Thursday, January 20, 2011

എന്തു കൊതിയാണെന്നോ..

കുഞ്ഞു കുഞ്ഞു കൊതികള്…..കുഞ്ഞു നാള്‍ക്കു മുതലേ തളിര്‍ത്തും, പൂത്തും കായ്ച്ചും ഉള്ളിന്‍റെയുള്ളില് കൊഞ്ചിച്ചും,താലോലിച്ചും അങ്ങനേ ന്റ്റെ കൂടെ വളര്‍ന്നു വലുതായി..
അവരുടെ ഓരോ ഘട്ട വളര്ച്ചകള്‍ക്കും സാക്ഷ്യം വഹിച്ചിരുന്നത് താരങ്ങള് മിന്നി നിക്കണ ആകാശവും, തുള്ളികള് ഇറ്റു വീഴണ രാമഴകളുമായിരുന്നൂ..എന്തോ ന്റ്റെ വികാര വിചാരങ്ങള്‍ക്ക് പകലുകളുമായി പൊരുത്തപ്പെട്ടു പോകാന് കഴിഞ്ഞീരുന്നില്ലാ..
ഒരു തരം നീരസം പ്രകടിപ്പിയ്ക്കും പോലെ..
ഞങ്ങളെ തൊട്ട് അശുദ്ധമാക്കല്ലേന്ന് കരഞ്ഞോണ്ട് ഇരുളിലേയ്ക്ക് ഊളിയിടും പോലെ..
രാത്രിയായാല് സ്വര്‍ഗ്ഗ സംഗീതം കേട്ട് ഉണരും പോലെ അവര് ആകാശത്തില് അണി നിരക്കും.
ആ സദസ്സില് മതി മറന്ന് നേരം വെളുപ്പിച്ച രാത്രികള് എത്രയാണെന്നോ..
ഓരോ പൊന്‍പുലരിയിലും, കൊതികള് സാക്ഷാത്കരിയ്ക്കപ്പേടുമോ എന്ന ആകാംക്ഷ, ഉത്കണ്ഠ..
അവയ്ക്ക് ജീവന് വെയ്ക്കുമോ എന്നറിയാനുള്ള നെഞ്ചിടിപ്പ്..ചങ്കിടിപ്പ്..
പിന്നെ, അത് സത്യാവാന് പോണൂ എന്നറിയുമ്പോഴുള്ള സന്തോഷം..ആര്‍മാദിയ്ക്കല്..
ഒന്നും പറഞ്ഞറിയിയ്ക്കാന് വയ്യാ..
എന്നാല് ഇപ്പഴും മനസ്സില് തുടി കൊട്ടി കൊണ്ടിരിയ്ക്കണ ഒരു തുടിപ്പ്…ആരോടും പറയാന് വയ്യാതെ മനസ്സില് ഒളിഞ്ഞു കിടക്കണ..
സാഫല്ല്യമാകാത്ത ഒരു കൊതി…
സാഫല്ല്യമാകാതെ എന്നും കൊതികളിലെ കൊതിയായി കാത്തു സൂക്ഷിയ്ക്കാന് കൊതിയ്ക്കുന്ന ഒരു കൊതി..
അതു എന്താണെന്നറിയൊ..?


അമ്പലകുളത്തില്‍ നീരാടാനൊരു കൊതി
ഉമ്മറത്തിണ്ണയിലിരുന്ന് കല്ലു കളിയ്ക്കുവാനുമൊരു കൊതി.
മഴയത്തു പുത്തന്‍ കുട പിടിയ്ക്കാനൊരു കൊതി
മാനത്തെ മഴവില്ലു കണ്ടു രസിയ്ക്കുവാനുമൊരു കൊതി.
കാലില്‍ വെള്ളി കൊലുസ്സണിയാനൊരു കൊതി
ഒറ്റക്കല്ലു മൂക്കുത്തി അണിയുവാനുമൊരു കൊതി.
മുടി നീട്ടി വളര്‍ത്താനൊരു കൊതി
പിന്നിയിട്ട മുടിയില്‍ മുല്ലപ്പൂ ചൂടുവാനുമൊരു കൊതി.
പട്ടുപാവാടയും ദാവണിയും ഉടുക്കാനൊരു കൊതി
മുണ്ടും നേര്യേതും ഉടുക്കുവാനുമൊരു കൊതി.

