Monday, November 1, 2010

ഇനി..


ചുരുണ്ടു കനത്ത മുടിയിഴകളില്‍ വെള്ളിനൂലുകള്‍..
കറുത്തതും വെളുത്തതും കുളിമുറിയില്‍ അടിഞ്ഞൊഴുകി.
കൊഴിഞ്ഞു തുടങ്ങും കൂന്തലിന്‍ മിനുപ്പ് മങ്ങിയാല്‍
കാത്തിരുപ്പിന്‍റെ അന്ത്യമെന്ന കരുതല്‍ വിരുദ്ധമാകുമോ..?

നീണ്ടു മെലിഞ്ഞ വിരലുകളില്‍ കൂര്‍ത്തനഖങ്ങള്‍..
ചായം പൂശാതെ ഭംഗിയില്‍ രാകി രൂപപ്പെടുത്തി.
ഇന്നതു വെട്ടി കുപ്പയിലിടാന്‍ തുനിഞ്ഞാല്‍
പ്രതീക്ഷകളുടെ അസ്തമയമെന്ന മറുപടി ചിരി പൊട്ടിക്കുമോ..?

ചെറുവിരലിലൂടെഴുതിയാ മിഴികളിലെ തിളക്കം കുറഞ്ഞതും
ഇപ്പൊ ചാലിച്ചെടുത്ത കണ്മഷിയുടെ മണം മാഞ്ഞതും
രാപ്പകല്‍ അടയാത്ത കണ്‍ പോളകളിലെ ഭാരവും
സ്വപ്നങ്ങളെ തടവിലക്കാനെന്നു ഭയന്നാല്‍ സഹതാപമാകുമോ..?

മായ്കാനാവാത്ത മുറിപ്പാടുകള്‍ മറച്ചു പിടിച്ച്
അനുകൂല ചിന്തകളും ആശകളും ഒളിച്ചു വെച്ച്
ഇന്നോളമെടുത്ത മുന്‍ വിധികളും അനുഭവ ചൂടുകളും
സാഹചര്യങ്ങളെ ചങ്ങലക്കിട്ടെന്നു കുറിച്ചാല്‍ സ്വാര്‍ത്ഥമാകുമോ..?

കൊഴിഞ്ഞു പോകും നഖങ്ങളും രോമങ്ങളും
മാഞ്ഞു പോകും കണ്മഷി കൂട്ടുകളും
അപ്പുറം കൂരിരുട്ടാണെന്ന തിരിച്ചറിയലുകളും
അന്യമാകും ജീവിതാഭിലാഷങ്ങള്‍ക്കു വെല്ലുവിളിയാകുമോ..?

11 comments:

 1. urakkamillatha raathrikal ariyatha chindhakal vittoyzhiyatha vedhanakal

  ReplyDelete
 2. നന്നായിട്ടുണ്ട് വര്‍ഷിണീ...കാത്തിരുപ്പുകളെ മുടിയിലെ വെള്ളിനൂലുകള്‍ വിഡ്ഡിത്തമെന്നു കാട്ടിത്തരും....പ്രതീക്ഷകളുടെ അവസാനമെന്ന മട്ടില്‍ ചാ‍യക്കൂട്ടുകള്‍ നമ്മെ വിട്ടകലും....എങ്കിലും പ്രതീക്ഷകളില്ലാതെ ജീവിതം മുരടിക്കും....അതിനപ്പുറം ഇരുട്ടാണെന്ന തിരിച്ചറിവുണ്ടെങ്കിലും അറിയില്ലെന്നു നടിക്കാനാണ് എല്ലാര്‍ക്കും ഇഷ്ടം....

  ReplyDelete
 3. നന്നായിട്ടുണ്ട്.

  ReplyDelete
 4. "പ്രതീക്ഷകൾ വറ്റി വരണ്ടെങ്കിലും കാത്തിരിപ്പിന് ഒരു സുഖമുണ്ടായിരുന്നു .
  മുടിയിലെ വെളുപ്പും , കണ്‍ തടത്തിലെ കറുപ്പും
  ആ സുഖവും നഷ്ടപ്പെടുത്തി . ഇനി നീ എന്നോട് ആശ്വാസ വാക്കുകൾ പറയരുത് "
  ഒരിക്കൽ ജീവിതത്തിലെ കേട്ട വാക്കുകൾ ആണിത് ..
  ഈ കവിത വായിച്ചപ്പോൾ അവരെയാണ് ഓര്മ്മ വന്നത്
  നല്ല വരികൾ ടീച്ചർ

  ReplyDelete
 5. ചിലതൊക്കെ നമ്മൾ തന്നെ സ്വയം അറിയാതെ ചോദിക്കുന്നവയാണ്

  ആശംസകൾ

  ReplyDelete
 6. നല്ല രചന ആശംസകള്‍

  ReplyDelete
 7. കാത്തിരിപ്പിനുമപ്പുറം,
  അറിയാതെ പോകുന്ന സത്യങ്ങള്‍...

  ReplyDelete
 8. ലോകത്തിന്റെ നയം നോക്കി നമ്മുടെ ന്യായം തീരുമാനിക്കുന്നത് വിഷമമാണ് ഇല്ലേ? മറ്റുള്ളവരുടെ ചിരീം സഹതാപോം വിലയിരുത്തലുമില്ലാതെ ജീവിക്കാന്‍ കഴിയുന്നുമില്ല. നന്നായിട്ടുണ്ട്...

  ReplyDelete

വാക്കുകള്‍ ചെപ്പിലൊളിപ്പിച്ചു വെയ്ക്കാതെ..

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...