Thursday, March 24, 2011

കൂടപ്പിറപ്പ്..


അറിയാതെ വീണോരു മുഴുത്ത നെല്ലിക്ക
മരത്തീന്നല്ലാ ഒരോട്ട പോക്കറ്റീന്ന്
പെറുക്കിയെടുത്തോടുന്നിടെ ഇരടി വീണു
പിടഞ്ഞെഴുന്നേല്‍ക്കുന്നിടെ രണ്ട് കടി കൂടി
ശ്ശൊ ,മുഴുത്തതാണേലും എന്തൊരു കശപ്പ്
തിരിഞ്ഞു നോക്കാതോടി കിണറ്റിന്‍ കരയില്‍
ഹാവൂ ഒരു പെണ്ണിന്‍ തല പോലുമില്ലവിടം.

ഇഴകള്‍ പിരിച്ചെടുത്ത കയറിന്നറ്റം തള്ളി
ഒന്നാഞ്ഞു വലിച്ചതും അര പാള വെള്ളം
കുടു കുടേ മോന്തി കുടിച്ചോരോ മുടുക്കിലും
രുചിച്ചു ഹായ് എന്തൊരു നറു മധുരം.

പ്ലാവില പൊങ്ങി നീന്തുമാ തെളിനീരില്‍
വെറുതനെയൊന്ന് എത്തി നോക്കി
വാല് പോലുമില്ലാത്ത മാക്രി പടകളും
ജാരനായ്  തല കാട്ടും നീര് ക്കോലി കുഞ്ഞും
പിന്നെ പുളയ്ക്കും പരല്‍ മീന്‍ കൂട്ടങ്ങളും
മിഴികള്‍ കണ്ടേന്‍ തുളുമ്പും വിനോദം
സ്വയം മറന്നങ്ങനെ നിന്നു പോയി.

പൊടുന്നനെ മുതുകിലൊരു ഏറ് കൊണ്ടു
അമ്മേന്നറിയാതെ വിളിച്ചു പോയി
ഉന്നം പിടിച്ചവന്‍ നില്‍ക്കുന്നു പിന്നേം
എടുക്കടീ ന്റ്റെ നെല്ലിക്ക എന്നഹങ്കാരം
അപ്പുറത്തൊരു നിഴലാട്ടം കണ്ടതും
രക്ഷയ്ക്കായ് ഓടിയാ തണലില്‍ അഭയത്തിനായ്.


എന്‍റെ സഹോദരന്‍റെ കാര്യാണ്‍...ഭയങ്കര പോക്കിരിയായിരുന്നു.
ഒരു അവധി കാലത്ത് ചെറിയമ്മേടെ വീട്ടില്‍ പോയപ്പോള്‍ ഉണ്ടായ സംഭവമാ..
ഓര്‍ത്തപ്പോള്‍ രസകരമായി തോന്നി..
മാത്രല്ല അവന്‍റെ പിറന്നാള്‍ അടുക്കുന്നൂ..
ഒരു കുഞ്ഞ് ഓര്‍മ്മ കുറിപ്പ് സമ്മാനം ന്റ്റെ വക..:)

32 comments:

 1. നന്നായിട്ടുണ്ട് വര്ഷിണീ
  അനിയനുള്ള സമ്മാനം ..!!!
  ഈ ചിത്രവും എനിക്ക് വല്ലാണ്ട് ഇഷ്ടായി .. എന്നത്തേയും പോലെ ..

  ReplyDelete
 2. വര്‍ഷിണീ മനോഹരമായിട്ടൂണ്ട്...
  അനിയനോടൂള്ള സ്നേഹം മനസ്സിലായി ഇതില്‍ നിന്നും..
  ഇത്പോലൊരു ചേച്ചിയെ കിട്ടാന്‍ ഭാഗ്യം ചെയ്ത അനിയന്‍..


  ഇനിയും ഇനിയും ഓര്‍മ്മകള്‍ പങ്കുവക്കൂ..ആശംസകള്‍.

  ReplyDelete
 3. കവിതയിലൂടെ പറഞ്ഞ കുസൃതി നല്ല രസായി വര്‍ഷിണി.
  ഒരു സഹോദരി ഇല്ലാതെ പോയ വിഷമം എനിക്കും ഉണ്ട്.
  ആ അനിയന് ഞാനും ആശംസിക്കുന്നു... സന്തോഷത്തിന്റെ ഒരുപാടൊരുപാട് പിറന്നാള്‍ ആശംസകള്‍

  ReplyDelete
 4. :) അനിയന് പിറന്നാള്‍ ആശംസകള്‍ എന്റെ വകയും....

  ReplyDelete
 5. നല്ല പിറന്നാള്‍ സമ്മാനം ...

  ReplyDelete
 6. കുസൃതിക്ക് കൊടുത്ത കുസൃതിക്കവിത കസറി.

  ReplyDelete
 7. നന്നായി ഇഷ്ടപ്പെട്ടു. നല്ല അനിയന് നല്ല ചേച്ചി. സ്നേഹോപഹാരം നന്നായി

  ReplyDelete
 8. കൊള്ളാം ഇഷ്ടപ്പെട്ടു............പക്ഷെ ബാക്കി കൂടെ പറയണം.ശേഷം എന്തുണ്ടായി.... പകരം വീട്ടിയോ അതോ സന്ധി ചെയ്തോ..?

  ReplyDelete
 9. കൊള്ളാം വർഷിണീ നന്നായിട്ടുണ്ട്.

  ReplyDelete
 10. ഈ നല്ല സമ്മാനത്തിനൊപ്പം ഒരാശംസയും..

