവള്‍ കുഞ്ഞിനെ മുലയൂടി......
  അന്ന് ഇടവഴിയിലൂടെ പോയിരുന്നവര്‍ അവളെ നോക്കി....
  ഒപ്പം മുല കുടിക്കുന്ന കുഞ്ഞിനേയും....
  അവരുടെ കണ്ണുകള്‍....
  മുലകുടിക്കുന്ന കുഞ്ഞിന്ടെ മുകതായിരുന്നു......
  കുഞ്ഞു പേടിച്ചില്ല.....
  കരഞ്ഞില്ല.....
  അവള്‍ മാറിടം മറച്ചില്ല.....
  അത് പിന്നെയും ചുരത്തി....
  കുഞ്ഞിനു മതിയാവോളം.....

  ഇന്ന് അവള്‍ വീണ്ടും ആ മുറ്റത്തു തന്നെ...
  മടിയില്‍ അവളുടെ കുഞ്ഞ്....
  പക്ഷെ അവള്‍ മാറിടം മറച്ചിരുന്നു....
  പക്ഷെ.....
  റോഡിലൂടെ പോകുന്നവര്‍....
  നോക്കികൊണ്ടിരുന്നു....
  കുഞ്ഞിന്ടെ മുകതല്ല....
  മുലപ്പാല്‍ ചുരത്തുന്ന അവളുടെ മുലകളില്‍.....
  അവള്‍ പിന്നെ ച്ചുരത്തിയില്ല
  കുഞ്ഞ് കുടിച്ചതുമില്ല.....

  അവര്‍ വീണ്ടും നോക്കി
  കാമ വെറിയോടെ.....
  മുലപ്പാല്‍ ചുരത്തുന്ന അമ്മയുടെ മുലകളിലെക്ക്.........
  [മുഹമ്മദ്‌ ഫാഇസ്]

  ReplyDelete
 34. ഗൃഹാതുരത്വമുണര്‍ത്തുന്ന രചന. കണ്മുന്നിലൂടെ കടന്നുപോയി ഓരോ കാഴ്ചകളും, പാടവരമ്പും, മരപ്പാലവും എല്ലാം.. വളരെ നന്നായിട്ടുണ്ട്..

  സ്ണേഹത്തൊടെ
  അനില്‍..

  ReplyDelete
 35. കവുങ്ങിന് തടിയുടെ മീതെയുള്ള ഒറ്റയടി വെച്ചുള്ള നടത്തം..അതെന്നെ പുറപ്പെട്ടിടത്തു തന്നെ എത്തിയ്ക്കുമെന്ന് ഞാന് ഭയന്നു..പക്ഷേ, അതുണ്ടായില്ലാ..എന്‍റെ ആഗ്രഹം സാധിച്ചു…ആ ഉരുളന് പാലത്തിന്‍റെ മറ്റേ അറ്റത്ത് ഞാന് എത്തിപ്പെട്ടിരിയ്ക്കുന്നൂ..

  അനന്തമായ അക്ഷര ലോകത്തേയ്ക്ക് വീണ്ടും സഞ്ചരിയ്ക്കാന് പുറപ്പെട്ടു ഞാന്..

  ന്റ്റെ പ്രിയരുടെ സ്നേഹോപഹാരങ്ങള് വളരെ അധികം ആഹ്ലാദം നല്‍ക്കുന്നൂ…വാക്കുകളില്ലാ, നന്ദി…

  ReplyDelete
 36. മനോഹരമായ രചന, ആഭിനന്ദനം.

  ReplyDelete

വാക്കുകള്‍ ചെപ്പിലൊളിപ്പിച്ചു വെയ്ക്കാതെ..

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...