Friday, December 10, 2010

ന്റ്റെ ഗ്രാമം ...മനോരാജ്യം കാണാന്‍ എന്ത് രസാല്ലേ..?
അല്ലേല്ലേ..ന്ന്..?
ആ..ന്ന് പറയും വരെ ഞാന്‍ ചോയിച്ചോണ്ടേ ഇരിയ്ക്കും, അതെന്‍റെ ദുര്‍വാശ്ശികളില്‍ ഒന്നാന്ന് അറിഞ്ഞൂടെ..?
അതോണ്ട് സമ്മയിയ്ക്കേ തരള്ളൂ..
ഇതിപ്പൊ എന്താന്നോ പറയാന്‍,
ഇപ്പഴും, എപ്പഴും കാണുണൂ ഞാന്, അതെന്നെന്നേ..മനോരാജ്യം.
അതൊരു രോഗാ..?
ആണെന്നാ കൂട്ടുകാര്യേള്‍ പറയണത്,
നെനക്കെന്നെ ഇങ്ങനെ ഓരോന്ന് കടന്ന് ചിന്തിയ്ക്കാനും കാണാനും പറ്റൂ..
ഞങ്ങളൊക്കെ നെന്‍റെ തരക്കാരല്ലേ..
ഞങ്ങക്ക് കാണാത്തതും കേക്കാത്തതും ന്താ നെനക്ക് മാത്രം..?
എല്ലാം ഒരു വകയാ..കളിയാക്കി കൊല്ലും
അതു പോലെന്നെ ട്ടൊ, സ്നേഹിച്ചും കൊല്ലും.

അപ്പഴ്  ഞാനെന്താ പറഞ്ഞോണ്ടിര്‍ന്നത്..?
ങാ..മനോരാജ്യം ല്ലേ..?
അതെന്താ പറയാനെയ്ച്ചാല്‍..
ഇന്നലെല്ലേ, ഒര്‍ മനോരാജ്യ കോട്ടേല്‍ ചെന്ന് കേറി ഞാന്‍.
പെയ്തൊഴിഞ്ഞ് കിട്ടാന്‍ നേരം ഇല്ലാത്ത ഒര്‍ ഗ്രാമത്തില്‍..
മഴയില്‍ വര്‍ണ്ണങ്ങള്‍ ചാലിച്ചെടുത്തോരു ഗ്രാമത്തില്‍..
വര്‍ണ്ണങ്ങളെന്ന് പറയുമ്പോ മാരിവില്ല് നിറങ്ങള്‍..
അതില്‍ ഏഴ് നിറങ്ങള്ള്ള കറുപ്പും പെടും ട്ടൊന്റ്റെ നിറം.

കണ്ണടച്ച് കിടന്ന് ആ പെരുമഴ നനയാന്‍ ഒര്‍ രസോം തോന്നീല്ലാ..
മെല്ലെ കണ്ണ് തുറന്നൂ..
അപ്പഴതാ മുന്നില്‍ ന്റ്റെ സാധനങ്ങള്‍ കുത്തി നെറച്ച മര അല്‍മാര.
അതൊര്‍ ആല്‍മരമായിരുന്നെങ്കില്‍..
ന്റ്റെ ഈ മുറി ആ ഗ്രാമം ആയിരുന്നെങ്കില്‍..
ഇപ്പഴ് ന്റ്റെ മുന്നില്‍ പടര്‍ന്ന് പന്തലിച്ചങ്ങനേ നിക്കാണ്‍  ആല്‍മരം
അടുക്കോം ചിട്ടേം ഇല്ലാതെ ചിതറി കിടക്കണ പുസ്തകങ്ങളൂം മറ്റും , ഇലകളും തൂങ്ങി കിടക്കണ വള്ളികളൂം.
ന്താ പെണ്ണേത്..ന്ന്..
ന്നെ ഇങ്ങനെ കണ്ണ് തുറിച്ച് നോക്കണ്ടാ..
ഇതെല്ലാം ന്റ്റെ അവകാശങ്ങളാ പറയുണൂ ഞാന്‍..ഹ്മ്.