  ReplyDelete
 11. ഹഹഹ്ഹ.... അത് നന്നായി..!!!

  ReplyDelete
 12. ആശംസകള്‍...

  ReplyDelete
 13. അനിയന്‍ കുട്ടന്‍ മോശക്കാരനല്ലാട്ടോ.
  പിന്നേം എന്തൊക്കെ ചെയ്തു?
  കുറുമ്പനന്നെ!
  എന്റെ വക ഒരു പിറന്നാള്‍ ആശംസകള്‍ അനിയനുണ്ട് ,
  കൊടുത്തേക്കണേ .....

  ReplyDelete
 14. കൊള്ളാം നല്ല ഓര്‍മകള്‍ നന്നായിട്ടിണ്ട്

  ReplyDelete
 15. നല്ല സമ്മാനം...മനസ്സില്ലൊരു കുട്ടിക്കാലം മിന്നിമാഞ്ഞു...അറിയാതെപ്പോഴോ നാവിൽ കയ്പ്പും മധുരവും നിറഞ്ഞു...കല്ലേറു കൊണ്ടിട്ടെന്നോണം ഒന്നു വിളിക്കേം ചെയ്തു...

  ReplyDelete
 16. കൊള്ളാം ഈ പിറന്നാള്‍ സമ്മാനം :)

  ReplyDelete
 17. മനോഹരമീ വരികള്‍... അതിമനോഹരമാ ചിത്രം..!!

  ReplyDelete
 18. നന്നായിട്ടുണ്ട്ട്ടോ...!
  എന്റേയും പിറന്നാള്‍ ആശംസകള്‍...

  ReplyDelete
 19. Aniyanu happy birthday:) pirannal sammanam njangalkku koodiyulla sammanamayi

  ReplyDelete
 20. നന്ദി പ്രിയരേ..ആശംസകളെല്ലാം നിറഞ്ഞ മനസ്സോടെ സ്വീകരിയ്ക്കുന്നൂ..
  ഈ ചേച്ചിയേയും, അനിയനേയും സന്തോഷിപ്പിച്ചതിന്‍ അതിരില്ലാ ട്ടൊ.

  എനിയ്ക്കിട്ട് കിട്ടിയപ്പോള്‍ എല്ലാവര്‍ക്കും നല്ല പോലെ ബോധിച്ചൂല്ലേ..:)

  ReplyDelete
 21. അനിയന്‍ കൊള്ളാമല്ലേൊ ? ആ ഏറ്‌ ഇഷ്ടപ്പെട്ടു.
  വേളി വേണ്ടാമ്മേ എന്ന കവിതയേക്കാളും ഒരുപാടു നന്നയിട്ടുണ്ട്‌.
  ഇതില്‍ മഴ കണ്ടില്ലെന്ന വിഷമം മാത്രമേയുള്ളൂ....

  ReplyDelete
 22. NICE ONE! AASHAMSAKAL...

  NIDHISH

  ReplyDelete
 23. നന്നായിട്ടുണ്ട്..

  ReplyDelete
 24. തുളുമ്പുന്നു കുട്ടിത്തത്തിന്റെ ഓര്‍മ്മ

  ReplyDelete
 25. നന്നായിട്ടുണ്ട്. നല്ല പിറന്നാള്‍ സമ്മാനം....
  പടവും വളരെ നന്നായിരിക്കുന്നു.....

  ReplyDelete
 26. മനോഹരമായിട്ടുണ്ട്, ഇടിയും ഏറും
  ഒക്കെ ഇഷ്ടം പോലെ കിട്ടുമെങ്കിലും
  അനിയന്മാര്‍ ഉള്ളത് രസം തന്നെയാണ്.
  അനിയനു പിറന്നാള്‍ ആശംസകള്‍....

  ReplyDelete
 27. നന്നായിട്ടുണ്ട്

  ReplyDelete
 28. സന്തോഷം കൂട്ടരേ....ഇന്നാണ്‍ ന്റ്റെ സഹോദരന്‍റെ ജന്മദിനം,അവന്‍ വീട്ടില്‍ എത്തിയിരിയ്ക്കുന്നുവത്രെ ആഘോഷിയ്ക്കാന്‍..നിയ്ക്കും അവിടെ എത്താന്‍ ആശയാവുണൂ..
  നിങ്ങളോടൊത്ത് ഞാനും ന്റ്റെ സ്നേഹങ്ങള്‍ ആശംസിയ്ക്കുന്നൂ....പിറന്നാള്‍ ആശംസകള്‍.

  ReplyDelete
 29. വഴിതെറ്റി വന്നതാ ഇവിടെ ...ആദ്യം കയര്‍പ്പും പിന്നെ ഓര്‍ക്കുമ്പോള്‍ മധുരിക്കുനതുമായ ഒരു പാട് ഓര്‍മ്മകള്‍.ആ വിലപ്പെട്ട സമ്പാദ്യത്തില്‍ നിന്നും ഒരു മുതു നെല്ലിക്ക പങ്കു വെച്ചതിനു നന്ദി...

  ReplyDelete
 30. വേദനിച്ചോ വര്‍ഷിണി.. ഹിഹീഹി
  പിറന്നാളാശംസകള്‍ രണ്ട് പേര്‍ക്കും അടുത്തവര്‍ഷം അര്‍പ്പിച്ചോളാം..!
  കവിത വളരെ ഇഷ്ടമായി!

  ReplyDelete

വാക്കുകള്‍ ചെപ്പിലൊളിപ്പിച്ചു വെയ്ക്കാതെ..

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...