അഛന്‍റെ പുരാണങ്ങള്‍ കേള്‍ക്കാനൊരു കൊതി
അമ്മേടേ ചുടു നെയ്യപ്പം കഴിയ്ക്കുവാനുമൊരു കൊതി.
ഏട്ടനോടൊത്തു സിനിമയ്ക്കു പോകാനൊരു കൊതി
ഓപ്പോള്‍ടെ ഇഞ്ചി ചതച്ച സമ്പാരം കുടിയ്ക്കുവാനുമൊരു കൊതി.
ചേച്ചി കരഞ്ഞതെന്തിനാണെന്നു അറിയാനൊരു കൊതി
പൊന്നനുജത്തീടെ തുടുത്ത മുഖം കാണുവാനുമൊരു കൊതി.
കൂട്ടുകാരിയോടൊത്തു സ്വകാര്യം പറയാനൊരു കൊതി
കൂട്ടുകാരന്‍റെ രഹസ്യങ്ങളറിയുവാനുമൊരു കൊതി.
ക്ലാസ്സ് ടീച്ചര്‍ടെ മക്കളെ കുറിച്ചറിയാനൊരു കൊതി
മലയാളം മാഷ്ടെ പത്താം തരം മാര്‍ക്കറിയുവാനുമൊരു കൊതി.

ഇവയെല്ലാം ഇന്നലെകളുടെ കൊതികളായിരുന്നുവോ..?
ഞാനിന്നുകളുടെ കൊതിയിലേയ്ക്കു വഴി മാറിയതറിഞ്ഞില്ലാ..
ഇന്നെന്‍റെ കൊതികളില്‍ നീ എന്ന മായ
ഒരു നേരമെന്നില്ലാ..ഉറക്കിലും ഉണര്‍വ്വിലും
ഒരു നിഴലായ് കൊതികളെന്നെ പിന്തുടര്‍ന്നൂ
അത്രമേല്‍ കൊതിയായ് ഞാന്‍ നിന്നെ സ്നേഹിയ്ക്കയാല്‍.

കൊതികളില്‍ കൊതിയായ് ഞാന്‍ കൊതിയ്ക്കുന്നതെന്തെന്നോ..?

നമുക്കായ് തോരാതെ പെയ്യും രാത്രി മഴകളില്‍
നിന്‍റെ കൌതുക കഥകള്‍ കേട്ടിരിയ്ക്കുവാനുള്ള കൊതി
നിന്‍റെ മുഖത്തു പതിയ്ക്കും മഴത്തുള്ളികളില്‍
തിളങ്ങുന്ന പുഞ്ചിരി കാണുവാനുള്ളൊരു കൊതി.
ഈ ഈറന്‍ കൊതികളെ ,കൊതിയോടെ കാത്തിരിയ്ക്കാന്‍ ,
എന്തു കൊതിയാണെനിയ്ക്കെന്നോ....

28 comments:

 1. കൊതിപ്പിക്കുന്ന കൊതികള്‍.മനോഹരം.  നിധീഷ്

  ReplyDelete
 2. വര്‍ഷിണിയുടെ കൊതി കേള്‍ക്കെ എനിക്കും കൊതിയായി...

  ReplyDelete
 3. കൊതിപ്പിക്കല്ലേ ....

  ReplyDelete
 4. വെറുതെയീ മോഹങ്ങള്‍ എന്നറിയുംപോളും
  വെറുതെ മോഹിക്കുവാന്‍ മോഹം >>>>>

  ReplyDelete
 5. ശോ, ഇങ്ങിനെ കൊതിപ്പിക്കാതെ...

  ReplyDelete
 6. Kothi theere swapnangal kand.. Ava yadharthyamayenkil ennu kothichu pokunnu. Nalla post..