ഓരോ  ഇലകളീന്നും ഞാന്നു കിടക്കാണ്‍  മണിമുത്ത് മാലകള്‍.
എന്ത് രസാന്നൊ ആ പളുങ്കു മണികള്‍ കാണാന്‍..
ഓരോ പളുങ്കിലും ഓരോ മുഖങ്ങള്‍.
ഓരോ മഴതുള്ളിയിലും ഓരോ മുഖങ്ങള്‍..
ഒന്ന് സൂക്ഷിച്ച് നോക്കിയ്ക്കേആ മുഖങ്ങള്‍ ന്റ്റെ കൂട്ടുകാരുടേതല്ലേന്ന്..ന്റ്റെ പ്രിയരുടെ..
ആത്മാവുള്ള തുള്ളികള്‍..
പ്രാണനുള്ള തുള്ളികള്‍..
ആ ആല്‍മരത്തിന്‍ ചുറ്റും കൈകള്‍ കോര്‍ത്ത്  കളിയ്ക്കാണ്‍ ചിലര്‍..
കണ്ണാരം പൊത്തി കളിയ്ക്കുണൂ മറ്റ് ചിലര്‍..
പിന്നെയതാ പളുങ്ക്മാലകള്‍ക്കിടയില്‍ ഊഞ്ഞാല്‍ ആടി രസിയ്ക്കുണൂ..
കടംകഥ പറഞ്ഞും പാട്ട് പാടീം രസിയ്ക്കുന്നവരതാ ആല്‍ത്തരയില്‍  വട്ടമിട്ട് ഇരിയ്ക്കുണൂ..
പിന്നെ, ദേ..അപ്രത്ത് ചിലര്‍ പ്രണയ മഴ പൊഴിയ്ക്കുണൂ.
ആരും കാണണില്ലാന്നാ അവരുടെ വിചാരം.,
ഉവ്വ്..പൂച്ച പാല്‍ കുടിയ്ക്കും പോലെ.

ഇനി നീയൊന്ന് കണ്ണടച്ച് ന്റ്റെ ഗ്രാമം കാണാന്‍ ശ്രമിച്ചേ..
മനസ്സിനെ പിടിച്ചാ കിട്ടുവേങ്കില്‍ കണ്ണ് തുറന്നെന്നെ കണ്ടോ ട്ടൊ..
പണ്ട് നമ്മള്‍ ആത്മാവിനെ കാണാന്‍ ഇരുട്ടിലെ വെട്ടത്തിന്‍ മുന്നില്‍ ഇരുന്നേര്‍ന്ന പൊലെ..
കാണുണുണ്ടൊ..?
ഉണ്ടോന്ന്..?
ഇല്ലാല്ലേ..?
ഇതെന്നെ ഞാന്‍ ചോയിച്ചത്
ന്തേ ഇതെല്ലാം ഞാന്‍ മാത്രം കാണുണൂന്ന്..
അപ്പൊ ഇതൊരു അസുഖാ..?
മനോരാജ്യം കാണലേയ്..
ഊഹും..ഞാന്‍ സമ്മയിയ്ക്കില്ലാ..
രോഗല്ലാത്നൊസ്സല്ലാന്ന്
നല്ല മനസ്സുള്ളോര്‍ക്ക്, നിഷ്കളങ്ക മനസ്സുള്ളോര്‍ക്ക് , എന്നു വെച്ചാല്‍ കുട്ട്യോളുടെ മനുസ്സുള്ളോര്‍ക്ക്  മാത്രം കിട്ടണ കഴിവാത്രെ,ത്..
എവിടേം ചോയ്ക്കാതേം പറയാതേം കേറി ചെല്ലാനുള്ള  സ്വാതന്ത്ര്യം, തന്‍റേടം ,അവകാശംഅതാത്രെ ത്..
ഹ്മ്..ചിരിയ്കെണ്ടാ..ഇത് പറയണത് ഞാനല്ലാ..
ന്റ്റെ വിനോദിനി ടീച്ചറാ...
ഫാന്‍റസി കഥകള്ടെ ലോകത്തേയ്ക്ക് ഞങ്ങളെ കൊണ്ടുപോയിരുന്നപ്പഴ്.
കഥകളില്‍ കൌതുകം തേടി അലഞ്ഞിരുന്നപ്പോഴ്.
ഇപ്പൊ നിയ്ക്ക് എന്ത് സന്തോഷാന്നറിയോ..
എന്തൊര്‍ ആത്മസംതൃപ്ത്യാന്ന് അറിയ്യോ..,
എന്തിനാന്നോ..
അത് പോലെ നിയ്ക്കും കഴിയുന്നുണ്ടല്ലോന്ന്..
പിഞ്ചോമനകളെ ആ ലോകത്തേയ്ക്ക് കൊണ്ട് പോകുമ്പഴ് ,
ആ കുഞ്ഞു മുഖങ്ങള്‍ കഥകള്‍ കേട്ട് വായ് തുറന്നിരിയ്ക്കമ്പഴ് ..
ഞാനും അവരോട് പറഞ്ഞ് പോവാണ്‍,
നമുക്കിങ്ങനെ ലോകം ചുറ്റാം..ആരേം പേടിയ്ക്കാതെ എല്ലായിടും ചുറ്റി കറങ്ങാം ,
എത്തിപ്പെടാന്‍ സാധിയ്കില്ലാന്ന് തോന്നിടത്തൊക്കെ കേറി കളിച്ച് രസിച്ച് ഇറങ്ങി വരാംന്ന്..
അങ്ങനെ ഞാനും ന്റ്റെ കുട്ട്യോളും ഇന്ന് മഴത്തുള്ളി ഗ്രാമത്തില്‍ ഒര്‍ മണിക്കൂറ് ചെലവഴിച്ചൂ..
ആ നാല്‍ ചുവരുകള്‍ക്കുള്ളില്‍ ഗ്രാമം കെട്ടിപൊക്കി,
ഞങ്ങടെ കൊച്ച് മരഅല്‍മാരയെ ഉന്തി തള്ളി നടുക്കിട്ട്  ആല്‍മരമാക്കി..
പിന്നെ അങ്ക്ട് ഞങ്ങടെ പാട്ടും, കൂത്തും കളീം ആയിരുന്നൂ
എന്ത് രസായിരുന്നീച്ചിട്ടാ..
മിഴിനീര്‍ തുള്ളികളെ പോലെ പരിശുദ്ദരായിട്ട്ള്ള ആ പിഞ്ചോമനകളില് ഓരോ മഴത്തുള്ളിയേം കണ്ടു ഞാന്‍..
ഞങ്ങടെ കളികള്‍ ആഘോഷായി കണ്ട് രസിയ്ക്കണ ന്റ്റെ വിനോദിന്യേം കണ്ടു ഞാന്‍..
ഇനി പറയ്..
പറയാന്‍
മനോരാജ്യം കാണല്‍ അസുഖാ..?

