Saturday, October 23, 2010

വെറുപ്പ്.......


അറിയുമോ വെറുപ്പെന്ന വികാരത്തെ
മനോവേദനയും മനസ്സംഘർഷവുമൊന്നുമല്ലിത്
നവരസങ്ങളിലെ ഭാവമെന്നു ഉറപ്പിയ്ക്കാനും വയ്യ
ബീഭത്സത്തിലെ ഒരു വിഭാഗമത്രെ വെറുപ്പ്
ഇതിന്‍റെ നിറം നീലയും ,ദേവൻ മഹാകാലനുമത്രെ.
പെയ്തിറങ്ങും മഴയിലുമുണ്ട് നവരസങ്ങൾ
ചാറ്റലിൽ നിന്നും ദുരിത പ്രളയംവരേയ്ക്കും
മിന്നൽ  പിണരുകൾ ഉള്ളു കാളിയ്ക്കുമെങ്കിലും
പുതുമഴ നനവ്  ഉള്ളു കുളിരണിയിക്കാറുണ്ട്.

ഇടിനാദമെന്നാൽ  ദാ  ദാ  ദാ  ശബ്ദമാണ്
ദാമ്യത  ദത്ത  ദയത്വം എന്നര്‍ത്ഥമാക്കുന്നത്
ഈ മേഘ ഗര്‍ജ്ജന സം‌വേദം
ശാസ്ത്ര നിഷ്ഠമെന്നു ഉപനിഷത്ത് പറയുന്നു.
ഇവിടെവിടെങ്ങും വിചിത്ര വെറുപ്പില്ല
മര്‍ത്ത്യ സൃഷ്ടി വഴിവിട്ടു മാറി നില്‍ക്കുമെന്നു സ്പഷ്ടം.

പുകയുന്ന സത്യത്തിലേയ്ക്കൊന്നു ഉറ്റു നോക്കിയാൽ
അമ്പരപ്പിയ്ക്കും സത്യങ്ങൾ തൊട്ടറിയാം
അകത്തേയ്ക്കു  വലിയുന്ന കൃഷ്ണമണികളും,ജ്വലിയ്ക്കുന്ന തീ കണ്ണുകളും
താഴ്മ ഭവിയ്ക്കും കവിൾത്തടങ്ങളും, വീർത്ത മൂക്കു പുടവും..
ഈ ഭാവം ഭയാനകം, നാവിന്‍റെ ക്രൂര വിനോദം
കഴുമരത്തിലേറും പിടയും ജീവൻ പോലെ.

പ്രാണനെടുക്കും പ്രപഞ്ച നിഗൂഡ്ഡ നിന്ദയാണൊ വെറുപ്പ്
ഓരൊ നിശ്വാസത്തിലും വിഷം കലർന്ന പ്രാണവായുവാണൊ വെറുപ്പ്..?

11 comments:

 1. Veruppinte Sneham...!

  Manoharam, Ashamsakal...!!!!

