Sunday, February 13, 2011

ഇതു നമ്മളല്ലേ...


അതിരുകളില്ലാതെ പറക്കാന്‍ കൊതിച്ച നിന്നെ
നൂറായിരം കഥകള്‍ ചൊല്ലി മാടി വിളിച്ചു ഞാന്‍.
സ്നേഹ ഗായകാ..എന്‍ കാഞ്ചന കമ്പിന്മേല്‍
പൂഞ്ചിറകുകളൊതുക്കി,കൊക്കുരുമ്മി
തഞ്ചത്തിലേറു കണ്ണിട്ടു നോക്കുമൊരു
പച്ചപനം തത്തയല്ലയോ..നീ.

പുതുവസന്തത്തിനായ് പിടയുകാണെന്നുള്ളം
കണ്ണടച്ചു വരയ്ക്കുകയാണാ ചിത്രം
അടുത്ത വിളവെടുപ്പിനായ് വെമ്പും നിന്നുള്ളം
വരയ്ക്കുന്നില്ലേ ഓര്‍മ്മതന്‍ പൂവണിക്കാലം..
ജീവിത ആശകള്‍ വാടി നശിച്ച പോലെ
പൂഞ്ചിറകുകള്‍ തല്ലി കരയുന്നതെന്തിനു നീ കിളിയേ.
ഒരു നിഴലായ് നിന്നെ പിന്തുടരുന്നവളല്ലേ ഞാന്‍
ആ ചിറകിന്നടിയില്‍ തണല്‍ കൊതികുന്നവളല്ലേ ഞാന്‍.
ചിരകാല സ്വപ്നം സത്യമാകും കൌതുകം
അന്തരംഗത്തിലേറി വരുമീ പ്രണയിനി
കരിമ്പനയോലകളുമായ് സ്വീകരിക്കാം
കേള്‍ക്കാന്‍ സുഖമുള്ള പാട്ടുകള്‍കേള്‍പ്പിച്ചാലും..!

സ്വപ്നങ്ങളും മോഹങ്ങളും കൊതിയ്ക്കുമെന്നുള്ളം
പ്രതീക്ഷയോടെ നിന്‍ കരം കവര്‍ന്ന്
പിന്നേയും മോഹന വാഗ്ദാനങ്ങള്‍ നല്‍കി
ഊളിയിട്ടു അനന്തമാംസ്നേഹമാം ആഴിയിലേക്ക് ..
മുത്തുകളും പവിഴങ്ങളും കണ്ടു രസിച്ച നാം
സ്വപ്ന കൂടാരത്തീല്‍ എത്തിയതറിഞ്ഞീല്ലാ.
നീര്‍ കുമിളകള്‍ കൊണ്ടൊരു മണിമാളിക പടുത്തുയര്‍ത്തിയ
പാവമാം നിഴലുകളല്ലയോ നമ്മള്‍..!

നമ്മളോരോന്നു മനകോട്ടകള്‍ കെട്ടുന്നൂ
ഇനി നിര്‍ത്തട്ടെ ഞാനെന്‍ മഹാമോഹ സ്വരങ്ങള്‍..

32 comments:

 1. ആ പ്രതീക്ഷകളും സ്വപനങ്ങളുമല്ലേ നമ്മളെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്....
  അതുകൊണ്ട് ഇനിയും സ്വപ്നം കാണുക.......നിര്‍ത്തണ്ട...ഹി
  (വെളവല്ല; വിളവാണ് എന്നു തോന്നുന്നു ...)

  ReplyDelete
 2. കവിത നന്നായി വര്‍ഷിണി
  ബ്ലോഗെല്ലാം നന്നായി പച്ച പുതച്ചിട്ടുണ്ടല്ലോ .
  നന്നായിട്ടുണ്ട്.
  ആശംസകള്‍

  ReplyDelete
 3. പ്രതീക്ഷകള്‍ എപ്പോഴും കൂടെ നില്‍ക്കട്ടെ.

  ReplyDelete
 4. വരികള്‍ നന്നാകുന്നു ...ആശംസകള്‍ ..

  ReplyDelete
 5. ഇനിയും മനക്കോട്ട കെട്ടാന്‍ ആശംസകള്‍ ...!!
  സ്വപ്നം കാണാന്‍ ടാക്സ് കൊടുക്കണ്ടല്ലൊ..!!

  ReplyDelete
 6. paccha panam thatthe...
  angane oru paattanu orma varunnathu.
  nannayi tto..

  ReplyDelete
 7. paccha panam thatthe...
  angane oru paattanu orma varunnathu.
  nannayi tto..

  ReplyDelete
 8. paccha panam thatthe...
  angane oru paattanu orma varunnathu.
  nannayi tto..

  ReplyDelete
 9. paccha panam thatthe...
  angane oru paattanu orma varunnathu.
  nannayi tto..

  ReplyDelete
 10. കവിത വളരെ ഇഷ്ടമായി മാഷേ.