21 comments:

 1. വന്നപ്പോള്‍ കണ്ടത് മനോരാജ്യത്തെ കുറിച്ചുള്ള ഒരു പോസ്റ്റ്. അപ്പോള്‍ അതിനു കമന്റെഴുതേണ്ടത് മനോരാജായ എന്റെ കടമയല്ലേ.. മനോരാജ്യം കാണാന്‍ കഴിയുക ഒരു ഭാഗ്യമാണ് (മനോരാജിനെ കാണാന്‍ കഴിയുക ഒരു നിര്‍ഭാഗ്യവും :) ) അത്തരത്തില്‍ മനോഹരമായി മനോരാജ്യം കാണാനും ശേലൊത്ത ഭാഷയില്‍ അത് പകര്‍ത്തിവെക്കാനും വര്‍ഷിണിക്കാവുന്നുണ്ട്. എനിക്ക് ഇഷ്ടമായത് ഇതിലുപയോഗിച്ച ഭാഷയുടെ ഒഴുക്കാണ്. ഇഷ്ടമാവാത്തത് വായനയെ അലോസരപ്പെടുത്തുന്ന ഈ ബ്ലോഗിന്റെ ടെമ്പ്ലേറ്റും ഗാഡ്കെറ്റുകളും. ഒട്ടേറെ എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

  ReplyDelete
 2. വര്ഷിണീ ...കഥ മനോഹരമായി ..
  ആശംസകള്‍ ...മനോരാജ് പറഞ്ഞത് പോലെ (ഞാന്‍ മുന്‍പ് ഒരിക്കല്‍ പറഞ്ഞോ ?) ഈ ബ്ലോഗിന്റെ ഡിസൈന്‍ കണ്ണുകള്‍ക്ക്‌ അലോസരം ഉണ്ടാക്കുന്നതാണ് ..വായനക്ക് ബുദ്ധിമുട്ട് പശ്ചാത്തലം മാറ്റിയാല്‍
  ബ്ലോഗ്‌ ആകര്‍ഷകമാകും ..അക്ഷരവും പശ്ചാത്തലവും
  കോണ്ട്രാസ്റ്റ് ആകണം ..:)

  ReplyDelete
 3. മനോരാജ്..

  താങ്കളെ ഇവിടെ കാണാന്‍ കഴിയുന്നത് നിയ്ക്ക് ഭാഗ്യം മാത്രാണ്‍..

  രമേശ്,

  ഇത്തവണ അനുസരിച്ചോളാം..

  ReplyDelete
 4. ഈശ്വരാ എനിക്കിനി മരിച്ചാല്‍ മതി.. :)

  കറുപ്പ് ഒരു ഹരമാണല്ലേ.. എന്റെ ബ്ലോഗും ആദ്യം കറുപ്പില്‍ വെളുപ്പ് അക്ഷരങ്ങളായിരുന്നു. ഒറ്റ നോട്ടത്തില്‍ ബ്ലോഗ് കാണാന്‍ ചന്തമുണ്ടെങ്കിലും അതിലുള്ള കാര്യത്തിലേക്ക് ആളുകള്‍ അധികം കടന്നു വരാന്‍ മടിക്കും. മറ്റൊന്നുമല്ല. വല്ലാത്ത സ്ട്രെയിനാണ് അത് കണ്ണിന്. മനസ്സ് കറുപ്പിനെ വിട്ടുമാറാന്‍ പറയുന്ന സമയത്ത് കറുപ്പിനെ വെളുപ്പാക്കാന്‍ ശ്രമിക്കുക..

