Saturday, March 12, 2011

വേളി വേണ്ടമ്മേ..
പെണ്ണേ ...നീ മൊഞ്ചത്തി പെണ്ണായിരിക്കുന്നൂ
എന്‍ ഖല്‍ബിനുള്ളിലെ ഹൂറിയായിരികുന്നൂ
ആ ചേലൊത്ത കരിവള കൈകളില്‍ ഞാന്‍
മൈലാഞ്ചി ചോപ്പണിയിച്ച് കൂട്ടിക്കോട്ടേ..?
ഇല്ലാ..നീയൊരു തന്നിഷ്ടക്കാരനാണ്‍
ഞാനില്ലാ ഇരുനില മണിമാളികയിലോട്ട്
ആ മുഹബത്തിന്‍ പുരയില്‍ മാറാലയാകാന്‍
നിന്‍റെ കൂടപ്പിറപ്പെന് പ്രിയ സഖിയാണേലും.

ഓമനേ ....എന്നുള്ളിലെ തൊട്ടാവാടി പെണ്ണേ
മാസ്മര കണ്ണുകളെന്‍റെ മസ്തിഷ്കത്തില്‍ തറയ്ക്കുന്നൂ
ആ നീണ്ടു മെലിഞ്ഞ കഴുത്തിലൊരു മിന്നു കെട്ടി
തിരി കൊളുത്താനൊരു തുളസിത്തറ ഒരുക്കിക്കോട്ടെ ഞാന്‍..?
നോക്കു..എനിക്ക് നിന്നെ ഭയമാണ്
എന്തെന്നറിയില്ലാ,വെറുപ്പിക്കുന്നതെന്തോ ഒന്ന്
ഞാന്‍ വരില്ലൊരിക്കലുമാ മുറ്റം കുതിര്‍ക്കാന്‍
എന്‍റെ കൂടപ്പിറപ്പു നിന് ഉറ്റ മിത്രമാണേലും.

മോളേ...നീ പ്രായമായ പെണ്ണായിരിക്കുന്നൂ
ഇങ്ങനെ നിന്നാല്‍ ഞങ്ങടെ ഉള്ളം വേവും
എത്ര പറ കൃഷിയും പൊന്‍ പണം കൊടുത്താലും
നിന്നെയൊരുത്തന്‍റെ കൈയ്യില്‍ ഏൽപ്പിച്ചിടണ്ടേ..?
അരുതേ..അങ്ങനെ പറയല്ലെന്നമ്മേ -
ഇന്നും നിന്നെ പെണ്ണു കാണാന്‍ കൂട്ടരു വന്നോ..
ഒക്കത്ത് കുഞ്ഞിനേം കൊണ്ടവള്‍ ചിരിച്ചിടുമ്പോള്‍
ഉവ്വ്..പറഞ്ഞത്രേം നെല്ലും പണോം പോരാത്രെ-.
ഇതു പറയുമ്പോള്..
നെഞ്ചകം പൊട്ടി പിളരാണെന്നമ്മേ.

പെണ്ണുങ്ങള്‍ എന്തും പറഞ്ഞിടട്ടേ,
നാട്ടാരു പിണങ്ങി പിരിഞ്ഞിടട്ടേ,
കീഴ് നടപ്പുകളോടെനിക്ക് മുഷിപ്പാണമ്മേ..
അഴുക്കുകള്‍ അടിഞ്ഞു കൂടിയാ ചരിത്രം മാച്ചു ഞാന്‍,
മലയുടെ താഴെ...വയലിനക്കരെ...കരിങ്കല്ല് പാകിയാ..
കിനാക്കൂടും കെട്ടി കാത്തിരുന്നോളാം ഞാന്‍.

21 comments:

 1. ആരും കാണാതെ ഒളിഞ്ഞിരുന്ന ഒരു പോസ്റ്റാണ് ,വീണ്ടും..