  ReplyDelete
 2. പ്രിയ കവയത്രി........!!!
  ഒരു കവിതയെന്ന രീതിയില്‍ യാതൊരു നിലവാരവും പുലര്‍ത്താത്ത ഒരു സൃഷ്ടിയാണിത്...!!വെറും അര്‍ത്ഥശൂന്യമായ വാക്കുകളും,കുറേ സംസ്കൃത പദങ്ങളുമപയോഗിച്ചാല്‍ ഒരു ബുദ്ധിജീവി എന്ന പേര് ലഭിച്ചേക്കാം..!!അല്ലെങ്കിലും ആര്‍ക്കും മനസ്സിലാവാത്തതു കുറിക്കുന്നവനാണല്ലോ ബുദ്ധിജീവി....!!
  “നവരസങ്ങളിലെ ഭാവമെന്നു ഉറപ്പിയ്ക്കാനും വയ്യ
  ബീഭത്സത്തിലെ ഒരു വിഭാഗമത്രെ വെറുപ്പ്“
  വെറുപ്പെന്ന വാക്കിന്റ്റെ അര്‍ത്ഥവും,വ്യാപ്തിയും തേടി വിക്കിപീഡിയ മുഴുവന്‍ അലയേണ്ട കാര്യമില്ല... അല്ലെങ്കില്‍ ഭരതമുനിയുടെ നാട്യശാസ്ത്രത്തിലെ നവരസങ്ങളെ മാത്രം അടിസ്ഥാനമാക്കുകയും വേണ്ടായിരുന്നു..!!
  വെറുപ്പെന്നാല്‍ സാധാരണനിലക്ക് അതിന്‍റെ അര്‍ത്ഥം .
  ഇഷ്ടമില്ലായ്മ,അപ്രിയം,ഈര്‍ഷ്യ, നീരസം...എന്നൊക്കെയാണ് കുഞ്ഞിലേ പഠിച്ചിട്ടുള്ളത്...!! അതൊന്നുമറിയില്ലായിരുന്നോ....?

  “ഇതിന്‍റെ(വെറുപ്പിന്‍റെ)നിറം നീലയും ,ദേവന്‍ മഹാകാലനുമത്രെ.

  ഒരിടത്തും വെറുപ്പിന്‍റെ നിറം നീലയെന്ന് കണ്ടിട്ടില്ല...!!
  ശാന്തം, ആകര്ഷണീയത എന്നിവ നീലനിറത്തിന്റെ പ്രത്യേകതയാണ്.
  പിന്നെ ദേവന്‍ കാലനാണെത്രെ... ഇത്രക്കും അര്‍ത്ഥരഹിതവും അപക്വവുമായ വരികള്‍ കൊണ്ടു ഭവതി എന്താണ് ഉദ്ദേശിച്ചിരിക്കുന്നത്.?“ഇടിനാദമെന്നാല്‍ ദാ ദാ ദാ ശബ്ദമാണ്
  ദാമ്യത ദത്ത ദയത്വം എന്നര്‍ത്ഥമാക്കുന്നത്“
  ഇവിടെ എന്താണ് ഉദ്ദേശിച്ചിരിക്കുന്നതെന്ന് അടിയിലൊരു നോട്ട് കൊടുക്കാമായിരുന്നു...!
  ക്ഷണിച്ചു വരുത്തി വായിച്ചിട്ട് അതിന്‍റെ അര്‍ത്ഥം തേടി വിക്കിപീഡിയയില്‍ അലയേണ്ടിവരുന്ന ഒരു വായനക്കാരന്‍റെ ഗതികേട് എന്താണെന്നു മനസ്സിലാക്കിയിരുന്നെങ്കില്‍..ഇങ്ങിനെ ചെയ്യില്ലായിരുന്നു,.!!
  ഇതു കവിത എന്ന രീതിയില്‍ എഴുതുന്നതിനേക്കാളും നല്ലത് ഒരു ഉപന്യാസമാക്കി എഴുതാമായിരുന്നു.....!
  അതായിരുന്നു ഇതിനു യോജിച്ചിരുന്നത്.....!!
  അപ്പോള്‍ വായിക്കുന്നവര്‍ക്ക് എല്ലാം കാര്യകാരണ സഹിതം വിവരിച്ചു കൊടുക്കാമായിരുന്നു...!!!
  {പിന്നെ കവിതയെഴുതുന്നത്... എഴുതുന്നവനു വേണ്ടിയല്ല..മറിച്ചു വായനക്കാര്‍ക്കു വേണ്ടിയാണ്.. അവരുടെ മനസ്സാണ് എന്തെഴുതുമ്പോഴും കാണേണ്ടത്..പിന്നെ എന്‍റെ സ്വന്തം ഇഷ്ടത്തിനാണ് ഇതെഴുതുന്നതെന്ന് ഒരു ന്യായം പറഞ്ഞേക്കാം.. അങ്ങിനെയെങ്കില്‍..എഴുതിവെച്ചത് ഇടക്കിടെ എടുത്തു വായിച്ചാല്‍ മതിയായിരുന്നില്ലേ..ഇവിടെ പബ്ലിക്കായി പോസ്റ്റു ചെയ്യണമായിരുന്നോ..?ലളിതവും,സുതാര്യവുമായ എഴുത്തുകള്‍ കൊണ്ടു മാത്രമേ വായനക്കാരന്‍റെ മനസ്സു കീഴടക്കാന്‍ പറ്റുകയുള്ളൂ....!!ഇതിലെ വൈരുദ്ധ്യങ്ങള്‍ ചൂണ്ടികാണിക്കാനെങ്കില്‍ ഒരുപാടുണ്ട്.!!24 വരി കവിതയെ കുറിച്ച് നിരൂപണം നടത്താന്‍ 24 പേജ് ഉപയോഗിച്ചാലും മതിയാവില്ല...!!