  'വെളവെടുപ്പിനായ്' അല്ല 'വിളവെടുപ്പിനായ്' ആണ്‌. കവിതയാകുമ്പോൾ ചെറിയ അക്ഷരതെറ്റുകൾ പോലും ചിലപ്പോൾ വായനക്കാർക്ക് ഒരു ബ്ളോക്കുണ്ടാക്കും. അതുകൊണ്ട് പറഞ്ഞതാണ്‌.

  എല്ലാ ഭാവുകങ്ങളും.

  satheeshharipad.blogspot.com

  ReplyDelete
 11. ജിത്തൂ, സതീഷ്...തിരുത്തുന്നൂ ട്ടൊ..ക്ഷമിയ്ക്കാ, നന്ദി.

  ReplyDelete
 12. കവിത നന്നായീ ട്ടോ...

  ReplyDelete
 13. ഒരു പാവം കവിത!
  നന്നായി.

  ReplyDelete
 14. അയ്യോ ഇതെന്താ ഇത്രേം pushpamgad !
  പാവം വര്‍ഷിണി ..
  പേടിച്ചോ ആവോ !
  (കമന്റിടുമ്പോള്‍ ഒരു അബദ്ധം പറ്റിയത )
  കവിത നന്നായി ട്ടോ ..
  അഭിനന്ദനങ്ങള്‍ ...

  ReplyDelete
 15. ഇമ്പമാര്‍ന്ന വരികള്‍ കൊണ്ട് മോഹിപ്പിക്കുന്നു. ആശംസകള്‍

  ReplyDelete
 16. pushpamgad...സത്യായും ഞാന്‍ പേടിച്ചിട്ടാ മിണ്ടാതിരുന്നേ ട്ടൊ..

  കുഞ്ഞൂസ്..ന്റ്റെ സ്നേഹം അറിയിയ്ക്കുന്നൂ ട്ടൊ..ഒരിലയ്ക്കും, സലാമിനും ന്റ്റെ നന്ദി, സന്തോഷം.

  ReplyDelete
 17. കവിത നന്നായിട്ടുണ്ട്

  ReplyDelete
 18. നല്ല ഒരു ഗാനത്തിന്റെ ഗെറ്റപ്പ് ഉണ്ട്.

  ആശംസകൾ
  :-)
  ഉപാസന

  ReplyDelete
 19. നല്ല ഒരു കവിത....ആശംസകള്‍...

  ReplyDelete
 20. കവിത നന്നായി...

  ReplyDelete
 21. തളരാത്ത ചിറകുകള്‍ വീണ്ടും പറക്കട്ടെ ...
  മോഹത്തിനാകാശ നീലിമയില്‍ .......
  പൊഴികട്ടെ വര്‍ഷിണി.. ഇനിയുമി പച്ചയില്‍
  പുതിയ കിനാക്കള്‍ , നിറങ്ങളായി .......

  നന്മകള്‍ .......

  ReplyDelete
 22. നീര്‍ കുമിളകള്‍ കൊണ്ടൊരു മണിമാളിക പടുത്തുയര്‍ത്തിയ
  പാവമാം നിഴലുകളല്ലയോ നമ്മള്‍..!
  നിഴലുകൾ.... നല്ല വരികൾ

  ReplyDelete
 23. ഒരു ഗാന രചയീതാവിന്റെ കൈവഴക്കമുണ്ട് ട്ടോ! നന്നായിരിക്കുന്നു!

  ReplyDelete
 24. നന്ദി പ്രിയരേ...സന്തോഷം ഈ പ്രോത്സാഹനങ്ങള്‍ക്ക്.

  ReplyDelete
 25. http://manas-m-majeed.blogspot.com/

  hi, njan putheya oru blog thudanje..

  ReplyDelete
 26. അതിരുകളറിയാത്ത പക്ഷി.. മോഹ പഷി..
  അകലങ്ങളില്‍ പാറിയെത്തുന്നു നീ
  അരുതാത്തതെന്തെല്ലാം കൊത്തുന്നു നീ
  അതിരുകളറിയാത്ത പക്ഷി.. മോഹ പഷി..

  ആദിയും അന്തവും ഇല്ലാത്ത പാതയില്‍
  സുഖ ദുഃഖ ചുമടുകളേന്തി
  തുടരുന്ന സഫറിന് നീയേകനല്ലാതെ
  തുണയാര് ദുനിയാവില്‍ അല്ലാഹ്..

  ReplyDelete
 27. ഒരു നിഴലായ് നിന്നെ പിന്തുടരുന്നവളല്ലേ ഞാന്‍
  ആ ചിറകിന്നടിയില്‍ തണല്‍ കൊതികുന്നവളല്ലേ ഞാന്‍.

  ReplyDelete

വാക്കുകള്‍ ചെപ്പിലൊളിപ്പിച്ചു വെയ്ക്കാതെ..

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...