  ReplyDelete
 2. നന്നായിരിക്കുന്നു

  ReplyDelete
 3. ശരിയാണ് ..സ്ത്രീധനം മൂലം എന്തൊക്കെ പ്രശ്നങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നന്നായിരിക്കുന്നു..പക്ഷെ ഒന്നുകൂടെ നന്നാക്കാമായിരുന്നെന്നു തോന്നി...

  ReplyDelete
 4. 'അഴുക്കുകള്‍ അടിഞ്ഞു കൂടിയാ ചരിത്രം മാച്ചു ഞാന്‍,
  മലയുടെ താഴെ...വയലിനക്കരെ...കരിങ്കല്ല് പാകിയാ..
  കിനാക്കൂടും കെട്ടി കാത്തിരുന്നോളാം ഞാന്‍.'
  നന്നായിരിക്കുന്നു.

  ReplyDelete
 5. നന്നയിരിക്കുന്നു, ഉള്ളിന്റെയുള്ളിൽ ചില വരികൾ ആഞ്ഞു തറക്കുന്നു, സ്ത്രീധനത്തിന്റെ പേരിൽ ഏത്ര പെൺകൊടികാളാണ്‌, ആഗ്രഹങ്ങളേയും ആശകളേയും ഉള്ളിലടക്കിപ്പിടിച്ച് കഴിയുന്നത്??, ഇവരെങ്ങാൻ പിന്നീട് വഴിപിഴച്ചുപോയാൽ... അവരെ പറഞ്ഞിട്ട് കാര്യമുണ്ടോ?? സമൂഹത്തിലെ സ്ത്രീധന മോഹികൾ ഒരു യഥാർത്ത സാമൂഹ്യ ദ്രോഹികൾ തന്നെ...

  ഇവിടെ ക്ലിക്കൂ

  ReplyDelete
 6. കാത്തിരുന്നിട്ടു ആര് വരാനാണ് ???

  ReplyDelete
 7. എന്തിനാ കാത്തിരിക്കുന്നേ? സുന്ദരമായി ജീവിച്ചുകാണിക്കുമെന്ന തീരുമാനം പോരേ.കവിത നന്നായി.പണ്ട് കാലത്തെ ഒരു പാവം പെൺമനസ്സ്.

  ReplyDelete
 8. ഭാവുകങ്ങള്‍ .........!!!

  ReplyDelete
 9. Pennine snehikkathe ponnil mathramavar kannu vekkumpol.. Kallyanam vendennu thonni pokunnathil thettundo.. Alle

  ReplyDelete
 10. കാത്തിരിപ്പ് പോംവഴിയല്ലല്ലോ
  കവിത ഇഷ്ടായി.

  ReplyDelete
 11. സുജിത്,ജിധു,..നന്ദി ട്ടൊ.

  ആനന്ദ്, ഒരു നട്ടപാതിരയ്ക്ക് കുറിച്ച് വരികളായിരുന്നു,എഡിറ്റിങ്ങിനൊന്നും മെനക്കെട്ടില്ലാ,ഇപ്പോള്‍ തോന്നുന്നൂ നന്നാക്കാമായിരുന്നെന്ന്..

  സൈഫല്‍ നന്ദി ട്ടൊ...കുറ്റൂരി,സത്യങ്ങളാണ്‍ വെളിപ്പെടുത്തിയത്..നന്ദി.

  രമേശ്, കാത്തിരിയ്ക്കാനും മോഹിയ്ക്കാനും ഒരു സുഖമല്ലേ..യാദാര്ത്ഥ്യങ്ങളില്‍ അല്ലെങ്കിലും വരികളിലൂടെയെങ്കിലും അത് ആസ്വാദിയ്ക്കാലോ.. :)

  ശ്രീ..ശരിയാണ്‍,ജീവിതം പാഴാക്കാനുള്ളതല്ലാ..എല്ലാം പാഴ് സ്വപ്നങ്ങള്‍ മാത്രം.