  ReplyDelete
 3. This comment has been removed by the author.

  ReplyDelete
 4. This comment has been removed by the author.

  ReplyDelete
 5. This comment has been removed by the author.

  ReplyDelete
 6. This comment has been removed by the author.

  ReplyDelete
 7. എന്തും സഹിക്കും.........!!
  നീല നിറത്തെ കുറിച്ച് പറഞ്ഞാല്‍ സഹിക്കില്ല.....!!
  :(

  ReplyDelete
 8. നന്ദി അറിയിക്കുന്നൂ മനൂ.
  ഈ നിരൂപണം ഞാന് സ്വീകരിക്കുന്നു , അംഗീകാരമായി എടുക്കുന്നൂ.
  കവയത്രി, അല്ലെങ്കില് ബുദ്ധിജീവി പദവി നേടുക എന്ന ഉദ്ദേശം മാത്രമായിരുന്നെങ്കില് ഞാനെന്‍റെ പേനയില് എന്നോ മൂടി ഇട്ടേനെ..
  ഇത്തരം വാക്കുകള് കൊണ്ട് ഒരു വ്യക്തിയെ നോവിയ്ക്കാനകും, അതേ സമയം മറ്റുള്ളവരുടെ കണ്ണുകളില് സ്വയം ചെറുതാകപ്പെടുന്നു എന്നു കൂടി അറിഞ്ഞാല് നന്നായിരിക്കും.
  മനസ്സിലുള്ള വിചാര വികാരങ്ങളെ നമ്മുടെ ഭാവനയില് കൊണ്ടു വരുമ്പോള് അതു കഥയായും കവിതയായും രൂപം കൊള്ളുകയല്ലെ..
  സ്വന്തം ഇഷ്ടത്തിനോ, തൃപ്തിക്കോ വേണ്ടി മാത്രമാണ് ആ എഴുത്തെങ്കില് ഒരിയ്ക്കലും വായനക്കാരുടെ അഭിപ്രായത്തിനായി ഇവിടെ വരികയുമില്ലല്ലോ..
  ആ അഭിപ്രായങ്ങള്‍ക്കു വളരെയേറ പ്രാധാന്യം കൊടുക്കുന്നതു കൊണ്ട് തിരഞ്ഞെടുക്കുന്ന, അല്ലെങ്കില് പറഞ്ഞു വരുന്ന വിഷയം ആവുന്നത്ര അര്‍ത്ഥവത്തായതും, ശാസ്ത്രനിഷ്ഠ്മായതും, വിഡ്ഡിത്തരഹിതമായതും ആക്കാന് ശ്രദ്ധിക്കുന്നുണ്ട്. അതിനായി വിക്കിപീഡിയയില് വീണു കിടക്കണമെന്നില്ലാ.
  ആ വിഷയങ്ങളില് നമ്മളെക്കാള് ഇച്ചിരി അറിവുള്ളവരുമായി സംസാരിക്കാന് കുറച്ചു സമയം ചിലവഴിച്ചാല് മത്രം മതി. അങ്ങിനെയാണ് ഞാന് കണ്ടെത്തിയത് ബീഭത്സത്തിന്‍റെ നിറം നീലയും ദേവന് കാലനുമാണെന്ന്.