  ReplyDelete
 7. കൊതികളൊക്കെ കൊള്ളാട്ടൊ വര്‍ഷിണീ...

  കൊതികളൊരുപാടുണ്ടെനിക്കും.....
  എന്തു കാര്യം....?
  ഏറെ കൊതിക്കുന്നതൊന്നും അവന്‍ തരില്ലല്ലൊ....?
  (ഈ വരികള്‍ക്ക് കടപ്പാട് വെയ്ക്കണൊ..? )

  ReplyDelete
 8. കൊതിച്ചിപ്പാറൂ‍... :)
  കൊതിയോടെ കാത്തിരുന്നോളൂ ട്ടോ!

  ReplyDelete
 9. നന്ദി പ്രിയരേ...നിങ്ങളുടെ സാന്നിദ്ധ്യം ,അതും കൊതികളിലേയ്ക്ക് വഴി മാറിയിരിയ്ക്കുണൂ..സന്തോഷം ട്ടൊ.

  സമീരന്‍....കടപ്പാടുകളൊന്നും വേണ്ടാ ട്ടൊ..

  വാഴക്കോടാ....ശരീ ട്ടൊ.

  ReplyDelete
 10. കൊതിച്ചിപ്പാറൂ,കൊതിച്ചിപ്പാറൂ..
  ഹിഹിഹി....

  ReplyDelete
 11. തുടുത്ത മുഖം കാണുവാനുമൊരു കൊതി

  ReplyDelete
 12. ഈ പറഞ്ഞ കൊതികൾ എല്ലാമുള്ള ഒരു പെൺകുട്ടിയെ നാട്ടിൻ‌പുറത്തെ ഏതെങ്കിലും ഒരു ഇടവഴിയിൽ വച്ച് കണ്ടുമുട്ടാൻ എനിക്ക് കൊതിയുണ്ട്. ബുദ്ധിപരമായി വർത്തമാനം പറയുന്ന സ്ത്രീയോട് സംസാരിക്കാൻ കൊതിയുണ്ട് എന്ന് കെ.പി.രാമനുണ്ണി പറഞ്ഞപോലെ. എല്ലാം വല്ലാതെ ഓർത്തെടുക്കുകയും പുനസ്ഥാപിക്കാനൊരു ശ്രമം നടത്തുകയും ചെയ്യുന്നുണ്ട്. മണ്മറയുന്ന കാഴ്ചകളുടെയും കേൾവികളുടെയും ജീവിതങ്ങളുടെയും പ്ലാനറ്റ് ആവട്ടെ ഈ ബ്ലോഗ്

  ReplyDelete
 13. കൊതിപ്പിച്ചേ..അടങ്ങു അല്ലെ :)

  ReplyDelete
 14. നെഞ്ചിന്‍ കൂട്ടില്‍ ചിറകടിയ്ക്കുന്ന ആ പഞ്ചവര്‍ണ്ണക്കിളിയെ....
  വിശാലമായ ഈ നീലവാനത്തിലേയ്ക്ക്‌ തുറന്നുവിടൂ...
  രചനകളുടെ വര്‍ണ്ണക്കൂട്ടുകള്‍..
  ഇവിടേയും നിറയട്ടെ!!!
  ആശംസകള്‍!!

  ReplyDelete
 15. നമുക്കായ് തോരാതെ പെയ്യും രാത്രി മഴകളില്‍
  നിന്‍റെ കൌതുക കഥകള്‍ കേട്ടിരിയ്ക്കുവാനുള്ള കൊതി
  നിന്‍റെ മുഖത്തു പതിയ്ക്കും മഴത്തുള്ളികളില്‍
  തിളങ്ങുന്ന പുഞ്ചിരി കാണുവാനുള്ളൊരു കൊതി.
  ഈ ഈറന്‍ കൊതികളെ ,കൊതിയോടെ കാത്തിരിയ്ക്കാന്‍ ,
  എന്തു കൊതിയാണെനിയ്ക്കെന്നോ....