  ReplyDelete
 5. ഈശ്വരാ....നിയ്ക്ക് എന്താ വേണ്ടെന്ന് അറിയണില്ലല്ലോ.. :)

  ReplyDelete
 6. This comment has been removed by the author.

  ReplyDelete
 7. നല്ലൊരു കഥ വായിച്ചാല്‍ നല്ലൊരു ദിവസാണ് എനിക്ക്.
  അതീ കഥയില്‍ കിട്ടിയ സന്തോഷം ഞാന്‍ മറച്ചു വെക്കുന്നില്ല.
  എനിക്കൊത്തിരി ഇഷ്ടായി, ഈ കഥ. ഈ ശൈലിയോട് ഇത്തിരി അസൂയയും.
  അഭിനന്ദങ്ങള്‍

  ReplyDelete
 8. ഒരിക്കലൂല്യ..മനോരാജ്യം കാണാന്‍ കഴിയുന്നത് ഒരിക്കലും നൊസ്സല്ല ........

  വളരെ നന്നായി എഴുതിട്ടോ ...........

  ReplyDelete
 9. മനോരാജ്യം കാണണതു ഒരു സുഖല്ലേ.....വര്‍ഷിണി....എനിക്കിഷ്ടായി..

  ReplyDelete
 10. ന്റ്റെ കൂട്ടുകാര്‍ക്ക് സ്നേഹം അറിയിയ്ക്കുന്നൂ..

  ReplyDelete
 11. എനിക്കും നല്ലതെന്നു തോന്നി.!

  ReplyDelete
 12. ‘മനോരാജ്യം കാണല്‍ അസുഖാ..?‘ - ഹേയ്, അതൊരു സുഖാണേ.

  ReplyDelete
 13. അതേന്നെ നിക്കും പറയാനുള്ളത്. മനോരാജ്യം കാണുന്നതിന്നിടയില്‍ ഈ ബ്ലോഗിന്റെ ടെമ്പ്ലേറ്റ് ഒന്നു മാറ്റി നോക്കുക. കറുപ്പില്‍ വെളുപ്പു വായിക്കാന്‍ ഭയങ്കര പാടു തന്നെയാ.

  ReplyDelete
 14. അയ്യോ...അവര്‍ മുന്നത്തെ ടെമ്പ്ലേറ്റിനെ കുറിച്ചാ പറഞ്ഞിരുന്നത് ഇക്കാ..

  ReplyDelete
 15. പക്ഷെ ഈ കറുപ്പു ബാക്ക് ഗ്രൌണ്ടൊന്നു മാറ്റി നോക്കൂ, അപ്പോഴറിയാം വിത്യാസം!

  ReplyDelete
 16. കറുപ്പിനോട് വല്ലാത്തൊരു പ്രിയമാണ്‍ ഇക്കാ..മാറ്റുമ്പോള്‍ ഇഷ്ടാവണില്ലാ...

  ReplyDelete
 17. വാക്കുകള്‍ മണിച്ചെപ്പിലൊളിപ്പിച്ചു വെയ്ക്കാതെ പറഞ്ഞുകൊള്ളട്ടേ.. വര്‍ഷിണീ പറഞ്ഞതാണ് സത്യം.. നല്ല മനസള്ളവര്‍ക്ക്, നിഷ്കളങ്കര്‍ക്ക്, കുട്ടികളുടെ മനസ്സുള്ളവര്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന, പറന്നെത്തുവാന്‍ കഴിയുന്നൊരു സൌഭാഗ്യം.. ഒത്തിരി ഇഷ്ടമായി..

  ReplyDelete
 18. എനിക്കൊത്തിരി ഇഷ്ടായി, ഈ കഥ.:)

  ReplyDelete
 19. അപ്പൊ ഇതൊരു അസുഖാ..?
  മനോരാജ്യം കാണലേയ്..
  ഊഹും..ഞാന്‍ സമ്മയിയ്ക്കില്ലാ..
  അസുഖാണ്‌ച്ചാല്‍
  എനിക്കും ഉണ്ട് ഈ അസുഖം.

  ReplyDelete

വാക്കുകള്‍ ചെപ്പിലൊളിപ്പിച്ചു വെയ്ക്കാതെ..

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...