  സമീരന്‍, റംജി..നന്ദി ട്ടൊ.

  കിങ്ങിണിക്കുട്ടീ..സത്യാണ്‍, തീരുമാനങ്ങള്‍ പലതും ജീവിതാനുഭവങ്ങളെ ബന്ധിപ്പിച്ചായിരിയ്ക്കുമല്ലോ..

  സന്തോഷം പ്രിയരേ..വിലയേറിയ അഭിപ്രായങ്ങള്‍ മാനിയ്ക്കുന്നൂ.

  ReplyDelete
 12. വായിച്ചിരുന്നു.....കമന്റിടാന്‍ വിട്ടുപോയി.
  k ...ഇതാ ഞാനും കമന്റി.... :D

  ReplyDelete
 13. കാത്തിരുന്നോളൂ ട്ടോ കുട്ട്യേ ...
  നല്ലൊരാള്‍ വരാനന്നെ നിയോഗം !
  അതോണ്ടന്നെ ഇങ്ങനേള്ള ചിന്തോളും...!
  നന്നായിട്ടോ ..
  അഭിനന്ദനങ്ങള്‍ .........

  ReplyDelete
 14. ആ കാലത്തിനും സ്വഭാവത്തിനും
  പറ്റിയ ആള് തന്നെ .ആ ഭാഷ
  തന്നെ എഴുത്തുകാരിയും ഉപയോഗിച്ചു
  ...അപ്പൊ എല്ലാം പൂര്‍ത്തി ആയി ....

  ഇനി എന്നാണാവോ നിങ്ങള്‍ സ്വന്തം
  എഴുതാണിക്ക് മൂര്‍ച്ച കൂട്ടി സഹ ജീവികള്‍ക്കൊരു
  താങ്ങ് ആവുക ?

  നല്ല കവിത ..ആശംസകള്‍ ..

  ReplyDelete
 15. “പ്രണയം മനസ്സിൽ നിന്നും മനസ്സിനുള്ളിലേക്ക് “
  ഈ ബ്ലോഗിന്റെ പച്ചപ്പ് മനസ്സിൽ നിറഞ്ഞു… മഴയായി….. മഞ്ഞുതുള്ളിയായി…..

  ReplyDelete
 16. അഴുക്കുകള്‍ അടിഞ്ഞു കൂടിയാ ചരിത്രം മാച്ചു ഞാന്‘ആശംസകൾ

  ReplyDelete
 17. ദേഷ്യപ്പെടല്ലേ ! എനിക്കിഷ്ടപ്പെട്ടില്ലാട്ടേൊ.
  മിനിമം ഒരു മൂന്നാവറ്‍ത്തി വായിച്ചശേഷമേ publish ചെയ്യാന്‍ പാടുള്ളായിൊരുന്നു.
  ഫേൊട്ടേൊയും, അവസാന വരികളും കൊള്ളാം.

  ReplyDelete
 18. ന്റ്റെ എല്ലാ കൂട്ടുകാര്‍ക്കും സ്നേഹം അറിയിയ്ക്കുന്നൂ...

  എന്‍റെ ലോകമേ, ഞാന്‍ എന്നും നിങ്ങളോടൊത്തു തന്നെയാ...ഇടയ്ക്കു വഴി വിട്ടു പോകുന്നൂ..:)

  രാജേഷ് എന്തിനാ ദേഷ്യം, 3 അല്ലാ 30ഉം 300ഉം വായിയ്ക്കാറുണ്ടെന്നേ..ഒരിടത്തു പതിഞ്ഞാല്‍ അവിടെന്ന് മാറ്റാന്‍ ആവുന്നില്ലാ, സമയം എടുത്ത് ശരിയാകുമായിരിയ്ക്കും..സന്തോഷം ട്ടൊ.

  ReplyDelete

വാക്കുകള്‍ ചെപ്പിലൊളിപ്പിച്ചു വെയ്ക്കാതെ..

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...