  കൊതിപ്രാസം കൊതിപ്പിക്കുന്ന ഇമ്പം നല്‍കി.
  കഴിഞ്ഞുപോയ കൊതികളും കാത്തിരിക്കുന്ന കൊതികളും നന്നായി.

  ReplyDelete
 16. kothippikkunna kothikal manoharamayi..... aashamsakal.......

  ReplyDelete
 17. ഇത്തിരി വൈകി ഇതുവഴി ഇറങ്ങാന്‍. എല്ലാരേയും കഥ പറഞ്ഞു കൊതിപ്പിച്ചു നിര്‍ത്തിയിരിക്ക ല്ലേ.. ?
  നന്നായിട്ടുണ്ട് വര്‍ഷിണീ കൊതികളുടെ നീണ്ട ലിസ്റ്റ്. ഒപ്പം കൊതിപ്പിക്കുന്ന അവതരണവും.

  ReplyDelete
 18. കൊതിച്ചിപ്പാറു തന്നെ

  ഈ കൊതി അസ്സലായിട്ട്ണ്ട് :)

  ReplyDelete
 19. കൊള്ളാം കേട്ടോ....ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വരണം http://www.computric.co.cc/

  ReplyDelete
 20. അപ്പൊ എല്ലാരുടെം മനസ്സില്‍ കൊതികള്‍ ഒളിഞ്ഞു കിടക്കാണല്ലേ..
  നന്ദി, സന്തോഷം കൂട്ടരേ,ന്റ്റെ ഓരോ കൊതികളേം അംഗീകരിയ്ക്കുന്നതിന്‍...പ്രോത്സാഹിപ്പിയ്ക്കുന്നതിന്‍..

  ReplyDelete
 21. ജീവിതം ഇതൊന്നുമല്ല എന്നറിയാന്‍ എത്ര വാക്കുകള്‍ ഉരുക്കഴിക്കേണ്ടിവരും നമ്മുടെ കാലത്തിന്. ഇത്രയേറെ കാല്‍പ്പനികമായി ജീവിതത്തെ കാണുമ്പോള്‍ നാം ചെന്നെത്തുന്നത് തികച്ചും അയഥാര്‍ഥമായ ചില ഇടങ്ങളിലാണ്. ജീവിതം കൊണ്ടേ മുറിച്ചു കടക്കാനാവൂ ഇത്തരം സ്വപ്നലോകങ്ങള്‍. നന്‍മ വരട്ടെ.

  ReplyDelete
 22. സ്വപ്ന ലോകം..സങ്കൽപ്പ ലോകം..
  ജീവിതത്തിലേയ്കുള്ള ഒരു ഊര്‍ജ്ജ പ്രവാഹമായി ഇവയെ ഞാന്‍ കാണുന്നു സ്നേഹിതാ..

  ReplyDelete
 23. എന്‍റെ വര്‍ഷിണി ഞാനും കൊതിച്ചു പോയി...

  ReplyDelete
 24. കൊച്ചുമുതലാളിയ്ക്കുമുണ്ട് ഒത്തിരികൊതികള്‍..
  ഒരുനാള്‍ ഞാനും പറയാം.. ആ കൊതികളെന്തൊക്കെയാണെന്ന്.. :-)

  ReplyDelete
 25. പുതിയ ഒരു പോസ്റ്റ്‌ വായിക്കാന്‍ എനിക്കും കൊതി ..

  ReplyDelete
 26. എന്തൊരു കൊതിയാ ഇത്. ഇങ്ങനെയുമുണ്ടോ ഒരു കൊതിച്ചി....!!!

  ReplyDelete
 27. കൊതി മാറാന്‍ ഉപ്പും മുളകും ഊതി അടുപ്പിലിട്ടാന്‍ മതിയെന്നു പണ്ടു കേട്ടിരുന്നു......ഇപ്പൊ എനിക്കും ഇതൊക്കെ വായികാന്‍ കൊതിയായി....

  ReplyDelete
 28. ഹോ.. ഞാനും കൊതിച്ചു പോയി..

  ReplyDelete

വാക്കുകള്‍ ചെപ്പിലൊളിപ്പിച്ചു വെയ്ക്കാതെ..

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...