  ‘വെറുപ്പ് ‘ ബീഭത്സത്തിലെ ഒരു വിഭാഗമായി തരം തിരിക്കപെട്ടിരിക്കുന്നൂ, ചുരുക്കി പറഞ്ഞാല് വെറുപ്പിന്‍റെ നാഥന് ബീഭത്സവും..നിറവും , ദേവനും ഒന്നു തന്നെ.
  പിന്നെ സംസ്കൃത പദങ്ങള്.. അവ നാക്കിന് തുമ്പത്തോ, വിരല്‍തുമ്പത്തോ വന്നു വീഴുന്നതിനു ആ വിഷയത്തില് ഉപരിപഠനം നടത്തേണ്ട അവാശ്യമില്ല.
  കുഞ്ഞുനാളില്, ഇടിയും മിന്നലും പേടിച്ച് അള്ളിപ്പിടിച്ചിരിയ്ക്കുന്ന കുഞ്ഞിന് ഏതൊരു അമ്മയും, മുത്തശ്ശിയും പറഞ്ഞു കൊടുക്കുന്ന കഥകളില് ഒന്നല്ലേ, ദ ദ ദ എന്ന മേഘ ഗര്‍ജ്ജനം..
  പ്രപഞ്ചം സൃഷ്ടിച്ചവന്‍ തന്‍റെ പുത്രന്മാരോട് ഉച്ച്ഛത്തില്‍ സംസാരിയ്ക്കുന്ന സ്വരമാണതെന്നു മനു കേട്ടിട്ടില്ലേ..?
  ആ ബാല്യകാല കഥകളില് നിന്ന് സത്യവും മിഥ്യയും നമ്മള് ഓരോ ഘട്ടത്തിലും, വളര്‍ച്ചയിലും മനസ്സിലാക്കി,പഠിക്കുകയല്ലേ..? ഇത്തരം കുഞ്ഞു അറിവുകള്‍ക്കു വിക്കിപീഡിയയെ ബുദ്ധിമുട്ടിയ്ക്കണമെന്നില്ലാ..
  നല്ലൊരു കവിത അല്ലെങ്കില് കഥ രൂപമെടുക്കാന് നല്ല വാക്കുകളും, വരികളും മെനഞ്ഞെടുത്ത് കോര്‍ത്തിണക്കമെന്ന് ഞാന് കരുതുന്നൂ
  അത് വായിക്കുന്നവര്‍ക്കു വായനാസുഖവും, എഴുത്തുകാരന് സംതൃപ്തിയും നല്‍കുമെന്നാണ് എന്‍റെ വിശ്വാസം
  വളരെയേറെ കഥകളിലൂടേയും, കവിതകളിലൂടെയും കണ്ണോടിച്ചിട്ടുള്ള താങ്കള്‍ക്ക് ഇത്രയേറെ വൈരുദ്ധ്യങ്ങള് ‘എന്‍റെ വെറുപ്പില് “ കണ്ടെത്തിയെങ്കില് അതിനര്‍ത്ഥം ഞാന് ഇനിയും വളരേണ്ടിയിരിക്കുന്നൂ, എന്നല്ലേ..?
  പ്രോതാസഹനത്തിന് നന്ദി.
  താങ്കളുടെ വിലയേറിയ സമയത്തിനും, അഭിപ്രായത്തിനും വാക്കുകളില്ലാ…വളരെയേറെ കടപ്പെട്ടിരിയ്ക്കുന്നൂ.

  ReplyDelete
 9. വെറുപ്പൊരു ഭാവമെന്ന് പറയാനാവുമോ....
  നഷ്ടബോധത്തിന്റെ... നിരാശയുടെ.... ഉൾക്കൊള്ളാനാവാതെ പോകുന്നവയുടെയൊക്കെ ആകെ തുകയായ ചില ചിന്തകൾ .... അവയെ വെറുപ്പെന്ന് വിളിക്കാം.... വെറുപ്പെന്ന ചിന്തയെ പ്രകടിപ്പിക്കുന്നത് ഭാവങ്ങളിലാവാം എന്ന് കരുതി അതിനെ ഭാവങ്ങളിലൊന്നായ ബീഭത്സമാക്കുന്നതെങ്ങനെ..... ?
  വെറുപ്പിന്റെ സ്ഥായീഭാവമെന്നത് ബീഭത്സമെന്നതിനേക്കാൾ അത് പലപ്പോഴും പ്രകടമാവുന്നത് രൌദ്രത്തിലാണ് താനും... വിഷയം വെറുപ്പെങ്കിലും പറഞ്ഞ് വന്നതിൽ ബീഭത്സം നിറഞ്ഞു പോയി....
  വെറുപ്പിനെ ബീഭത്സത്തിൽ ലയിപ്പിക്കാനുള്ള ശ്രമം വിജയിച്ചില്ലെന്ന് പറയേണ്ടി വരും...

  ശ്രമം നന്നായി.... വിഷയം കുറച്ച് കടുത്തു പോയി....
  മനസ്സിലാക്കാൻ കഷ്ടപാടുണ്ട്....
  പുതിയ ആശയങ്ങളിലേക്ക് കടക്കുമ്പോൾ വായനക്കാരന്റെ മനസ്സ് കൂടി കണക്കിലെടുത്താൽ നന്നായിരിക്കും..... ആശംസകൾ..........

  ReplyDelete
 10. വെറുപ്പിന്‍റെ ആസ്ഥാനം ഒരിയ്ക്കലും രൌദ്രമല്ലാ..ബീഭത്സം തന്നെയാണ്‍.
  വിഷം കഴിച്ചവന്‍ കാണിയ്ക്കുന്ന ആര്‍ക്കും വിവരിയ്ക്കാനാവാത്ത ..പ്രകടനങ്ങള്‍, ഭാവങ്ങള്‍ ബീഭത്സത്തില്‍ പെടും.
  ദേഷ്യത്തിന്‍റെ അറ്റം..അതായത് കലിതുള്ളല്‍ രൌദ്രത്തിലും.

  അഭിപ്രായങ്ങള്‍ക്ക് നന്ദി

  ReplyDelete
 11. ഈ കവിത ആദ്യം വായിച്ചപ്പോള്‍ എനിയ്ക്ക് ഒന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല.. ഭ്രാന്തമായ മനസ്സിന്റെ ജല്പനങ്ങളാണ് ഓരോ സൃഷ്ടിയും. വരികള്‍ക്കിടയിലൂട ആഴ്ന്നിറങ്ങി ഒന്നുകൂടി വായിച്ചപ്പോള്‍ എല്ലാം മനസ്സിലായി. "ഒരിയ്ക്കല്‍ ഏതോ ഒരു മഹാന്‍ പറഞ്ഞതായി ഓര്‍ക്കുന്നു.. ഒന്നുകില്‍ സ്നേഹിയ്ക്കുക, അല്ലെങ്കില്‍ വെറുക്കുക. സ്നേഹിയ്ക്കുന്നവര്‍ക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ ശിക്ഷയാണ് അവരെ ഒഴിവാക്കുക എന്നത്". വാട്ട് എ ഫന്റാസ്റ്റിക്ക് പണിഷ്മെന്റ്..!!! :-)

  ReplyDelete

വാക്കുകള്‍ ചെപ്പിലൊളിപ്പിച്ചു വെയ്ക്കാതെ..

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...